22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

നാദാപുരം ഗവ.കോളജ് ഉദ്ഘാടനം 16 ന് മുഖ്യമന്ത്രി നിർവഹിക്കും. സ്വാഗത സംഘം രൂപീകരിച്ചു

10th of February 2021

നാദാപുരം: ഇ.കെ വിജയൻ എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്ന് 5 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 1 കോടി 65 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച നാദാപുരം ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളെജിന്റെ കെട്ടിടം ഉൽഘാടനവും , പത്ത് കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ബ്ലോക്ക് പ്രവൃത്തി ഉൽഘാടനവും ഈ മാസം16 ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനിൽ നിർവ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന
സ്വാഗതംഘം  രൂപീകരണ യോഗത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. . വൈസ് പ്രസിഡന്റ അഖില മര്യാട്ട്, തൂണേരി ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ വി.പി. കുഞ്ഞിരാമൻ, റീന, പി.പി. ബാലകൃഷ്ണൻ അണിയാരേമ്മൽ , കോളെജ് പ്രിൻസിപ്പൽ എൻ.വി. സനിത്ത്, പി.പി. ചാത്തു, സൂപ്പി നരിക്കാട്ടേരി, എം ടി ബാലൻ , സി.പി സലാം എന്നിവർ പങ്കെടുത്തു. വിവി മുഹമ്മദലി ചെയർമാനും , എൻ.വി. സനിത്ത് കൺവീനറുമായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

Related UPdates