25
Sunday
July 2021

25
Sunday
July 2021

വാർത്ത

നാദാപുരത്ത് ബസുകൾ കൂട്ടിയിയിടിച്ചു നിരവധി യാത്രക്കാർക്ക് പരിക്കേറ്റു

15th of April 2021

നാദാപുരം: നാദാപുരത്ത് ബസ്സുകൾ കൂട്ടിയിയിടിച്ചു  നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. നാദാപുരം ഗവർമെന്റ് താലൂക്ക് ആശുപത്രി പരിസരത്താണ് അപകടം. വടകര ഭാഗത്ത് നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസും കല്ലാച്ചി ഭാഗത്ത് സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. റോഡിൽ നിന്ന് തെന്നിയ  കെ.എസ്.ആർ.ടി.സി ബസ് കൈവേലിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൺസ്റ്റാർ എന്ന സ്വകാര്യ ബസ്സിൽ ഇടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സ്വകാര്യ ബസ് നടപ്പാതയിലേക്ക് കയറിയ നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസ്സുകളുടെയും മുൻ ഭാഗം തകരുകയും നിരവധി യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു.
സാരമായി പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ വടകര പുത്തൂരിലെ സജിത്ത് കുമാർ (49) നെ വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നാദാപുരം – വടകര റൂട്ടിൽ രണ്ട് മണിക്കൂറുകളോളം ഗതാഗതം താറുമാറായി.

Related UPdates