25
Sunday
July 2021

25
Sunday
July 2021

വാർത്ത

ക്ലീൻ നാദാപുരം: മാലിന്യ നിർമ്മാർജനത്തിന് കർശന നടപടികൾ; കല്ലാച്ചി നാദാപുരം ടൗണുകളിൽ തെരുവ് കച്ചവടങ്ങൾ നിരോധിച്ചു

7th of February 2021

നാദാപുരം: ക്ലീൻ നദാപുരത്തിന്റെ ഭാഗമായി കർശന നിയമനടപടിക്കൊരുങ്ങി ഗ്രാമപഞ്ചായത്ത് അധികൃതർ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് കച്ചവടങ്ങൾ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ ഉപയോഗം, ഫൂട്പാത്ത് കയ്യേറ്റം, റോഡിലും പൊതു സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കൽ എന്നിവക്കെതിരെയാണ് നടപടി. ക്ലീൻ നാദാപുരം പദ്ധതിയുടെ ഭാഗമായി നാദാപുരം കല്ലാച്ചി ടൗണുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയിരുന്നു. നാലു ലോഡ് മാലിന്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്തു  സംസ്കരണ യൂണിറ്റുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ അതാത് സ്ഥാപനങ്ങൾ തന്നെ സൂക്ഷിച്ച് ഹരിതകർമ്മ സേന പ്രവർത്തകർക്ക് കൈമാറണമെന്നാണ് നിർദ്ദേശം. കല്ലാച്ചി, നാദാപുരം ടൗണുകളിൽ വാഹനങ്ങളിൽ ഉൾപ്പെടെയുള്ള തെരുവ് കച്ചവടങ്ങൾ നിരോധിച്ചു. ജീവനക്കാരുടെടെ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്  എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ , കഫ്റ്റേരിയകൾ ,തട്ടുകടകൾ മുതലായവ  അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന് കഴിഞ്ഞദിവസം വിവിധ സ്ഥാപനങ്ങൾക്ക് 4000 രൂപ പിഴ ചുമത്തിയിരുന്നു. തുടർദിവസങ്ങളിലും രാത്രികാല പരിശോധന ഉൾപ്പെടെ കർശന നടപടികൾ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ  കെ. സതീഷ് ബാബു എന്നിവർ അറിയിച്ചു.

Related UPdates