21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നാദാപുരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രവർത്തിച്ച നാല് കടകൾ അടച്ചുപൂട്ടി

28th of April 2021

നാദാപുരം: ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിലും കല്യാണം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ നടക്കുന്ന വീടുകളിലും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലിസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 25 ഓളം സ്ഥാപനങ്ങളിലും 4 വീടുകളിലും സംഘം പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ശാദി ഗോൾഡ് നാദാപുരം, നസീം അൽ ഹിന്ദ്  ഷോപ്പ് നാദാപുരം, മൊണാലിസ ഫാൻസി നാദാപുരം, പൃഥ്വിരാജ് ഗോൾഡ് ആന്റ് സിൽവർ വർക്ക് നാദാപുരം എന്നീ സ്ഥാപനങ്ങലാണ് അടച്ചുപൂട്ടിയത്. പാർട്ടീഷൻ ചെയ്യാതെ സേവനം നടത്തിയ  ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി എം.പി രജുലാൽ, അസിസ്റ്റൻറ് സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി സുരേന്ദ്രൻ, കെ. സതീഷ്ബാബു, സെക്ടറൽ മജിസ്ട്രേറ്റുമാരായ സജീറ ചാത്തോത്ത്, എം.എസ് അഞ്ജന, മറ്റ് ഉദ്യോഗസ്ഥരായ എൻ.കെ പ്രവീഷ്, ഷാജി  എന്നിവർ പങ്കെടുത്തു. വരും ദിവസ ദിവസങ്ങളിലും പരിശോധന തുടരുമെന്നും  നാദാപുരം പഞ്ചായത്തിൽ കൊവിഡ്  വ്യാപനം അതീവ ഗുരുതരമാണെന്നും വ്യാപനം  തടയുന്നതിനു വേണ്ടി നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അഭ്യർത്ഥിച്ചു.

Related UPdates