4
Saturday
December 2021

4
Saturday
December 2021

വാർത്ത

കായക്കൊടിയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ പേരിൽ വാർഡ് മെമ്പർ സോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ് ഇട്ടതായി പരാതി.

21st of July 2021

കുറ്റ്യാടി: കായക്കൊടി  ഗ്രാമപഞ്ചായത്ത്  ഹെൽത്ത് ഇൻസ്പെക്ടറുടെ പേരിൽ വാർഡ് മെമ്പർ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതായി  ആക്ഷേപമുയർന്നു.  പതിനാലാം വാർഡ് മെമ്പർക്കെതിരെയാണ് പരാതി ഉയർന്നത്. 
ഈ വാർഡിൽ ഇന്ന് കൊവിഡ് ടെസ്റ്റ്  സംഘടിപ്പിച്ചിരുന്നു. ബലിപെരുന്നാൾ ദിനമായതിനാൽ 
ടെസ്റ്റിന്  ആളുകൾ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് വാർഡ് മെമ്പർ സോഷ്യൽ മീഡിയയിൽ  ഹെൽത്ത് ഇൻസ്പെക്ടറുടെ പേരിൽ പോസ്റ്റിട്ടത്. പരിശോധനക്ക്  വരാത്തവർ  കൊവിഡ് പോസിറ്റീവ് ആയാൽ വാർഡിലെ ആർ ആർ ടി  മാരെ വിളിക്കാൻ പാടില്ല എന്നാണ് പോസ്റ്റിലുള്ളത്.  ഇത് സംബന്ധിച്ച് ചിലർ ഹെൽത്ത് ഇൻസ്പെക്ടറു മായി ബന്ധപ്പെട്ടപ്പോൾ  താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവരോട് വ്യക്തമാക്കി. ഹെൽത്ത് ഇൻസ്പെക്ടറുടെ അറിവില്ലാതെ അദ്ദേഹത്തിൻറെ പേരിൽ വ്യാജ പോസ്റ്റ് ഇട്ട വാർഡ് മെമ്പർക്കെതിരെ  നടപടിയാവശ്യപ്പെട്ട് യു ഡി എഫ് രംഗത്തിറങ്ങിയിട്ടുണ്ട്.

Related UPdates