25
Sunday
July 2021

25
Sunday
July 2021

വാർത്ത

വീട്ട് മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിനശിപ്പിച്ചു

21st of March 2021

ചെക്യാട് : ജാതിയേരി കൊല്ലൻറവിട പോക്കറുടെ വീട്ട് മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ അർദ്ധരാത്രി സാമൂഹ്യ ദ്രോഹികൾ കത്തിനശിപ്പിച്ചു. സംഭവത്തിൽ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യേഷണം ആരംഭിച്ചു. വിദേശത്തുള്ള മകൻ സലീമിൻ്റെ പേരിലുള്ളതാണ് സ്കൂട്ടർ.വിഷയം ഗൗരവത്തിൽ കാണണമെന്നും,  സമാധാനാന്തരീക്ഷം നിലനിന്നുപോകുന്ന പ്രദേശത്ത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും വാർഡ് മെമ്പർ പി.കെ.ഖാലിദ് മാസ്റ്റർ അഭ്യർത്ഥിച്ചു.

Related UPdates