25
Sunday
July 2021

25
Sunday
July 2021

വാർത്ത

ചെക്യാട് പഞ്ചായത്തിന് കെ.പി.എസ്.ടി.എ മെഡിക്കൽ കിറ്റ് കൈമാറി

28th of May 2021

നാദാപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ലാ കമ്മിറ്റി ചെക്യാട് പഞ്ചായത്തിന് മെഡിക്കൽ കിറ്റ് നൽകി. ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, സാനിറ്റൈസർ, മാസ്ക് തുടങ്ങിയ ഉത്പന്നങ്ങൾ ആണ് നൽകിയത്. കിറ്റ് റവന്യൂ ജില്ലാ ജോ. സെക്രട്ടറി രഞ്ജിത്ത് കുമാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിനു കൈമാറി. ഉപജില്ലാ പ്രസിഡന്റ്‌ പ്രകാശൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.പി കുമാരൻ, അജയ് ഘോഷ്, സജീവൻ, യു.കെ വിനോദ്‌ കുമാർ, വിനീത ഗ്രാമപഞ്ചായത്ത് മെംബർമാരായ വി. കെ അബൂബക്കർ, ടി.കെ ഖാലിദ്, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ എന്നിവർ പങ്കെടുത്തു.

Related UPdates