25
Sunday
July 2021

25
Sunday
July 2021

വാർത്ത

ഇയ്യങ്കോട് പണിയുന്ന ആർ.സി.ബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

22nd of March 2021

നാദാപുരം: നിർമാണത്തിലെ അശാസ്ത്രീയത മൂലം വിവാദമായ വിഷ്ണുമംഗലം ബണ്ട് പൊളിച്ചു മാറ്റി പണിയാനുദ്ദേശിക്കുന്ന റഗുലേറ്റർ കം ബ്രിഡ്ജിനെതിരെ നാട്ടുകാർ രംഗത്ത്. പുളിയാവ്‌ ഇയ്യങ്കോട്‌ പുഴയിലാണ് പുതിയ ആർ.സി.ബി സ്ഥാപിക്കാനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയത്. 
ഇതിനിടയിലാണ് പ്രതിഷേധവുമായി ഈ പ്രദേശത്തുകാർ രംഗത്തെത്തിയത്.
ആർ.സി.ബി വരുന്നതോട്‌ കൂടി കല്ലികടവ്‌ ഭാഗത്തുള്ള റേഡ്‌ പൂർണ്ണമായും വെള്ളത്തിനടിയിൽ ആകുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്തേക്കുള്ള ‌ഏക വഴി ഇതാണെന്നും പേരോട്‌ ഹൈസ്കൂൾ, സി.സി.യു.പി എന്നീ വിദ്യാലയങ്ങളിലെ കുട്ടികളും ആശ്രയിക്കുന്നത് ഈ റോഡാണെന്നും അവർ പറയുന്നു. നിലവിൽ പുളിയാവിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനിൽക്കുന്നുണ്ട്‌ ഇവിടെ ആർ.സി.ബി സ്ഥാപിക്കുന്നതോട് കൂടി താഴ് ഭാഗങ്ങളിൽ  വരൾച്ച കൂടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. പ്രവീൺകുമാർ സ്ഥലം സന്ദർശിക്കുകയും ജനങ്ങളുടെ പ്രതിഷേധത്തിന് കൂടെനിൽക്കുമെന്ന് അറിയിക്കുകയും ചെയ്തു.

Related UPdates