21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം

30th of March 2021

തൂണേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് സമ്മേളനം പെൻഷൻ ഭവനിൽനടന്നു.പെൻഷൻകാരുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് സമ്മേളനംആവശ്യപ്പെട്ടു. യോഗം പ്രസിഡണ്ട് പി.കെ.സുജാതയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഷാഹിന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്സെക്രട്ടറി ടി.കെ.രാഘവൻ, എം.പി സഹദേവൻ, എം.കെ.രാധ, ടി. പീതാംബരൻ, വി. രാജലക്ഷ്മി,
കെ.ഹേമചന്ദ്രൻ, കെ.രാജൻ, ടി. മീനാക്ഷി, എം.ശങ്കരൻ, ടി.പി അബ്ദുള്ള, പി.കെ.രാഘവൻ, സി. സരസ്വതി,  പി.എം. ജാനു, എം. ബാലരാജൻ, കെ.രവീന്ദ്രൻ, എ.കെ ശശികല എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ -
പി.കെ.സുജാത (പ്രസിഡണ്ട്) ടി.പി.അബ്ദുള്ള, സി.സരസ്വതി, പി.കെ.രാഘവൻ (വൈ. പ്രസിഡണ്ട്)
കെ.ഹേമചന്ദ്രൻ (സെക്രട്ടറി) എം.ബാലരാജൻ, പി.എം. ജാനു, പി.പി. ജയപ്രകാശ് (ജോ. സെക്രട്ടറി)
കെ.രവീന്ദ്രൻ (ട്രഷറർ)

Related UPdates