25
Sunday
July 2021

25
Sunday
July 2021

വാർത്ത

മഹല്ലുകള്‍ മഹത്തായ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍: സയ്യിദ് ടി പി സി തങ്ങള്‍

25th of March 2021

കടമേരി : ഇസ്ലാമികാസ്തിത്വത്തിന്റെ അടയാളങ്ങളാണ് മഹല്ല് സംവിധാനങ്ങളെന്നും കേരളാ മുസ്ലിംങ്ങളുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്റെയും ഭദ്രതയുടെയും പ്രധാന ഭാഗമാണ് മഹല്ല് കമ്മിറ്റികളെന്നും സുന്നീ യുവജന സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി പി സി തങ്ങള്‍ അഭിപ്രായപ്പെട്ടു.
ആഘോഷവേളകളിലും പവിത്രമായി കരുതപ്പെടുന്ന സന്തോഷ വേളകളിലടക്കം വര്‍ധിച്ചുവരുന്ന തെറ്റായ ആചാരങ്ങളെ ചെറുക്കാനും നിയന്ത്രിക്കാനും ആവശ്യമായ ബോധ വത്കരണങ്ങളും ഉദ്‌ബോധനങ്ങളും നടത്തി നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ മഹല്ല് ഭാരവാഹികള്‍ ആവത് ശ്രമിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. കടമേരി റഹ്മാനിയ്യയില്‍ നടന്ന മഹല്ല് നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
  റഹ്മാനിയ്യ വര്‍ക്കിംഗ് പ്രസിഡന്റ് എസ് പി എം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ ഹുദവി പേങ്ങാട്, ഫരീദ് റഹ്മാനി കാളികാവ് വിഷയാവതരണം നടത്തി. യൂസുഫ് ബാഖവി കൊടുവള്ളി, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്‍, യൂസുഫ് മുസ്ലിയാര്‍ മലപ്പുറം, ബഷീര്‍ ഫൈസി ചീക്കോന്ന്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി അമ്മദ് മാസ്റ്റര്‍, ഇബ്രാഹിം മുറിച്ചാണ്ടി, തുടങ്ങിയവര്‍ സംസാരിച്ചു. മൂടാടി മൊയ്തു ഹാജി, ടി കെ ഹാരിസ് മാസ്റ്റര്‍, കുറ്റിയില്‍ പോക്കര്‍ ഹാജി, നാളോംകണ്ടി അന്ത്രു മുസ്ലയാര്‍,പുത്തലത്ത് അമ്മദ്, കോമത്ത് കണ്ടി മമ്മു ഹാജി, പി എ മമ്മൂട്ടി, ചീക്കിലോട്ട് അബ്ദുല്‍ ഹഖീം, അമ്മദ് ഹാജി കോറോത്ത്, കുറ്റീക്കണ്ടി ഇബ്രാഹിം, എന്‍ കെ ജമാല്‍ ഹാജി, മാടോത്ത് മുഹമ്മദ്, പുളിക്കണ്ടി സുലൈമാന്‍, റഫീഖ് തലായിന്റവിട, അമ്മദ് ഹാജി മുടിയല്ലൂര്‍, ഖാദര്‍ ഫൈസി, അലി ഫൈസി മരുന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. ചിറക്കല്‍ ഹമീദ് മുസ്ലിയാര്‍ സ്വാഗതവും സി എച്ച് മഹമൂദ് സഅദി നന്ദിയും പറഞ്ഞു

Related UPdates