21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ലക്ഷദ്വീപിന് ഐക്യദാർഢ്യം: സംയുക്ത ട്രേഡ് യൂണിയൻ വിവിധയിടങ്ങളിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തി

11th of June 2021

നാദാപുരം: ലക്ഷദ്വീപ് ജനതക്ക് ഐക്വദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ധർണ നടത്തി. 

കക്കട്ട് പോസ്റ്റോഫീസീന്ന് മുന്നിൽ സംയുക്ത ട്രേഡ് യൂനിയനും കല്ലാച്ചി പോസ്റ്റ് ഓഫിസിനു മുന്നിൽ  ലക്ഷദ്വീപ് ഐക്യ ട്രേഡ് യൂണിയനും ചീക്കൊന്ന് പോസ്റ്റ്‌ ഓഫിസിന്റെ മുന്നിൽ  നരിപ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റിയുമാണ് ധർണകൾ നടത്തി. 

കക്കട്ടിലിൽ നടത്തിയ ധർണയിൽ വി. നാണു ഉൽഘാടനവും     കെ.ടി രാജൻ സ്വഗതവും  പ്രകാശൻ അമ്പലക്കുളങ്ങര അദ്ധ്യക്ഷതയും വഹിച്ചു . നീലോട്ട് നാണു ,സി, കെ  സുരേഷ് , ടി.കെ  ബിജു , അബ്ദുല്ല കുട്ടി   എം   പി , മുരളി കുളങ്ങരത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 

കല്ലാച്ചി പോസ്റ്റ് ഓഫിസിനു മുന്നിൽ  നടത്തിയ ധർണ സി.ഐ.ടി.യു  ഏരിയ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്.ടി.യു  നാദാപുരം മണ്ഡലം പ്രസിഡന്റ്  അഡ്വ. മുസ്തഫ കുന്നുമ്മൽ അധ്യക്ഷനായി.  ടി. സുഗതൻ, തയ്യിൽ ചാത്തു, കെ.വി ഗോപാലൻ, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു. 
നരിപ്പറ്റ പഞ്ചായത്ത്‌ കമ്മിറ്റി ചീക്കൊന്ന് പോസ്റ്റ്‌ ഓഫിസിന്റെ മുന്നിൽ  നടത്തിയ ധർണ എസ്.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്  ടി.പി.എം തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.പി അശോകൻ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദലി, എ.കെ നാരായണി, എം. കുഞ്ഞിക്കണ്ണൻ, ടി.പി.എ സലാം, സജിത്ത് പി.എം  എന്നിവർ സംസാരിച്ചു.

Related UPdates