22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

നാദാപുരം മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി.

28th of March 2021

നാദാപുരം: വിഷ്ണുമംഗലം 110 കെ.വി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിലൊന്ന് പ്രവർത്തിക്കാത്തതിനാൽ നാദാപുരം മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. പ്രദേശവാസികളുടെ പ്രതിഷേധം കനത്തതോടെ രണ്ടുനാൾ കൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന്  അധികൃതർ വ്യക്തമാക്കി. വിഷ്ണുമംഗലം 110 കെ.വിയിലെ ഒരു ട്രാൻസ്ഫോമറിൽ അടിയന്തിര അറ്റകുറ്റപണി ചെയ്യേണ്ടി വന്നതിനാലാണ് നാദാപുരം മേഖലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായത്.നാദാപുരം, കല്ലാച്ചി തൂണേരി, എടചേരി ,വാണിമേൽ,പരപ്പുപാറ ഭാഗങ്ങളിലെ വൈദ്യുതി ഉപഭോക്താകൾക്കാണ്  വൈദ്യുതക്ഷാമം അനുഭവപ്പെടുന്നത്. നിലവിലുള്ള നേരിയ വോൾട്ടേജ് പെട്ടന്ന് കുറയുന്നതിനാൽ വ്യാപകമായി ഉപകരണങ്ങൾക്ക് കേടുവരുന്നതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വാണിമേലിൽ ഉപഭോക്താക്കൾ കൂട്ടമായി വാർഡ് മെംബർക്ക് പരാതി നൽകി.അടിയന്തിര പരിഹാരമാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടിക്ക് രൂപം നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
അതെ സമയം അനിവാര്യമായ ട്രാൻസ്ഫോമർ അറ്റകുറ്റപണി ഇനിയും നീട്ടികൊണ്ടു പോകാൻ കഴിയാത്തതിനാൽ നിലവിൽ ഒറ്റ ട്രാൻസ്ഫോർമർ വഴിയുള്ള വൈദ്യുതി വിതരണം മാത്രമാണ് നടക്കുന്നതെന്നും അതുകൊണ്ടാണ് വോൾട്ടേജ് ക്ഷാമം രൂക്ഷമായതെന്നുമാണ് അധികൃതർ പറയുന്നത്. പകരം സംവിധാനത്തെ കുറിച്ച് ആലോചന നടത്തിയിരുന്നുവെന്നും പ്രായോഗിക തടസങ്ങളുള്ളതിനാൽ പരിഹരിക്കാനായില്ലന്നും എന്നാൽ രണ്ടു നാൾക്കുള്ളിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും സബ്ഡിവിഷണൽ എഞ്ചിനിയർ  പറഞ്ഞു. 

Related UPdates