4
Saturday
December 2021

4
Saturday
December 2021

വാർത്ത

വീട്ടിൽ ഒളിഞ്ഞു നോക്കിയ കേസിൽ അറസ്റ്റിലായ യുവാവിന് ജാമ്യം

16th of August 2021

വാണിമേൽ: രാത്രി സമയത്ത് വീട്ടിൽ ഒളിഞ്ഞു നോക്കിയ കേസിൽ അറസ്റ്റിലായ യുവാവിനെ  വളയം പോലീസ് ജാമ്യത്തിൽ വിട്ടു. വാണിമേൽ താഴെ വെള്ളിയോട് കൊയിലോത്തുങ്കര ഇസ്മയിലിനെ 38 യാണ് ഇന്ന്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഒമ്പതിനാണ്  കേസിനാസ് പദമായ സംഭവം. 
കുങ്കൻ നിരവിലെ ഒരു വീട്ടിൽ അർദ്ധ രാത്രി ഒളിഞ്ഞു നോക്കിയതോടെ വീട്ടുകാർ ബഹളം വെക്കുകയും ഇദ്ദേഹം ഓടി മറയുകയുമാ യിരുന്നു.  തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ 500 ഗ്രാം കഞ്ചാവ് വീടിന്റെ പരിസരത്ത് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ കഞ്ചാവ് പിറ്റേ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Related UPdates