21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഓൺലൈൻ പഠന സൗകര്യമൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

17th of June 2021

ഏറാമല: ഓർക്കാട്ടേരി കെ. കുഞ്ഞിരാമകുറുപ്പ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10 വിദ്യാർഥികൾക്ക് സ്കൂളിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ സൗകര്യമൊരുക്കി .ജി.എച്ച്.എസ്.ഒ 86 എസ്.എസ്. എൽ.സി. ബാച്ച് ആണ് സ്മാർട്ട് ഫോൺ സൗകര്യം ഒരുക്കിയത്..
ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ കൂട്ടായ്മ പ്രതിനിധികളായ ഓ മഹേഷ് കുമാർ , പ്രദീപൻ , സുധീർ , ജയശ്രീ തെറ്റാത്ത് എന്നിവർ ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാറിന് ഫോണുകൾ കൈമാറി. പി.ടി.എ പ്രസിഡൻ്റ് കുറുന്താറത്ത് രാജൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ കെ.വാസുദേവൻ, ടി.കെ.രാമകൃഷ്ണൻ ,  അഖിലേന്ദ്രൻ  സംസാരിച്ചു.

Related UPdates