22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

കോവിഡ് വ്യാപനം: കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ എഫ്.എൽ.ടി.സി ഒരുക്കി ഗ്രാമപഞ്ചായത്ത്

19th of April 2021

നാദാപുരം: കൊവിഡ്‌ വ്യാപനം രൂക്ഷമായതോടെ എഫ്.എൽ.ടി.സി ഒരുക്കി നാദാപുരം ഗ്രാമപഞ്ചായത്ത്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മാത്രം നാദാപുരത്ത് 15 പേർക്കും ചെക്യാട് 22 പേർക്കും വളയത്ത് 25 പേർക്കും രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് വൈറസ് വ്യാപനത്തെ നേരിടാൻ ഗ്രാമപഞ്ചായത്ത് ഒരുക്കങ്ങൾ തുടങ്ങിയത്. കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ എഫ്.എൽ.ടി.സി ഒരുക്കി. 35 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയത്. അസിസ്റ്റന്റ് കളക്‌ടർ അനുപം മിശ്ര സ്ഥലം സന്ദർശിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമീല, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി സുരേന്ദ്രൻ എന്നിവർ അനുഗമിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സെക്രട്ടറി എം.പി റജുലാൽ എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഒരുക്കങ്ങൾ വിശദീകരിച്ചു. 

Related UPdates