25
Sunday
July 2021

25
Sunday
July 2021

വാർത്ത

കോൺഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ട് കെട്ട് ജനം തറ പറ്റിക്കും: ബിനോയ് വിശ്വം

27th of March 2021

നാദാപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെയും ബി ജെ പിയുടെ നേതാക്കൾ ഡൽഹിയിൽ നിന്നും കേരളത്തിലെ രണ്ടായി ഭാവിക്കുകയാണ് .ഇവരുടെ നയങ്ങൾ ഒന്നാണ്. അവിശുദ്ധ രാഷ്ട്രീയ കൂട്ട് പ്രബുദ്ധ ജനത തറപറ്റിക്കുമെന്ന്  സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എം പി  പറഞ്ഞു. എൽ ഡി എഫ് ഇരിങ്ങണ്ണൂർ മേഖല തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. മൂന്ന് മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികളില്ലാതായത് ബോധപൂർവ്വമാണ്. കോ ലി ബി സംഖ്യമാണ് കേരളത്തിൽ നടക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. വത്സരാജ് മണലാട്ട് അധ്യക്ഷനായി. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷ്ണൻ ,സബാബ് പുൽപ്പറ്റ,ടി കെ അരവിന്ദാക്ഷൻ, ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. 

Related UPdates