21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

കടവത്തൂർ ആറ്റുപുറം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

22nd of July 2021

നാദാപുരം: കടവത്തൂർ ആറ്റുപുറം പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അണിയാരം സ്വദേശിയായ മുബഷിറിന്റെ മൃതദേഹമാണ് രാത്രി എട്ടരയോടെ കണ്ടെത്തിയത്. വാണിമേലിൽ നിന്നും എത്തിയ മുങ്ങൽ വിദഗ്ദരാണ് കയത്തിലകപ്പെട്ട  മൃതദേഹം കണ്ടെത്തിയത് ഇന്ന് വൈകീട്ട് 3:30 ഓടെ ആറ്റുപുറത്തെ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ ഒഴുക്കിൽ പെട്ടതിൽ  2 പേരെ രക്ഷപ്പെടുത്തിയെങ്കിലും ,   മുബഷിർ ഒഴുക്കിൽ പെടുകയായിരുന്നു.
പെരിങ്ങത്തൂർ എൻ.എ എം. ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്.

Related UPdates