4
Saturday
December 2021

4
Saturday
December 2021

വാർത്ത

താലൂക്ക് ആശുപത്രിക്ക് പോർട്ടബിൾ എക്സ് റേ മെഷീൻ കൈമാറി

8th of September 2021

നാദാപുരം: താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ച കൊവിഡ് വാർഡിലേക്ക് നാഷണൽ ഹെൽത്ത്‌ മിഷൻ അനുവദിച്ച പോർട്ടബിൾ എക്സ് റേ മെഷീൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ  ആശുപത്രിക്ക് കൈമാറി. ഇതോടെ കൊവിഡ് രോഗികൾക്ക് പുറത്തു പോകാതെ വാർഡിൽ നിന്നു തന്നെ എക്സ് റേ പരിശോധനയ്ക്ക് വിധേയമാകാം. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ബിന്ദു പുതിയോട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, എച്ച്.എം.സി അംഗങ്ങളായ സി.എച്ച് മോഹനൻ, സലീം, പി.ആർ.ഒ നോമീസ് എന്നിവർ പങ്കെടുത്തു.

Related UPdates