4
Saturday
December 2021

4
Saturday
December 2021

വാർത്ത

പി. കണാരൻ മാസ്റ്റരുടെ മുപ്പത്തിനാലാം ചരമവാർഷിക ദിനാചരണം

17th of August 2021

ഇരിങ്ങണൂർ: കെ.പി.സി.സി മെമ്പറും, ഡി.സി.സി. വൈസ് പ്രസിഡണ്ടുമായിരുന്ന, പി.കണാരൻ മാസ്റ്റരുടെ മുപ്പത്തിനാലാം ചരമവാർഷിക ദിനാചരണം ഇരിങ്ങണൂരിൽ ആചരിച്ചു.കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഇരിങ്ങണൂരിൽ നടന്ന അനുസ്മരണ സമ്മേളനം, കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ, സി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു.കെ.രമേശൻ, എം.പി.ശ്രീധരൻ, എം.സി.വിജയൻ, കെ.പി.കുമാരൻ,  പി.ശ്രീനിവാസൻ, കെ രാഹുലൻ, വി.റഷീദ് എന്നിവർ പ്രസംഗിച്ചു.

Related UPdates