21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

കോവിഡ് പ്രതിരോധം: കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.

21st of April 2021

കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനകീയ ദുരന്തനിവാരണ സേന കോവിഡ് മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വിവിധ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ്. പോലീസിന്റെയും ആരോഗ്യ വകുപ്പിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സഹകരണത്തോടെയാണ് പ്രവർത്തനം നടത്തുന്നത്. കുറ്റ്യാടിയിലെ മുഴുവൻ കടകളിലും കോവിഡ് പ്രതിരോധത്തിൻ്റെ ആവശ്യകതയും മുന്നറീയ്പും പോലീസ് സാന്നിദ്ധ്യത്തിൽ ബോധ്യപ്പെടുത്തി. ഡി.വൈ.എസ്.പി. ശിവദാസൻ, സി.ഐ വിനീഷ് കുമാർ, എസ് ഐ അനീഷ്, എസ്.ഐ സുരേഷ്  കുമാർ, എസ്.ഐ വിനീത്, എ.എസ്.ഐ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ബാബുരാജ്, ഉണ്ണി, രാധാകൃഷ്ണൻ, സി.പി.ഒ ബിജു, ശ്രീജിത്ത് തുടങ്ങിയവർക്കു പുറമെ കമ്മറ്റി ഭാരവാഹികളും പ്രവർത്തകൻമാരും വളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Related UPdates