22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

വടകരയിൽ കെ കെ രമക്കെതിരെ മൂന്ന് അപരന്‍മാര്‍; പരാജയഭീതിയെന്ന് ആര്‍.എം.പി.

20th of March 2021

വടകര: യു.ഡി.എഫ് പിന്തുണക്കുന്ന ആര്‍.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ രമക്കെതിരെ മൂന്ന് അപര സ്ഥാനാര്‍ഥികള്‍ രംഗത്ത്. രമ ചെറിയകയ്യില്‍, രമ കെ.കെ, രമ കെ.ടി.കെ എന്നിവരാണ് പത്രിക നല്‍കിയത്. വടകരയില്‍ ഇടതുമുന്നണിയുടെ പരാജയ ഭീതി കാരണമാണ് അപരന്മാരെ രംഗത്തിറക്കിയതെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. കെ.കെ രമയുടെ സ്ഥാനാര്‍ഥിത്വം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചചെയ്യപ്പെടുമ്പോല്‍ പരാജയ ഭീതി കാരണം വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന നയമാണ് ഇടതുമുന്നണി എടുക്കുന്നത്. വടകരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇത് തള്ളിക്കളയുമെന്നും കെ.കെ രമ ഉജ്വല വിജയം നേടുമെന്നും വേണു പ്രസ്താവിച്ചു.

Related UPdates