25
Sunday
July 2021

25
Sunday
July 2021

വാർത്ത

കളഞ്ഞു കിട്ടിയ പേഴ്സ് പൊലിസിൽ ഏൽപിച്ചു ബാങ്ക് ജീവനക്കാരൻ മാതൃകയായി

9th of May 2021

നാദാപുരം: കളഞ്ഞു കിട്ടിയ പേഴ്സ് പൊലിസിൽ ഏൽപിച്ചു ബാങ്ക് ജീവനക്കാരൻ മാതൃകയായി. ഇരിങ്ങണ്ണൂർ യൂനിയൻ ബാങ്കിലെ താത്കാലിക ജീവനക്കാരനായ വടകര മുടപ്പിലാവിൽ സ്വദേശി പി.എം ശ്രീജിത്താണ് റോഡിൽ നിന്ന് ലഭിച്ച പേഴ്സ്  എടച്ചേരി പൊലിസിൽ ഏൽപിച്ചത്. ഇതു വരെയായി ഉടമസ്ഥർ എത്താത്തതിനാൽ സ്റ്റേഷനിലാണ് ഇപ്പോഴും പേഴ്സ് ഉള്ളത്. കഴിഞ്ഞ ദിവസം ബാങ്കിലേക്കുള്ള യാത്രാമധ്യേയാണ് കളയാം വെള്ളി പാലത്തിനടുത്തു റോഡിൽ വീണു കിടക്കുന്ന പേഴ്സ് ശ്രീജിത്ത് കാണുന്നത്.5260 രൂപയും എ.ടി.എം കാർഡുമടങ്ങിയ പേഴ്സിൽ ഉടമയെ തിരിച്ചറിയാനുള്ള രേഖകളൊന്നുമുണ്ടായിരുന്നില്ല. ഉടമയെ കണ്ടെത്തി നൽകുമെന്ന പ്രതീക്ഷയിൽ ശ്രീജിത്ത് എടച്ചേരി പൊലിസിൽ ഏൽപിക്കുകയായിരുന്നു. ശ്രീജിത്ത് ഇരിങ്ങണ്ണൂർ ബാങ്കിലേക്ക് വരുന്ന വഴിയാണ് പേഴ്സ് കിട്ടിയത്.ശ്രീജിത്തിൻ്റെ സത്യസന്ധതയിൽ ഇരിങ്ങണ്ണൂർ യൂനിയൻ ബാങ്ക് ജീവനക്കാർ അനുമോദിച്ചു.ബാങ്ക് മാനേജർ സുഗുണൻ, രാജേഷ്, പ്രമോദ്, അനഘ എന്നിവർ  സംസാരിച്ചു.

Related UPdates