25
Sunday
July 2021

25
Sunday
July 2021

വാർത്ത

കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സാനിറ്റൈസറുകൾ നൽകി

19th of June 2021

നാദാപുരം: ലോക് താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റി  എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്  എം.പി വീരേന്ദ്രകുമാറിൻ്റെ സ്മരണയിൽ സാനിറ്റെസറുകൾ നൽകി. മണ്ഡലം പ്രസിഡണ്ട് മണലാട്ട് വത്സരാജിൽ നിന്നും ഡോ.ജിബിൻരാജ്,ജെ.എച്ച്.ഐ ടി.വി രാജേഷ്, ഫാർമസിസ്റ്റ് സലിം, സ്റ്റാഫ് നഴ്സ് റുബിഷ എന്നിവർ ചേർന്ന് സാനിറ്റെസറുകൾ ഏറ്റുവാങ്ങി.എൽ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി കെ.രജീഷ് , വള്ളിൽ പവിത്രൻ, ശ്രീജിത്ത് പുറക്കാലുമ്മൽ, യദു കൃഷ്ണ ഇ.ടി എന്നിവർ പങ്കെടുത്തു. ഇതിന് മുമ്പും വിറ്റാമിൻ മരുന്നുകളും, ഓക്സിമീറ്ററുകളും, മെഡിക്കൽ ഉപകരണങ്ങളും എൽ.വൈ.ജെ.ഡി മണ്ഡലം കമ്മറ്റി ഇവിടേക്ക് നൽകിയിരുന്നു.

Related UPdates