25
Sunday
July 2021

25
Sunday
July 2021

വാർത്ത

കർമനിരതരായി നാദാപുരം ജനകീയ ദുരന്ത നിവാരണ സേന

16th of May 2021

നാദാപുരം : മഴക്കെടുതികൾ വ്യാപകമായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി നാദാപുരം ജനകീയ ദുരന്ത നിവാരണ സേന. 
നാദാപുരം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ സേനാംഗങ്ങൾ നടത്തിയ പ്രവർത്തനം പ്രശംസനീയമായി. കഴിഞ്ഞ ദിവസം  ചിയ്യൂരിൽ വി കെ മുനീറിന്റെ വീടിന്റെ അടുക്കള ഭാഗം ഓടും പട്ടികയും തകർന്ന് ചുമർ പൊതിർന്നു നിന്നതറിഞ്ഞ്  ഷിബു നാദാപുരത്തിന്റെ നേതൃത്വത്തിൽ അതി സാഹസികമായി ഓട് നീക്കി താർപ്പായ കെട്ടി പ്രശ്നം പരിഹരിച്ചു.
നാദാപുരം ചേറ്റുവെട്ടി യിൽ ഓവുചാലിൽ ഓലയും മറ്റും വന്നടിഞ്ഞ്  വീട്കളിലേക്കു വെള്ളം കയറിയതോടെ  ഷാമിൽ പാറക്കടവിന്റെ നേതൃത്വത്തിൽ സേനാ അംഗങ്ങളും നാട്ടുകാരും ചേർന്ന് വളരെ ജലനിരപ്പുള്ള വെള്ളത്തിൽ ഇറങ്ങി ബ്ലോക്ക് നീക്കി.

Related UPdates