21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

കായക്കൊടിയിൽ കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു.

12th of April 2021

കുറ്റ്യാടി: കായക്കൊടി അങ്ങാടിയിൽ വെച്ച് 
കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു. ഒരു പ്രകോപനവുമില്ലാതെ സി.പി.എം പ്രവർത്തകർ ആക്രമിച്ചെന്നാണ് യു ഡി എഫ് നേതൃത്വത്തിന്റെ ആരോപണം. സാരമായി  പരിക്കേറ്റ  ചൂർക്കുഴീമ്മൽ ദിനേശനെ കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ചേറ്റുവയലിലെ സജീഷ് എന്ന കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചിരുന്നു. കായക്കൊടി പ്രദേശത്ത് നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളുമായി   സി.പി.എം പ്രവർത്തകർ മുന്നോട്ടു പോവുകയാണെന്ന് 
യു ഡി എഫ്  കായക്കൊടി പഞ്ചായത്ത്  ചെയർമാൻ ഇ.മുഹമ്മദ് ബഷീർ, കൺവീനർ അനന്തൻ കിഴക്കയിൽ, ബ്ലോക്ക്  കോൺഗ്രസ് പ്രസിഡണ്ട് കോരകോട്ട് മൊയ്തു മണ്ഡലം കോൺഗ്രസ്  പ്രസിഡണ്ട് പി.പി. മൊയ്തു, ഒ.പി.മനോജ്, കെ.പി.ബിജു എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

Related UPdates