21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഇരിങ്ങണ്ണൂരിൽ യു.ഡി.എഫ് ബൂത്ത് ഏജന്റിന്റെ സൂപ്പർ മാർക്കറ്റ് കത്തിച്ചു; എട്ടു ലക്ഷത്തിന്റെ നഷ്ടം

8th of April 2021

നാദാപുരം; ഇരിങ്ങണ്ണൂരിൽ  സൂപ്പർ മാർക്കറ്റ് കത്തിച്ചു. യുഡി എഫ് സ്ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായി  പ്രവർത്തിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ എടക്കുടി അബൂബക്കറിന്റെ ഉടമസ്ഥതയിൽ  ഇരിങ്ങണ്ണൂർ - എടച്ചേരി റോഡിൽ പ്രവർത്തിക്കുന്ന  ഫാമിലി സൂപ്പർ മാർക്കറ്റാണ് അഗ്നിക്കിരയാക്കിയത്. ബുധനാഴ്ച അർധ രാത്രിയാണ് സംഭവം. സൂപ്പർ മാർക്കറ്റിൽ നിന്ന് തീ ആളി  പടരുന്നത് കണ്ട പരിസര വാസിയായ യുവാവ്  വിവരം അറിയിച്ചതിനെ തുടർന്ന് കടയുടമയും നാട്ടുകാരും സ്ഥലത്ത് എത്തുകയും ഇവർ പോലീസിനെയും   അഗ്നിശമന സേനയെയും വിവരം അറിയിക്കുക യുമായിരുന്നു. നാദാപുരം പൊലീസും ചേലക്കാട് നിന്ന് അഗ്നിശമന സേനയും ഉടൻ സ്ഥലത്ത് എത്തി തീയണച്ചു. അപ്പോഴേക്കും സൂപ്പർ മാർക്കറ്റിനുള്ളിലെ സാധന സാമഗ്രികളും ഫർണീച്ചർ, ഫ്രിഡ്ജ് തുടങ്ങിയവയും കത്തി ചാമ്പലായിരുന്നു. പെട്രോൾ ഒഴിച്ച് തീ കൊടുത്തതാണെന്ന് പോലീസിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എട്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Related UPdates