21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

എൽ.ഡി.വൈ.എഫ് യുവജന മാർച്ച് നടത്തി

2nd of April 2021

നാദാപുരം: എൽ.ഡി.വൈ.എഫ് നിയോജക മണ്ഡം കമ്മിറ്റി "മാർച്ച ഡില വിക്ടോറിയ " എന്ന പേരിൽ യുവജന മാർച്ച് സംഘടിപ്പിച്ചു. ചേലക്കാട് നിന്നും ആരംഭിച്ച വർണ്ണശഭളമായ യുവജനമാർച്ച് നാദാപുരത്ത് സമാപിച്ചു. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങിൽ നിന്നായി നൂറുക്കണക്കിന് യുവതി യുവാക്കൾ പങ്കാളികളായി. തുറന്ന വാഹനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഇ കെ വിജയൻ ജനങ്ങളെ അഭിവാദ്യം ചെയ്തു. 
പൊതുസമ്മേളനം എ ഐ എസ് എഫ് അഖിലേന്ത്യ സെക്രട്ടറി വിക്കി  മഹേശ്വരി  ഉദ്ഘാടനം ചെയ്തു. വത്സരാജ് മണലാട് അധ്യക്ഷനായി. സ്ഥാനാർത്ഥി ഇ കെ വിജയൻ , പി ഗവാസ് , ടി അഭീഷ്, അമുത ജയദീപ് , അഡ്വ. രാഹുൽ രാജ്, ശ്രീജിത്ത് മുടപ്പിലായി, എ.കെ ബിജിത്ത് എന്നിവർ സംസാരിച്ചു.

Related UPdates