25
Sunday
July 2021

25
Sunday
July 2021

വാർത്ത

കായിക ക്ഷമതാ പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു

9th of February 2021

ഫോക്കസ് ആർട്സ് & സ്പോർട്സ് ക്ലബ്‌, കൈതക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിന് ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മുൻകൂട്ടി രെജിസ്റ്റർ ചെയ്ത അറുപതോളം കായിക വിദ്യാർത്ഥികൾക്ക്‌ ക്യാമ്പിൽ വെച്ച് പരീശീലനം ലഭിക്കും. ആയഞ്ചേരി  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാട്ടിൽ മൊയ്തു മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനംചെയ്തു.ക്ലബ്ബ് പ്രസിഡന്റ് ആസിഫ് പൂവ്വള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പറും കായിക അധ്യാപകനുമായ അഷ്‌റഫ്‌ വെള്ളിലാട്ട്  വിദ്യാർത്ഥികൾക് പരിശീലന  നിർദ്ദേശങ്ങൾ നൽകി. മഹമൂദ് മുച്ചിലോട്ടുമ്മൽ, വി പി റാഷിദ്‌, ഹാരിസ് എം, റഷീദ് സി സി, സിറാജ് കുളമുള്ളതിൽ, ഫൈസൽ കുറ്റിയിൽ എന്നിവർ സംസാരിച്ചു, ഫവാസ് കുന്നോത്, അജ്മൽ കോട്ടോള്ളത്തിൽ എന്നിവർ ക്യാമ്പിന്  നേതൃത്വം കൊടുത്തു. വരും ദിവസങ്ങളിൽ കേരളത്തിലെ പ്രഗത്ഭരായ കായിക പരിശീലകർ ക്യാമ്പ് അംഗങ്ങൾക്ക് പരീശീലനം നൽകും .ജെനറൽ സെക്രെട്ടറി ജിയാദ് ടി പി സ്വാഗതവും ഹസീബ് എം നന്ദി പറഞ്ഞു.

Related UPdates