4
Saturday
December 2021

4
Saturday
December 2021

വാർത്ത

ഓൺലൈൻ പഠന സൗകര്യത്തിന് ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ

13th of September 2021

വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനികളിലെ ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം എത്തിച്ചു. മാടാഞ്ചേരി, പന്നിയേരി കുറ്റല്ലൂർ കോളനികളിൽ നെറ്റ് സൗകര്യം ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. വിഷയം ഇ.കെ. വിജയൻ എം.എൽ.എ. ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്ന് കലക്ടർ ബി.എസ്സ്.എൻ.എൽ മുഖേനയാണ് സൗജന്യമായി സൗകര്യം എത്തിച്ചത്. ഏഴര കിലോമീറ്ററിൽ ഒപ്റ്റിക്കൽ കേബിൾ വഴിയാണ് ഇന്റർനെറ്റ് കണക്ഷൻ മലയോരത്ത് എത്തിച്ചത്. പഠന കേന്ദ്രങ്ങൾ ഇ.കെ. വിജയൻ എം.എൽ.എ. സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ  , വൈസ് പ്രസിഡന്റ് സൽമ്മ രാജു , മെംമ്പർ ജാൻസി , എൻ.പി.വാസു, രാജു അലക്സ് , പി.കെ.ശശി, പ്രമോട്ടർ പി.കെ വിജയൻ ഒപ്പമുണ്ടായിരുന്നു.

Related UPdates