25
Sunday
July 2021

25
Sunday
July 2021

വാർത്ത

കെ.പി.എസ്.ടി.എ നാദാപുരം ഉപജില്ല സമ്മേളനം നാളെ

24th of February 2021

നാദാപുരം: കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) നാദാപുരം ഉപജില്ല സമ്മേളനവും  ഓഫീസ് ഉദ്ഘാടനവും നാളെ   (വ്യാഴം) നാദാപുരത്ത് നടക്കും.  സമ്മേളനം രാവിലെ 10 മണിക്ക് നാദാപുരം ഗവ. യു പി സ്കൂളിൽ കെ.പി.എസ്. ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്ത് കുമാർ  ഉദ്ഘാടനം ചെയ്യും.
ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വിദ്യാഭ്യാസ സമ്മേളനം
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ കെ.പ്രവീണ്‍ കുമാർ ഉദ്ഘാടനം ചെയ്യും.   യാത്രയയപ്പ് സമ്മേളനത്തില്‍ റവന്യൂ ജില്ല പ്രസിഡന്റ് സജീവന്‍ കുഞ്ഞോത്ത് ഉപഹാര സമര്‍പ്പണം നടത്തും. ഉപജില്ല പ്രസിഡന്റ് കെ മാധവന്‍ അധ്യക്ഷത വഹിക്കും. അഡ്വ എ സജീവന്‍, പി രാമചന്ദ്രന്‍, പി രഞ്ജിത്ത് കുമാര്‍, ടി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related UPdates