25
Sunday
July 2021

25
Sunday
July 2021

വാർത്ത

നാടുണർത്തി യുവ യാത്ര: ആവേശമായി മൂന്നാം ദിന സമാപനം

4th of March 2021

പാറക്കടവ് : കഴിഞ്ഞ അഞ്ചു വർഷം കേരളത്തെ കട്ടു മുടിച്ച പിണറായി സർക്കാറിനെതിരെ ജന വികാരം അലയടിക്കുകയാണെന്ന് പാറക്കൽ അബ്ദുല്ല എം എൽ എ. നാടുണരാൻ  നന്മ പുലരാൻ എന്ന എന്ന മുദ്രാവാക്യം ഉയർത്തി  നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് യുവ യാത്രയുടെ മൂന്നാം   ദിവസത്തെ പര്യടന സമാപനം പാറക്കടവിൽ  ഉദ്ഘാടനം ചെയ്യുക യായിരുന്നു പാറക്കൽ . ടി ടി കെ അഹ്മദ് ഹാജി  അധ്യക്ഷത വഹിച്ചു.  സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ 
എം കെ അഷ്റഫ് ജാഥാംഗങ്ങളെ പരിചയപ്പെടുത്തി. മിസ്ഹബ് കീഴരിയൂർ  മുഖ്യ പ്രഭാഷണം നടത്തി. , അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി,  എൻ കെ മൂസ മാസ്റ്റർ, 
കെ കെ നവാസ്, ടി കെ ഖാലിദ്, സി എച് ഹമീദ്, അഹമ്മദ് കുറുവയിൽ, നിസാർ കോയമ്പറത്ത് പ്രസംഗിച്ചു,. 
ഇന്നലെ രാവിലെ 10 ന് കുയ്‌തേരിയിൽ നിന്നാണ്  വെച്ച് മൂന്നാം  ദിവസത്തെ പര്യടനം തുടങ്ങിയയത്. 
അഹമ്മദ് പുന്നക്കൽ  ഉദ്ഘാടനം ചെയ്തു ടി ടി കെ ഖാദർ ഹാജി  അധ്യക്ഷനായി. സി കെ നാസർ, ടി എം വി ഹമീദ്, കെ ചന്ദ്രൻ, എ കെ ഉമേഷ് പ്രസംഗിച്ചു.   എം കെ സമീർ ക്യാപ്റ്റനും  ഇ ഹാരിസ് വൈസ് ക്യാപ്റ്റനും  എ  എഫ് റിയാസ്  ഡയറക്ടറും  കെ എം ഹംസ ചീഫ്  കോ ഓർഡിനേറ്ററും ,  കെ സി അബ്ദുല്ലക്കുട്ടി, അജ്മൽ തങ്ങൾസ് ,ഒ. മുനീർ, മൂസ എടച്ചേരി, നിസാർ മoത്തിൽ എന്നിവർ ഡയറക്ടർ മാരുമായ ജാഥക്ക് വളയം , ജാതിയേരി , കല്ലുമ്മൽ , പുളിയാവ്  എന്നിവിടങ്ങളിൽ ഏറെ ആവേശകരമായ  സ്വീകരണമാണ് ലഭിച്ചത്.

Related UPdates