20
Thursday
January 2022

20
Thursday
January 2022

വാർത്ത

നാദാപുരത്തെ ആർ എസ് പി നേതാക്കൾ ജനതാ ദൾ എസിലേക്ക്

8th of September 2021

നാദാപുരം : യു.ഡി.എഫിന്റെ ഭാഗമായ  ആർ.എസ്.പിയുടെ  നാദാപുരം മണ്ഡലം  കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ എൽ.ഡി എഫിന്റെ ഭാഗമായ ജനതാ ദൾ എസിൽ ലയിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. യു.ഡി എഫ് സ്വീകരിക്കുന്ന വഞ്ചനാപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന്  ആർ.എസ്.പി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം  കോടോത്ത് അന്ത്രു പറഞ്ഞു. മണ്ഡലം സെക്രട്ടറി എം.എ മമ്മു ഹാജി, വി.എ. മായിൻ ഹാജി ഉൾപ്പെടെയുള്ള ജില്ലാ – മണ്ഡലം നേതാകളാണ് ജനതാദൾ എസിന്റെ ഭാഗമാകാൻ പോകുന്നത്. ഇവർക്ക്  സെപ്തം: 11 ന്  ജനതാദൾ എസ് സ്വീകരണം നൽകും . ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ, ദേശീയ സമിതി അംഗം മുൻ എം.എൽ എ സി.കെ നാണു തുടങ്ങിയവർ പങ്കെടുക്കും.

Related UPdates