21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

നരിക്കാട്ടേരിയിലെ വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്: നാട്ടുകാർ വീട് വളഞ്ഞു

2nd of April 2021

നാദാപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ  വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തായി. ഇതേ തുടർന്ന് നാട്ടുകാർ വീട് വളഞ്ഞു.
പേരോട്  എം ഐ എം  ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും നാദാപുരത്തെ ടാക്സി ഡ്രൈവർ അഷ്റഫിന്റെ മകനുമായ നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൽ അസീസിനെ ( 16)യാണ്  കഴിഞ്ഞ മെയ് മാസം  
17 ന് വീട്ടിനകത്ത് തുങ്ങി മരിച്ച നിലയിൽ  കണ്ടത് .  വീട്ടിലെ ചില പ്രശ്നങ്ങളാണ് മരണ കാരണമെന്നും 
അസീസ് തൂങ്ങി മരിച്ചതാകാൻ സാധ്യത ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. രണ്ടാനമ്മയും അവരുടെ ബന്ധുക്കളും അസീസിനെ മനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു . മരിച്ച ദിവസം അസീസിനെ ഇവർ മർദ്ദിച്ചെന്നും ആക്ഷേപമുയർന്നു . സംഭവത്തിലെ ദുരൂഹത അകറ്റാൻ സമഗ്രമായ അന്വേഷണം നടത്തി 
നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട്  നാട്ടുകാർ കർമ സമിതിക്ക് രൂപം നൽകുകയുണ്ടായി . 
എന്നാൽ, വീട്ടുകാർ ഇത് നിഷേധിക്കുകയും പൊലീസ് അന്വേഷണം മരവിക്കുകയും ചെയ്ത തിനിടയിലാണ് ഇന്ന് വൈകിട്ട് അസീസിനെ സഹോദരൻ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Related UPdates