4
Saturday
December 2021

4
Saturday
December 2021

വാർത്ത

നാടിന്റെ സ്വസ്ഥത കെടുത്തുന്ന വിധ്വംസക ശക്തികളെ നിയമത്തിന്റെ മുമ്പിലെത്തിക്കണം: എസ്.ഡി.പി.ഐ

20th of July 2021

പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ഏറെ കാലമായി തുടരുന്ന രാത്രി കാല സ്ഫോടനങ്ങളും ഇപ്പോൾ പാറോൾ പ്രദീപന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് നടന്ന ഭാഗത്തെ താങ്ങ് തൂണുകൾ രാത്രിയുടെ മറവിൽ നീക്കം ചെയ്തതും നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ പുറപ്പാടിന്റെ അണിയറ ഒരുക്കങ്ങളായി കണ്ട് കൊണ്ട് ആ ശക്തികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവണമെന്ന് എസ്.ഡി.പി.ഐ ചെക്യാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പൊതു സമൂഹത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടലുകൾക്ക് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടാവും.
യോഗത്തിൽ പ്രസിഡണ്ട് ഉമർ കല്ലോളി അദ്ധ്യക്ഷത വഹിച്ചു. സജീർ സി.കെ.റഫീഖ് ടി തുടങ്ങിയവർ ചർച്ചയിൽ പങ്കാളികളായി.

Related UPdates