21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

തൂണേരി ബ്ലോക്കിൽ കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കും

22nd of April 2021

നാദാപുരം: തൂണേരി ബ്ലോക്കിനു കീഴിലെ ഏഴ് പഞ്ചായത്തുകളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികളുടെ ചികിത്സക്ക് പ്രത്യേക സംവിധാനമൊരുക്കും. ബ്ലോക്കിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലും വൈകീട്ട് 7.30 വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ.  ആർ.ആർ.ടി സജീവമാക്കാനും തീരുമാനിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ബിന്ദു, രജീന്ദ്രൻ കപ്പളളി, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related UPdates