4
Saturday
December 2021

4
Saturday
December 2021

വാർത്ത

വിലങ്ങാട്ടെ മധ്യവയസ്കന്റെ മരണം കൊലപാതകമെന്ന് സൂചന: നാലു പേർ കസ്റ്റഡിയിൽ.

26th of July 2021

നാദാപുരം:  വിലങ്ങാട് പാലക്കാട് സ്വദേശിയായ മധ്യ വയസ്കനെ കൊലപ്പെടുത്തിയതാണെന്ന് സൂചന. പാലക്കാട് അഗഴി അഗഴി ഭൂതവഴി കോളനിയിലെ നഞ്ചന്‍റെ മകന്‍ ശിവകുമാരനെ (55) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇയാൾക്കൊപ്പം താമസിക്കുന്ന  നാലു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുരുകേഷ് , മുരുകന്‍ , മണി , മഷനന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വിലങ്ങാട് ഉടുമ്പിറങ്ങി മലയിലെ ക്വാറിയ്ക്ക് അടുത്തുള്ള ഷെഡിലാണ് ഇന്ന് രാവിലെ  മൃതദേഹം കണ്ടത്.  കസ്റ്റഡിയിലുള്ള  മണിയെന്നയാളാണ് വളയം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുന്നത്. മരിച്ചയാളുടെ തലയില്‍ വലിയ മുറിവുണ്ട്.
ഇന്നലെ രാത്രി പത്തു മണിയോടെ ഇവിടെ മദ്യപിച്ചു ബഹള മുണ്ടായതായും ഇവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ ഇയാള്‍ കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. അറുപത് ഏക്കറോളം വരുന്ന സ്ഥലത്ത് കയ്യാല നിര്‍മ്മിക്കാന്‍ എത്തിയതാണ് ഇവർ.
ഇക്കഴിഞ്ഞ ബുധനാഴ്ച യാണ് അഞ്ചു പേരും അഗഴിയില്‍ നിന്ന് വിലങ്ങാട് എത്തിയത്.
നാദാപുരം ഡി വൈ എസ് പി ജേക്കബ്‌ , വളയം സി ഐ ജീവന്‍ ജോര്‍ജ് , വളയം എസ് ഐ അനീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി .

Related UPdates