25
Sunday
July 2021

25
Sunday
July 2021

വാർത്ത

ചെക്യാട് വാക്സിനേഷൻ ക്യാമ്പ് ശ്രദ്ധേയമായി

20th of April 2021

പാറക്കടവ്: ചെക്യാട് ഗ്രാമപഞ്ചായത്തിൻ്റെയും ഫാമിലി ഹെൽത്ത് സെൻ്ററിൻ്റയും ആഭിമുഖ്യത്തിൽ രാവിലെ മുതൽ രാത്രി വരെ നടത്തിയ മെഗാവാക്സിനേഷൻ ക്യാമ്പ് ശ്രദ്ധേയമായി. റമദാൻ പ്രമാണിച്ചാണ് രാത്രിയിലും ക്യാമ്പ് സംഘടിപ്പിച്ചത്. 300 ൽ പരം ആളുകൾ വാക്സിൻ  സ്വീകരിച്ചെന്നും വരും ദിവസങ്ങളിൽ പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ പരമാവധി ആളുകളെ വാക്സിനേഷന് വിധേയമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും പ്രസിഡണ്ട് നസീമ കൊട്ടാരത്ത്, മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ എന്നിവർ പറഞ്ഞു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഖാലിദ് മാസ്റ്റർ , മെമ്പർമാരായ അബുബക്കർ മാസ്റ്റർ, ഹാജറ ചെറുവാണിയിൽ, പാറേമ്മൽ സുബേർ, പായൻ്റെവിടെ മൂസ്സ തുടങ്ങിയവർ പങ്കെടുത്തു.

Related UPdates