4
Saturday
December 2021

4
Saturday
December 2021

വാർത്ത

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കല്ലാച്ചിയിലെ ബ്രാഞ്ച് മാനേജറും അറസ്റ്റിൽ

3rd of September 2021

നാദാപുരം : ജ്വല്ലറിയില്‍ നിക്ഷേപത്തിന്റെ പേരില്‍ പണം വാങ്ങി ഇടപാടുകാരെ വഞ്ചിച്ചെന്ന പരാതിയില ഒരാൾ കൂടി അറസ്റ്റിൽ.
ഗോൾഡ്‌ പാലസ്  കല്ലാച്ചി ബ്രാഞ്ച് മാനേജർ വടയം സ്വദേശി റുംഷാദിനെ യാണ് നാദാപുരം പൊലിസ് ഇന്ന്  അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജ്വല്ലറി ഉടമ വി.പി സമീറിനെ പൊലിസ് കസ്റ്റഡിയിൽ എടുത്ത് വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കല്ലാച്ചി ബ്രാഞ്ച് മാനേജറെയും അറസ്റ്റ് ചെയ്തത്. കല്ലാച്ചിയിലെ ജ്വല്ലറി പൊലിസ് സീൽ ചെയ്തിട്ടുണ്ട്. കുറ്റിയാടി, കല്ലാച്ചി, പയ്യോളി  എന്നിവിടങ്ങളില്‍  പ്രവര്‍ത്തിച്ചു വരുന്ന ഗോള്‍ഡ് പാലസ് ജ്വല്ലറിയിൽ സ്വർണവും പണവും നിക്ഷേപിച്ചവരാണ് പരാതിയുമായി എത്തിയത്. കുറ്റിയാടി, നാദാപുരം, പയ്യോളി സ്റ്റേഷന്‍ പരിധികളിലായി നൂറു കണക്കിന് പരാതികളാണ് പൊലിസിന് ലഭിച്ചത്. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ  ശനിയാഴ്ച്ച അര്‍ധ രാത്രിയോടെ ഉടമ സബീർ കുറ്റ്യാടി  സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Related UPdates