25
Sunday
July 2021

25
Sunday
July 2021

വാർത്ത

നാദാപുരത്ത് വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ്; ചരിത്രം തിരുത്തുമെന്ന് യു.ഡി.എഫ്.

6th of April 2021

നാദാപുരം:  നിയോജക മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥി വിജയം ആവർത്തി ക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ. എന്നാൽ നാദാപുരം മണ്ഡലത്തിൽ ഇത്തവണ ചരിത്രം തിരുത്തുമെന്ന് യു.ഡി.എഫ് നേതാക്കളും പറഞ്ഞു. വോട്ടെടുപ്പിന്റെ പ്രാഥമിക അവലോക നങ്ങൾക്ക് ശേഷം മീഡിയ വിഷനോട്  പ്രതികരി ക്കുകയായിരുന്നു നേതാക്കൾ. ഇ കെ വിജയൻ എം.എൽ.എ മണ്ഡലത്തിന്റെ  വികസനകാര്യത്തിൽ ഏറെ താൽപര്യം കാണിച്ചിട്ടുണ്ടെന്നും ഇത് വോട്ടായി മാറും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും  ഇടതു നേതാക്കൾ പറയുന്നു. എന്നാൽ,  വികസന മുരടിപ്പിന് എതിരായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ളതെന്നും ജനങ്ങൾ നാദാപുരത്ത് മാറ്റം ആഗ്രഹിക്കുന്നു ണ്ടെന്നും  യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കി.

Related UPdates