4
Saturday
December 2021

4
Saturday
December 2021

വാർത്ത

സലാലയിൽ മരിച്ച കുഞ്ഞബ്ദുല്ലയുടെ മയ്യിത്ത് നാളെ നാട്ടിലെത്തും

21st of August 2021

നാദാപുരം: കഴിഞ്ഞ ദിവസം സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിട്ടൂർ  ഞെള്ളോറ പള്ളിക്ക് സമീപം താമസിക്കുന്ന പനയങ്കോട്ടുമ്മൽ കുഞ്ഞബ്ദുല്ല ( 51)യുടെ മയ്യിത്ത് നാളെ നാട്ടിൽ എത്തും. രാവിലെ ഏഴരക്കി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന മയ്യിത്ത് ഉച്ച കഴിഞ്ഞ് നിട്ടൂരിലെ വീട്ടിൽ എത്തിക്കും. തുടർന്ന് ഖബറടക്കം നടക്കും. മൊയ്തു ഹാജിയുടെയും , ഹലീമയുടെയും മകനായ കുഞ്ഞബ്ദുല്ല സലാലയിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്യുന്നത്. വെള്ളിയാഴ്ച അർധ രാത്രിക്ക് ശേഷം ഹൃദയാഘാതമുണ്ടാവുക യായിരുന്നു.       
ഭാര്യ:  ഫസീല. 
മകൾ:  ഫൈഹ. 
സഹോദരങ്ങൾ: അഷ്റഫ് ,മഹമൂദ്, ഖാലിദ്, ആയിഷ.

Related UPdates