21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വാണിമേലിൽ വീടിന് നേരെ പടക്കമേറ്: പൊലീസ് അന്വേഷണം തുടങ്ങി

25th of July 2021

വാണിമേൽ: ഭൂമിവാതുക്കലിൽ 
വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു.  ഇന്ന്  പുലർച്ചെ രണ്ടു മണിയോടെയാണ്  മുളിവയൽ റോഡിൽ സി.പി ഹമീദിൻ്റെ വീടിന് നേരെ  സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. ചാക്ക് നൂലിൽ പൊതിഞ്ഞ് തരിയോടു കൂടിയ സ്ഫോടക വസ്തുവിൽ ഒരെണ്ണം വീടിൻ്റെ ഗെയ്റ്റിൽ  തട്ടിപെട്ടുകയും ഒരെണ്ണം മുറ്റത്ത് പൊട്ടാത്ത നിലയിലു മായിരുന്നു. സ്ഫോടനത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വളയം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
ഹമീദും പാനൂർ ഭാഗത്തുള്ള ചിലരുമായി ഗൾഫിൽ വെച്ച് നടന്ന  സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്ന് സൂചനയുണ്ട്

Related UPdates