25
Sunday
July 2021

25
Sunday
July 2021

വാർത്ത

വോട്ടെണ്ണൽ തുടങ്ങി ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ.

2nd of May 2021

നാദാപുരം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണൽ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. വടകര നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ മടപ്പള്ളി ഗവൺമെൻറ് കോളേജിലും നാദാപുരം നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ  മടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലും കുറ്റ്യാടി മണ്ഡലത്തിലെത് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുന്നത്. 
പോസ്റ്റർ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഒമ്പതു മണിയോടെ ആദ്യ ഫല സൂചന പുറത്തു വരുമെന്നാണ് പ്രതീക്ഷ. വടകര നിയോജക മണ്ഡലം ഇത്തവണ യുഡിഎഫിനൊപ്പം നിൽക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ കെ രമ പ്രതികരിച്ചു. തൻറെ വിജയം ഉറപ്പാണെന്നും തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ രമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു .കുറ്റ്യാടി നിയോജക മണ്ഡലത്തിൽ യു ഡി എഫ് വിജയം ആവർത്തിക്കുമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. എന്നാൽ കുറ്റ്യാടി ഇത്തവണ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാർത്ഥി കെ പി  കുഞ്ഞമ്മദ് കുട്ടി  പ്രതികരിച്ചു .നാദാപുരം നിയോജക മണ്ഡലത്തിൽ വീണ്ടും വിജയിച്ചു കയറാൻ കഴിയുമെന്ന് 
ഇ കെ വിജയൻ എംഎൽഎ പറഞ്ഞു. എന്നാൽ അരനൂറ്റാണ്ടു കാലത്തെ ഇടതുപക്ഷ ആധിപത്യത്തിന് അന്ത്യം കുറിച്ച്  നാദാപുരം ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് പ്രവീൺ  കുമാർ വ്യക്തമാക്കി

Related UPdates