22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് 113 ഡയാലിസിസിനുള്ള തുക നൽകി രയരോത്ത് കുടുംബം മാതൃകയായി

20th of April 2021

നാദാപുരം: പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ റമളാൻ ഫണ്ടിലേക്ക് ജാതിയേരിയിലെ പ്രമുഖ കുടുംബമായ രയരോത്ത് കുടുംബത്തിന്റെ വാട്ട്സാപ്പ്‌ ഗ്രൂപ്പായ അബൂക്ക ഫാമിലി ഗ്രൂപ്പ് സമാഹരിച്ച 113 ഡയാലിസിസ് ചെയ്യാനുള്ള ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരത്തി അറുന്നൂർ രൂപ ഡയാലിസിസ് സെന്റർ ജന:സെക്രട്ടറി സൂപ്പി നരിക്കാട്ടേരിക്ക് രയരോത്ത് അമ്മത്‌, രയരോത്ത് മൂസഹാജി, രയരോത്ത് കുഞ്ഞാലി ഹാജി എന്നിവർ ചേർന്ന് കൈമാറി.
ചടങ്ങിൽ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി അഹമ്മദ് കുറുവയിൽ, വട്ടക്കണ്ടി സൂപ്പിഹാജി, വിവികെ ജാതിയേരി,പുന്നോളി സൂപ്പി, ഇഎം അന്ത്രു, നാസർ രയരോത്ത്, കെവി റിയാസ്, ആർ കെ ആദിൽ, റഷീദ് കുനിയിൽ, ജെപി ഇസ്മായിൽ മൗലവി, എൻ കെ സലീം മാസ്റ്റർ, പി കുഞ്ഞാലി എന്നിവർ സന്നിഹിതരായി.

Related UPdates