21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.

29th of June 2021

വടകര: വാടക കോട്ടേഴ്‌സില്‍ താമസിക്കുന്ന പതിനാലു വയസ്സുകാരി മരിച്ച നിലയില്‍. ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ . നാദാപുരം റോഡ് വള്ളിക്കാട്  അമ്പാടി കോട്ടേഴ്‌സില്‍ താമസിക്കുന്ന മണിയാറത്ത് താഹിറയുടെ മകള്‍ നദാ ഫാത്തിമ (14) ആണ് മരിച്ചത്.

വില്ല്യപ്പള്ളി എം.ജെ ഹയർ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് . ഉമ്മയോടൊപ്പം കോട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്ന് വൈകീട്ട് നാലു മണിയോടെ കിടപ്പ് മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വേസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഉപ്പ: പരേതനായ നാസര്‍

Related UPdates