21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഇസ്ഹാഖ് ഫലാഹിയെ ആദരിക്കുന്നു

31st of March 2021

നാദാപുരം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.യു. ഇസ്‌ഹാഖ് ഫലാഹി അൽ ഖാസിമിക്ക് ചാലപ്പുറത്തിന്റെ ആദരം സമർപ്പിക്കുന്നു. ഇന്ന് രാത്രി 7 മണിക്ക് ചാലപ്പുറം വി.എം.എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ (മൗലാനാ കെ.യു അബ്ദുർറഹ്മാൻ മുസ്ല്യാർ നഗർ) നടക്കുന്ന സംഗമത്തിൽ ശൈഖുനാ കെ.കെ കുഞ്ഞാലി മുസ്ല്യാർ, സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ കൊടക്കൽ, സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി, ഖാസി. പി അഹമ്മദ് മൗലവി, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ പ്രമുഖർ സംബന്ധിക്കുന്നു. ചാലപ്പുറം ശാഖാ എസ്.വൈ.എഫ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അരൂർ അഹമ്മദ് ബാഖവിയുടെ  'തഖ്‌ദീമേ റമളാൻ' പ്രഭാഷണവും സയ്യിദ് ഹാഷിം ബാഫഖി തങ്ങളുടെ നേതൃത്വത്തിൽ സമാപന പ്രാർത്ഥനയും നടക്കും.

Related UPdates