15th of January 2021
നാദാപുരം: പാറക്കടവിൽ വ്യാപാരിയായ വേവത്തെ കാണാമ്പത്ത് മൂലംവെള്ളി അമ്മത് 73 നിര്യാതനായി. ഇന്ന് വൈകുന്നേരം പ്രാർത്ഥനക്കായി പള്ളിയിൽ എത്തിയ ഇയാൾക്ക് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണപ്പെട്ടത്.
ആദര സൂചകമായി നാളെ
രാവിലെ 10 മണി വരെ പാറക്കടവ് ടൗണിൽ ഹർത്താൽ ആചരിക്കും.
ഭാര്യ: ആമി .
മക്കൾ: അസീസ്, അജ്മൽ ( ഇരുവരും ദുബൈ) ,പരേതനായ അസ്ലം, ഹാജറ, ആരിഫ, ഹസീന.
മരുമക്കൾ: അബുബക്കർ കടവത്തൂർ കരീം ചെറുപ്പറമ്പ് , സലീം വാണിമേൽ, ഫർസാന പേരോട്, റസീന വളയം.
സഹോദരങ്ങൾ: മൊയ്തു, പരേതനായ പോക്കർ , ആസൃ, ആമി.
ചേലമുക്കിലെ തയ്യുള്ളപറമ്പത്ത് മമ്മി നിര്യാതനായി.
ഭാര്യ: നബീസു
മക്കൾ: റഷീദ് ചേലമുക്ക് (ഡ്രൈവർ), റസിയ ചിയ്യൂർ, റജീന കുമ്മങ്കോട്, റസീന വില്യാപളളി, ഫൗസിയ കണ്ടോത്ത് കുനി
മരുമക്കൾ: നസീബ ആവള, അശ്റഫ് പികെ, സുബൈർ, ഷൗക്കത്ത്, അൻവർ
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.45 ന് വാണിമേൽ ജുമാ മസ്ജിദിൽ
-
കക്കട്ടിൽ: കുളങ്ങരത്തെ പ്രമുഖ അടയ്ക്കാ വ്യാപാരി പി.സി. കുഞ്ഞബ്ദുല്ല ഹാജി (92) നിര്യാതനായി.
ഭാര്യ:പരേതയായ ബിയ്യാത്തു
മക്കൾ: മൊയ്തു ഹാജി (സൗദി അറേബ്യ), സുലൈഖ, ജമീല, മറിയം, റംല, അബ്ദുറഹ്മാൻ (മസ്കത്ത്) റസിയ, സമീർ (സൗദി അറേബ്യ), നൗഫൽ, പരേതനായ അമ്മത്.
മരുമക്കൾ: സഫിയ, പോക്കർ , മൊയ്തു, ഇബ്രാഹിം, മഹമൂദ്, ആരിഫ, ഹമീദ് (കായിക അധ്യാപകൻ, ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, കുറ്റ്യാടി) സഫീന, സമീറ .
ഖബറടക്കം: വ്യാഴാഴ്ച 8:30 ന് ചേലക്കാട് ഖബർസ്ഥാനിൽ
ഇ.കെ വിജയൻ എം.എൽ.എ യുടെ മാതാവ് ഇ.കെ. കമലാക്ഷി അമ്മ (86) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ കോമത്ത് ബാലകൃഷ്ണൻ കിടാവ്.
മറ്റ് മക്കൾ: ഇകെ.നിർമ്മല (ചിങ്ങപുരം), ഇ.കെ.അജിത് (റിട്ട. അധ്യാപകൻ സി.കെ. ജി ഹൈസ്കൂൾ ചിങ്ങപുരം, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൊയിലാണ്ടി നഗരസഭ).
മരുമക്കൾ : പി ബാലകൃഷ്ണൻ (റിട്ട എ ടി ഒ ), പി അനിത (ഫിഷറീസ് ഓഫീസർ തിക്കോടി), പി കെ ഷീല .
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൊല്ലം കോമത്ത് വീട്ടുവളപ്പിൽ.
വാണിമേൽ: പരേതനായ പൊയിൽ കുഞ്ഞബ്ദുല്ലയുടെ മകൻ അമ്മത് (63) നിര്യാതനായി.
ഭാര്യ: കുഞ്ഞിപാത്തു പാറക്കടവ് .
മക്കൾ : നൗഷാദ് (ഖത്തർ), നൗഫൽ (ഖത്തർ)
മരുമക്കൾ : നജീറ പാറക്കടവ്, ഹസ്ന പെരിങ്ങത്തൂർ
സഹോദരങ്ങൾ: കുഞ്ഞാലി, മൊയ്തു, അയിശു.
കക്കട്ടിൽ: മുതിർന്ന മാധ്യമ പ്രവർത്തകനും ഖത്തർ കെ.എം.സി.സി സീനിയർ നേതാവുമായ അഹമ്മദ് പാതിരിപ്പറ്റയുടെ മകൻ ഷഹീൻ അഹമ്മദ് (42) നിര്യാതനായി.
ഭാര്യ: അജിഷ മാതാവ്: സുബൈദ. മക്കൾ: ഹിസ ഷഹീൻ, റീം ഷഹീൻ സഹോദരങ്ങൾ: റുബീന യാസർ , ഫാരിസ് അഹമ്മദ്, ഡോ. ഫൈറൂസ അഹമ്മദ്. കബറടക്കം: ഇന്ന് രാവിലെ 9 മണിക്ക് ചീക്കോന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
വാണിമേൽ: തലോപ്പാങ്കണ്ടിയിൽ മമ്മു ഹാജി (96) അന്തരിച്ചു.
ഭാര്യ: നിരത്തുമ്മൽ ഹലീമ ഹജ്ജുമ്മ
മക്കൾ: അയിശു ,സൂപ്പി, ബിയ്യാത്തു, ഖദീശ, അബ്ദുല്ല .
മരുമക്കൾ: വി.പി ലൈല (കുളപ്പറമ്പ്) പൊയിൽ അബ്ദുല്ല (ഇയ്യങ്കോട് ) മമ്പള്ളിയിൽ മുഹമ്മദ് (കടവത്തൂർ) കുനിയിൽ സൈനബ ( ഇയ്യങ്കോട് ) പരേതനായ പുത്തൻപുരയിൽ അബ്ദുല്ല (ചേലമുക്ക് )
സഹോദരങ്ങൾ: മൊയ്തു ഹാജി, ടി. കുഞ്ഞബ്ദുല്ല (റിട്ട.ഹെഡ്മാസ്റ്റർ വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻഡറി സ്കൂൾ) പരേതനായ ടി.പി.അന്ത്രു (റിട്ട. ഹെഡ്മാസ്റ്റർ വെള്ളിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ)
ഖബറടക്കം ഇന്ന് രാത്രി 8.45 വാണിമേൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ
നാദാപുരം: വളയം വണ്ണാര്ക്കണ്ടിയില് കരുവാന്‍ കണ്ടി കുമാരന് (63 ) നിര്യതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5.30 ന് കരുവാന്‍കണ്ടി വസതിയില്‍ നടക്കും.
ഭാര്യ: ദേവി. മക്കള്‍:
കെ കെ ശ്രീജിത്ത് ( ട്രൂവിഷന്‍ ന്യൂസ് എഡിറ്റര്‍), സുജിത്ത് (കെല്‍ട്രോണ്‍)
ബിജിത്ത് ( ഗോള്‍ഡ് സിറ്റി) .
സഹോദരങ്ങള്‍: ജാനു (തെരുവന്‍ പറമ്പ്), ദേവി ( ചുഴലി)
മരുമക്കള്‍ : അനുഷ്ക(കക്കട്ട്) , ജിന്‍സി( വിളക്കോട്ടൂര്‍) , ഡോ . ജെസി (മേക്കുന്ന് പ്രഥാമികാരോഗ്യ കേന്ദ്രം).
നാദാപുരം: പരേതനായ കൊടുവേരി കുഞ്ഞികൃഷ്ണകുറുപ്പിൻ്റെ ഭാര്യ വലിയപറമ്പത്ത് മീനാക്ഷി അമ്മ (90) പുളിയുള്ളതിൽ നിര്യാതയായി.മക്കൾ ശാന്ത, നാരായണൻ, ലീല, സതി, ഗീത, മനോജ്. സഹോദരങ്ങൾപരേതരായ ദാമോദരൻ നമ്പ്യാർ, പുളിയുള്ളതിൽ കുഞ്ഞപ്പ നമ്പ്യാർ. മരുമക്കൾ പരേതനായ രാമചന്ദ്രൻ നായർ പേരാമ്പ്ര, പത്മനാഭൻ അടിയോടി മുക്കാളി, കുഞ്ഞിക്കണ്ണൻ മണിയൂർ, ശ്രീനിവാസൻ അയനിക്കാട്, ഷീലമുക്കാളി, ഷിനില മുടപ്പിലായി. സഞ്ചയനം വ്യാഴം രാവിലെ 9 മണി.
പാറക്കടവ്: വേവത്തെ പൗര പ്രമുഖനും മുസ്ലിം ലീഗിന്റെ ജില്ലാ കൗൺസിലറും ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റുമായ കരിന്ദ്രങ്കോട്ട് യൂസുഫ് (67) നിര്യാതനായി.
ഭാര്യ: ആസ്യ
മക്കൾ : സഫീർ ദുബൈ (ഭാര്യ സഫീറ). മുനീർ ഖത്തർ (ഭാര്യ സാലിഹ). ഇർഷാദ് ഖത്തർ. നസിയ (ഭർത്താവ് അബ്റാർ )
ഖബറടക്കം 8 മണിക്ക് പാറക്കടവ് ജുമാ മസ്ജിദിൽ.
നാദാപുരം: പുളിക്കൂൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി പാറക്കൽ പുതിയപുരയിൽ തസ്ലീം (22) ആണ് ഇന്ന് വൈകിട്ട് മരണപ്പെട്ടത്. പാപ്പിനിശ്ശേരി അസ്അദിയ്യ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ തസ്ലീമും കൂട്ടുകാരും ബി.എ അറബിക് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാനെത്തിയതായിരുന്നു. മടപ്പള്ളി കോളജിൽ സെന്റർ ലഭിച്ച ഇവർ നാദാപുരത്ത് താമസിച്ചാണ് പരീക്ഷക്ക് പോയിരുന്നത്. ഇന്ന് കുളിക്കാനായി പുളിക്കൂൽ തോട്ടിലെത്തിയപ്പോഴാണ് സംഭവം. നാട്ടുകാർ ചേർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാദാപുരം: വിലാതപുരത്തെ നെരോത്ത് അമ്മദ് (62) നിര്യാതനായി.
ഭാര്യ: റംല ഞാണോത്ത്.
മക്കൾ: നൂരിയ, അർഷിന.
മരുമക്കൾ: പീടികക്കണ്ടി റിയാസ് വാണിമേൽ, ഇറുമ്പൻ്റവിട റിയാസ്
ചെറുമോത്ത്.
സഹോദരങ്ങൾ: ഉസ്മാൻ ഹാജി, ബഷീർ, റാബിയ, സുഹറ, റംല, ഹാജറ.
നാദാപുരം: ടി.ഐ.എം കമ്മിറ്റി മുൻ സെക്രട്ടറി പരേതനായ കുന്നത്ത് അമ്മദ് മുൻഷിയുടെ ഭാര്യ ആയിശു ഹജ്ജുമ്മ (65) നിര്യാതയായി.
മക്കൾ: കുഞ്ഞബ്ദുള്ള ( ദുബായ് ), ജലിൽ ( ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ), മാമി , സുഹറ, സുമയ്യ, ആബിദ .
മരുമക്കൾ: കുഞ്ഞബ്ദുള്ള തൂവക്കുന്ന്, ഹമീദ് അടുക്കത്ത്, ഇബ്രാഹിം മുളിവയൽ, അൻവർ ദേവർകോവിൽ.
സഹോദങ്ങൾ: പരേതരായ അമ്മദ്, പോക്കർ,. മൊയ്തീൻ, മജീദ്.
നാദാപുരം: ഇയ്യങ്കോട് എടോമർകണ്ടിയിൽ താമസിക്കും മാരാംവീട്ടിൽ റഫീഖ് (45) ദുബായ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ: ഫൗസിയ.
മക്കൾ: റിഫാ ഫാത്തിമ, മുഹമ്മത് റിസ്വാൻ, റിസ്മാ മഹറിൻ.
പിതാവ്: പരേതനായ മമ്മു.
മാതാവ്: മറിയം.
സഹോദരങ്ങൾ: ഹമീദ്, നൌഷാദ്, ആയിഷ, ജമീല, സുബൈദ, പരേതനായ നാസർ.
കബറടക്കം നാളെ രാവിലെ നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: ചേലക്കാട് പരേതനായ പറമ്പത്ത് അന്ത്രു ഹാജിയുടെ ഭാര്യ കുഞ്ഞയിഷ ഹജ്ജുമ്മ ( 85) നിര്യാതയായി.
മക്കൾ : പരേതനായ കുഞ്ഞബ്ദുള്ള ഹാജി, സൈനബ, സലാം, സമദ്, സുബൈദ, അസീസ് (സിറാജുൽ ഹുദാ കുറ്റ്യാടി) ഫസൽ,ഹഫ്സ, റസിയ.
മരുമക്കൾ : വി പി എം ഫൈസി വില്യാപ്പള്ളി (കാരന്തൂർ മർകസ് ), പാറക്കുനി കുഞ്ഞാലി വിലാതപുരം, വണ്ണാന്റവിട മൊയ്ദു മുയിപ്ര, ആസാദ് പന്തളം കണ്ടി കുറ്റ്യാടി, കവുന്നായിൽ ബുഷ്റ കുന്നുമ്മൽ, ഹഫ്സ കോയിമ്മംകണ്ടി എടച്ചേരി,ആയിഷ വള്ള്യാട്ട് ആയിഷ പൂലാറോത്ത്, നസീറ കുന്നുമ്മൽ.
സഹോദരിമാർ: ചാമക്കാലിൽ കുഞ്ഞിപ്പാത്തു, മറിയം.
വി പി മുഹമ്മദ് സഖാഫി ( കാരന്തൂർ മർകസ് ) പൗത്രനും, കുവൈറ്റ് കെ എം സി സി ജില്ലാ വൈസ്പ്രസിഡന്റ് വി ടി കെ മുഹമ്മദ്, നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, തളീക്കര ടൗൺ ജുമാ മസ്ജിദ് ഖാസി സി കെ സുഹൈൽ അഷ്അരി സഹോദര പുത്രൻമാരാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചേലക്കാട് ജുമാമസ്ജിദിൽ.
വാണിമേൽ: പരേതനായ കൊറ്റാലയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി
മക്കൾ: അമ്മദ് ക്ലാസിക്ക് ഫർണ്ണിച്ചർ, മൊയ്തു, മൂസ്സ, അഷ്റഫ് (അധ്യാപകൻ വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ, വാണിമേൽപഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), കുഞ്ഞാമി (മുൻ വാണിമേൽ ഗ്രാമപഞ്ചായത്ത് അംഗം), കുഞ്ഞയിശ, മറിയം ,സാറ, ജമീല, സക്കീന, നസീമ.
മരുമക്കൾ; കുഴിക്കണ്ടി മമ്മു (കുയ്തേരി), കെ സി കുഞ്ഞാലി ഹാജി (ഭൂമിവാതുക്കൽ ), കുങ്കനിരവുമ്മൽ അബൂബക്കർ ഹാജി (കുങ്കനിരവ്), കോട്കണ്ടി മീത്തൽ മൊയ്തു (ഈയ്യങ്കോട്), ചപ്പാളി ആമദ്(മുള്ളമ്പത്ത്), അബ്ദുറഹ്മാൻ (വിലാതപുരം),
പരേതനായി ഒപി മൊയ്തു (ഭൂമിവാതുക്കൽ), ജമീല, ഹസീന കുറുമാനിയിൽ, ബുഷ്റ മന്നംക്കണ്ടി , ആയിഷ മടോംപൊയിൽ.
സഹോദരങ്ങൾ: കുഞ്ഞയിശ അരൂര്‍, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി ഇരുവരും ചീക്കോന്നുമ്മൽ, കുഞ്ഞാമി ഹജ്ജുമ്മ കുയ് തേരി, പാത്തു ചീക്കോന്നുമ്മൽ
നാദാപുരം. തെരുവമ്പറമ്പ് സബ് സ്റ്റേഷന് സമീപം താമസിക്കുന്ന താഴെ പുതിയോട്ടിൽ ടി പി അന്ത്രു (53) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്ന പരേതൻ തെരുവമ്പറമ്പ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയുടെ ദീർഘ കാല ജനറൽ സെക്രട്ടറി ആയിരുന്നു.
ഭാര്യ: ആയിഷ കുണ്ട് കണ്ടത്തിൽ ചെറുമോത്ത്.
മക്കൾ: ഹാരിസ് നിയമ ട്രാവൽസ് കല്ലാച്ചി, ആഷിഫ് അബുദാബി, ഹബീബ, മുഹമ്മദ് അദ്നാൻ.
മരുമക്കൾ: ശിഹാബ് മമ്മള്ളി, അസ്മ കുന്നുമ്മൽ, ഷമീമ കളരിച്ചാലിൽ.
സഹോദരങ്ങൾ: കുഞ്ഞാലി, കുട്ട്യാലി, മറിയം, കുഞ്ഞിപ്പാത്തു, ബിയ്യാത്തു. പരേതരായ അയിഷ, കുഞ്ഞബ്ദുള്ള സഹാറ.പുന്നോള്ളതിൽ മൂസ ആവോലം.
മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ.
നാദാപുരം: ജാതിയേരി കല്ലുമ്മലിലെ പരേതനായ നെല്യോട്ട് അമ്മത് ഹാജിയുടെ ഭാര്യ തയ്യുള്ളതിൽ മറിയം ഹജ്ജുമ്മ (78) നിര്യാതയായി.
മക്കള്‍: തയ്യുളളതില്‍ ഹമീദ്, കുഞ്ഞബ്ദുല്ല, മൂസ ഹാജി, അഷ്റഫ്, റഫീഖ്, നഫീസ ഹജ്ജുമ്മ, മൈമൂനത്ത്, റംല.
മരുമക്കൾ: ടി.വി.പി അബ്ദുല്ല ഹാജി, സലാം പറോളി, കെ.കെ അഷറഫ് (കുറുവന്തേരി), നസീമ (വാണിമേൽ), സൗദ (വെള്ളൂർ), സെക്കീന വല്ലടംകണ്ടി, ഹഫ്സത്ത് വരയിൽ (പാറക്കടവ്), സഫിയ അമ്പലതറക്കൽ.
സഹോദരങ്ങൾ: മൂസ മാസ്റ്റർ എരോർക്കൽ, മമ്മു മാസ്റ്റർ, ബിയ്യാത്തു, പരേതനായ ഏരോർക്കൽ സൂപ്പി.
വാണിമേൽ: കൊവിഡ് ബാധിച്ച് ഖത്തറിൽ ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വാണിമേലിലെ പാലോറ മുഹമ്മദാണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിലെ ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു.
ഇടക്ക് അസുഖം ഭേദമായെങ്കിലും കഴിഞ ദിവസം വീണ്ടും മൂർഛിക്കുകയായിരുന്നു.
ഖബറടക്കം ഇന്ന് ഉച്ച തിരിഞ് ദോഹയിൽ നടത്തും.
ഭാര്യ: നസീമ.
മക്കൾ: നഹദ ഫാത്തിമ,
നഹൽഷാ മുഹമ്മദ്.
നരിപ്പറ്റ: നരിപ്പറ്റയിലെ തൈവെച്ച പറമ്പത്ത് കണാരൻ (83) നിര്യാതനായി.
ഭാര്യ: ജാനു.
മക്കൾ: ചന്ദ്രൻ(അദ്ധ്യാപകൻ എ.യു.പി.എസ് കൊടക്കാട്,മലപ്പുറം), ഉഷ, റീജ.
മരുമക്കൾ: മിനി(അദ്ധ്യാപിക ഗവ.ഹയർ സെക്കന്ററി സ്കൂൾ വെള്ളിയോട്), നാണു, പവിത്രൻ.
സഹോദരങ്ങൾ:കണ്ണൻ, കേളപ്പൻ, ശങ്കരൻ, മാതു, മാത.
നരിപ്പറ്റ: തിനൂർ - മോന്തോമ്മൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് കല്ലുംപുറത്ത് അമ്മത് ഹാജിയുടെ ഭാര്യ പാത്തു (58) നിര്യാതയായി.
മക്കൾ: സുലൈമാൻ, അസ്മ, ഹസീന, റമീസ്.
മരുമക്കൾ: മുംതാസ് (പുറമേരി), അന്ത്രു (കുമ്മങ്കോട്), ഹൈദർ (വാണിമേൽ).
ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് നമ്പ്യാത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം: തെരുവംപറമ്പിലെ ഈന്തുള്ളതിൽ അസീസ് 52 നിര്യാതനായി.
പിതാവ്: അബ്ദുറഹ്മാൻ.
മാതാവ്: അയിശു.
ഭാര്യ : സലീന അടുക്കത്ത്.
മക്കൾ: തസ്നീം ( ഖത്തർ), തസ്ലീന, സനാ ഫാത്തിമ.
മരുമകൻ: നാഫി ആയഞ്ചേരി.
സഹോദരങ്ങൾ: അൻസാർ, ഹസീന, പരേതനായ അസ്ലം.
ഖബറടക്കം വൈകിട്ട് 3 മണി ചിയ്യൂർ ജുമുഅത്ത് പള്ളി.
നാദാപുരം: വിലാതപുരത്തെ പരേതനായ പുതുക്കുടി അമ്മദിൻ്റെ മകൻ അജ്മൽ (34) നിര്യാതനായി. അജ്മാനിൽ ജോലി സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് രണ്ടര മാസമായി ചികിത്സയിലായിരുന്നു. രണ്ടാഴച മുമ്പാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്.
ഭാര്യ: നെല്ലിയുള്ള പറമ്പത്ത് ആസ്യ (ഭൂമിവാതുക്കൽ)
മക്കൾ: മുഹമ്മദ് ഷാമിൽ, സഹ്റ ഫാത്വിമ, ഹൈറ മറിയം.
സഹോദരങ്ങൾ: അഫ്സൽ ഒമാൻ, അസ്മിന, അഫീദ
മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 12 മണിക്ക് വിവിലാതപുരം ചെട്ട്യാംകണ്ടി മസ്ജിദിലും, ഖബറടക്കം 12.30 ന് മുതുവടത്തൂർ ഏരിയൽ ജുമാ മസ്ജിദിലും നടക്കും.
നാദാപുരം: ജാതിയേരിയിലെ പരേതനായ മാന്താറ്റിൽ സൂപ്പി ഹാജിയുടെ ഭാര്യ മറിയം (83) നിര്യാതയായി.
മക്കൾ: ആയിശ, ഫാത്തിമ, ഹാജറ, അമ്മത് ( ഫുജൈറ)
മരുമക്കൾ: അമ്മത് കൈതോറയിൽ പുളിയാവ്, മുഹമ്മദ് താഴെരത്ത് ഉമ്മത്തൂര്‍, ഹാഫിസ് കരിയാട് .
നാദാപുരം: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ആവോലം കരിമ്പന്‍ നടക്കല്‍ കണ്ണന് (75) ആണ് മരിച്ചത്. കഴിഞ്ഞ പതിനേഴാം തിയ്യതി വൈകുന്നേരം ആവോലത്ത് വെച്ചാണ് അപകടം. റോഡരികിലൂടെ നടന്ന് പോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കണ്ണനെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം മരണ മടയുകയായിരുന്നു.
ഭാര്യ: ശാന്ത.
മക്കള്‍: ചിത്ര, ബിന്‍സി, വിനീത്.
മരുമക്കള്‍: സുരേഷ് (ഉമ്മത്തൂര്‍), സുഭാഷ് (മുടവന്തേരി).
സഹോദരി: മാണി, പരേതയായ പൊക്കി. സംസ്കാരം ഇന്ന് വീ്ട്ടുവളപ്പില്.
നാദാപുരം: വീട്ടിനു മുമ്പിൽ ടിപ്പർ ലോറി ഇടിച്ച് എൽ.കെ.ജി വിദ്യാർഥിയായ അഞ്ചു വയസുകാരൻ മരിച്ചു. വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. വീട്ടിന് സമീപത്തെ റോഡിൽ വെച്ച് സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങൾ: ഷിയാസ്, ഹെൈറുന്നിസ, മുഹമ്മദ്.
പാറക്കടവ്: ദീർഘകാലം അബൂദാബിയിലെ ബിസിനസുകാരനായിരുന്ന പുളിയാവിലെ കല്ലിൽ ഇബ്രാഹിം ഹാജി (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി വണ്ണാന്റെവിട.
മക്കൾ: ഇസ്മായിൽ (യു.എ.ഇ), ഇസ്ഹാഖ് (ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ്), മൈമൂനത്ത്, റംല, ഹഫ്സ, ആയിശ, നസീമ, ഫസീല.
മരുമക്കൾ: ഇബ്രാഹീം ഇരുമ്പന്റവിട, യൂസഫ് ചെറിയ കൊഴപ്പള്ളി (പുളിയാവ്) , ഫൈസൽ ഇല്ലത്ത് (തെരുവംപറമ്പ്), മുനീർ ചെമ്പരങ്കണ്ടി (പേരോട്), ഹാരിസ് കണ്ടോത്ത് (മുടവന്തേരി), ശരീഫ (ചാലപ്പുറം), തസ്നീന (എടച്ചേരി).
മയ്യത്ത് ഇന്ന് രാത്രി 10 മണിക്ക് പുളിയാവ് മഞ്ചേരി പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.
നാദാപുരം: കുമ്മങ്കോട് പരേതനായ നീലിയേരത്ത് അമ്മദിൻ്റെ ഭാര്യ മത്തത്ത് അയിശു വണ്ണാറമ്പത്ത് (68) നിര്യാതയായി.
മക്കൾ: ശഹീർ, ഫൗസ്യയ സാജിദ സഹോദരങ്ങൾ വണ്ണാറമ്പത്ത്' മമ്മൂട്ടി, കുഞ്ഞിപ്പോക്കർ, നഫീസ പുളിയച്ചേരി പുളിയാവ്, ജാമാതാക്കൾ : പരേതനായ കൈവേലിക്കൽ മൊയ്തു, ഗഫൂർകിണറുള്ള പറമ്പത്ത് ഭൂമി വാതുക്കൽ
നാദാപുരം: ചിയ്യൂരിലെ പരേതനായ കോറോത്ത് അന്ത്രു വിൻ്റെ ഭാര്യ വണ്ണാൻ്റവിട ആഇശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഹമീദ് , മൊയ്തു, ജാബിർ, ജഅഫർ, സൗദ, ലിയാഖത് അലി. ജാമാതാക്കൾ: പറമ്പത്ത് ബഷീർ കല്ലാച്ചി, സാറ പരപ്പുപാറ, ആസ്യ സി.എച്ച്. ജാതിയേരി, ജസീല നരിക്കാട്ടേരി, മുബിദ മുള്ളമ്പത്ത്, ഫൗസിയ ഭൂമിവാതുക്കൽ. സഹോദരങ്ങൾ: കുണ്ടുപാലത്തിങ്കൽ അമ്മത് (ചിയ്യൂർ ജുമാ മസ്ജിദ് മുതവല്ലി) മൊയ്തു, ബിയ്യാത്തു കോവുക്കൽ നാദാപുരം, മറിയം ഭൂമിവാതുക്കൽ. ഖബറടക്കം രാവിലെ 9 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ
കുറ്റ്യാടി: കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. ചങ്ങരംകുളം താവോട്ടുകണ്ടി മൂസ്സയുടെ മകൻ ഹാഫിസ് ( 21 ) ആണ് മരണപ്പെട്ടത്.
സഹോദരൻ: ഹരീദ് മാസ്റ്റർ ( ഉമ്മത്തൂർ എം.എൽ .പി സ്ക്കൂൾ)
വളയം: ചുഴലിയിലെ വട്ടച്ചോലയിൽ ദേവി [75] നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ.
മക്കൾ: വി.പി ശശിധരൻ മാസ്റ്റർ [വളയം ഗ്രാമ പഞ്ചായത്ത് അംഗം], സത്യൻ, ബിന്ദു.
മരുമക്കൾ: ഷാജില [റിട്ട: അദ്ധ്യാപിക ജാതിയേരി എം.എൽ.പി] , ചന്ദ്രൻ കൈവേലി [റിട്ട: വാട്ടർ അതോറിറ്റി], ശ്രീജ
സഹോദരൻ: പരേതനായ ചാത്തു [ കൈവേലി ]
നാദാപുരം: ഇയ്യങ്കോട് ചക്കാലക്കൽ അബ്ദുള്ള (71) നിര്യാതനായി.
മക്കൾ: ആബിദ, നസീമ, നസീബ, ലുഉലു, നവാസ്.
മരുമക്കൾ: അസീസ് (കുയ്തേരി), സലീം (വെള്ളിയോട്), നൗഫൽ (നാദാപുരം), ഫൈസൽ (കടവത്തൂർ), ആബിദ (തുവ്വക്കുന്ന്).
നാദാപുരം: ചാലപ്പുറത്തെ ആണ്ടാളി റാഷിദിന്റെ ഭാര്യ സഫീറ (35) നിര്യാതയായി. മക്കൾ: റന ഫാത്തിമ (ടി ഐ എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ) മുഹമ്മദ് റാനിഷ് ( വെള്ളൂർ എം എൽ പി സ്കൂൾ വിദ്യാർത്ഥി ).
മാതാവ് : മാമി.
സഹോദരങ്ങൾ : ഷരീഫ, ഷാഹിദ, സാബിറ , നവാസ്.
നാദാപുരം: കക്കംവള്ളി കേളോത്ത് അമ്മത് ഹാജി (72) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: റഈസ് അബദുല്ല (ഖത്തർ), ഖലീൽ ഇബ്രാഹീം (സ്വർണ മഹൽ കല്ലാച്ചി), ഫാത്വിമ സുഹറ, റാബിഅ, ആയിഷ, നാഫിഅ, റാഷിദ, സഹ് ല.
മരുമക്കൾ: ഖാലിദ് അമ്പലക്കുനിയിൽ (നാദാപുരം), ഫൈസൽ (കുനിങ്ങാട്), സഅദ് തച്ചിലത്ത് (ചെക്യാട്), ജലീൽ (തിനൂർ), തൻവീർ (കല്ലാച്ചി), സഹ് ലത്ത് (കുമ്മങ്കോട്), ശാക്കിറ (ചിയ്യൂർ).
സഹോദരൻ: ഇബ്രാഹീം തൈക്കണ്ടിയിൽ (പുറമേരി).
നാദാപുരം: ചേലക്കാട് പുത്തൻ പീടികയിൽ താമസിക്കും കല്ലാച്ചിക്കുനി മമ്മു ( 70 ) നിര്യാതനായി.
പേരാട്ടേരി അയിഷുവാണ് ഭാര്യ
മക്കൾ : സുലൈഖ, സുമയ്യ, സുജില, സുനൈന, നിജാസ്.
മരുമക്കൾ : ഖാലിദ് കുറ്റ്യാടി, ജാഫർ അയിമ്പാടി ചേലക്കാട്, ആർ കെ മുബീർ പേരാമ്പ്ര, റഷീദ് കുറുവന്തേരി.
സഹോദരങ്ങൾ: അബ്ദുല്ല, പോക്കർ, അമ്മദ്, ബിയ്യാത്തു, ഹലീമ, സാറ, പരേതയായ അയിശു.
നരിപ്പറ്റ: തിനൂരിലെ പരേതനായ മണലിൽ ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ: മണലിൽ അഹമദ് ഹാജി, മണലിൽ കുഞ്ഞബ്ദുല്ല (ഹിദായ പാർദാസ്, കല്ലാച്ചി), പാത്തു, അയിശു, ജമീല, റംല.
മരുമക്കൾ: നാമത്ത് അന്ത്രു (ചേലക്കാട്), പരേതനായ മൊയ്തു, പുലിക്കൊമ്പത്ത് ഖാസിം (കൊടിയൂറ), പാറോളതിൽ അസീസ് (തിനൂർ), ശരീഫ (ചെറുമോത്ത്), സമീറ (തിനൂർ).
സഹോദരങ്ങൾ: കുഞ്ഞമ്മത്, കുട്ട്യാലി, മൊയ്തു, , ഹസ്സൻ, ആയിഷ, മറിയം, ഖദീശ, അലീമ, ബിയ്യ, ഉപ്പെണ്ണ്. പരേതരായ അന്ത്രു, കുഞ്ഞബ്ദുല്ല.
ഖബറടക്കം ഇന്ന് രാത്രി 8.30ന് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നരിപ്പറ്റ: തൂണേരി കൃഷി അസിസ്റ്റൻ ഡയറക്ടറും പാതിരിപ്പറ്റ സ്വദേശിയുമായ കെ.എൻ ഇബ്രാഹിം (45) നിര്യാതനായി.
ദീർഘകാലം മീത്തൽ വയൽ മഹല്ല് സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫഹീമ (വട്ടോളി സംസ്കൃതം ഹൈസ്കൂൾ).
മക്കൾ: ഹനീൻ, റഫ്ന.
സഹോദരങ്ങൾ: അഷ്റഫ് ഫൈസി, സീനത്ത്, ഹാജറ, ആയിഷ.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മീത്തൽ വയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ
കുറ്റ്യാടി: കൊവിഡ് ചികിത്സയിലിരിക്കെ കുറ്റ്യാടി സ്വദേശിനി ദുബൈയില്‍ മരിച്ചു. പെരിങ്ങത്തൂരിലെ പ്രവാസി വ്യവസായി കരിയാട് റോഡിലെ വാണിയന്റെ വിട വി.ഒ.പി മഹമൂദ് ഹാജിയുടെ ഭാര്യ കുറ്റ്യാടിയിലെ നരിക്കുന്നുമ്മല്‍ മറിയം ഹജ്ജുമ്മ(58) ആണ് മരിച്ചത്. ദുബായ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുറ്റ്യാടി തളീക്കരയിലെ പരേതരായ പൂളക്ക അബ്ദുല്ലയുടെയും അലീമയുടെയും മകളാണ്. മക്കള്‍: ബുഷ്റ, സാജിദ, താഹിറ, റഫ്ന, സഫ് വാന്‍(ഇരുവരും ദുബൈ). മരുമക്കള്‍: നെല്ലിപുറത്ത് റയീസ്(ദുബൈ), സലീം (മേക്കുന്ന്), നൗഷാദ് (ചൊക്ലി), കോക്കാട്ട് ഷാക്കിര്‍(പെരിങ്ങത്തൂര്‍). സഹോദരങ്ങള്‍: നരിക്കുന്നുമ്മല്‍ സലീം (കുറ്റ്യാടി), അലി, സാറ, ആയിശ, നബീസ, ജമീല, ഫാത്തിമ, പരേതനായ മൊയ്തു. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
നരിപ്പറ്റ: പരേതനായ പാലോൽ അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: പാലോൽ കുഞ്ഞമ്മത് ഹാജി (മുൻ ഗ്രാമപഞ്ചായത്ത് മെംബർ, ചന്ദ്രിക കോർഡിനേറ്റർ, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി), ഹമീദ് ഹാജി പാലോൽ (എസ്.എം.എഫ് പഞ്ചായത്ത് പ്രസിഡന്റ്), മാമി, പരേതയായ കുഞ്ഞയിഷ.
മരുമക്കൾ: സാജിദ വാണിമേൽ, ലൈല വില്യാപ്പള്ളി, കുഞ്ഞമ്മത് ഹാജി നാരിക്കാട്ടേരി, പരേതനായ മമ്മു.
ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചീക്കോന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നാദാപുരം : പരേതനായ കുറുവംബത്ത് കുഞ്ഞാലി ഹാജിയുടെ ഭാര്യ
പുതിയോട്ടിൽ സാറ ഹജ്ജുമ്മ (75) നിര്യാതയായി.
ഡോ: അബ്ദുൽ ഹമീദ്, മറിയം കരുവാരി , ജമീല അമ്പലത്തറക്കൽ, നബീസ പനോളി പീടിയിൽ എടച്ചേരി, സുബൈദ എടോളി, സുഹറ കണ്ടിയിൽ എന്നിവർ മക്കളാണ്.
പരേതനായ കുഞ്ഞബ്ദുള്ള, അന്ത്രു ഹാജി, കുഞ്ഞബ്ദുള്ള ഹാജി, കുഞ്ഞബ്ദുള്ള, കുഞ്ഞാലി എന്നിവർ ജാമാതാക്കളാണ്.
നരിപ്പറ്റ: തിനൂരിലെ കൊല്ലനാണ്ടി അമ്മത് (63) നിര്യാതനായി.
ഭാര്യമാർ: പരേതയായ സുബൈദ, സമീറ.
മക്കൾ: അജ്മൽ, സുമയ്യ, ഹഫീഫ.
ജമാതാവ്: ജഹാംഗീർ
സഹോദരങ്ങൾ: മൊയ്തു, ജമീല, ഹാജറ, റംല, നബീസ, പാത്തു, ആസ്യ.
നാദാപുരം : കേരള മുസ്ലിം ജമാഅത് ചിയ്യൂർ യുണിറ്റ് വൈസ് പ്രസിഡന്റ് അമ്മി പറമ്പത്ത് അമ്മദ് ഹാജി (68) നിര്യാതനായി.
ഭാര്യ: ആയിഷ.
മക്കൾ: അഷ്റഫ് (ഖത്തർ ), അഫ്സൽ (ദുബൈ ), അസ്നത്ത്.
മരുമക്കൾ: അബ്ദുല്ല ജാതിയേരി, അഫ്സത്ത് പുളിയാവ്, ഹാജറ പുളിയാവ്. പൗത്രന്മാർ: സിനാൻ സൻഹ ഫാത്തിമ ശാക്കിബ് കേരള മുസ്ലിം ജമാഅത് നാദാപുരം സോൺ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.
അരൂര്‍ : നടക്ക് മീത്തലിലെ കുറ്റിയില്‍ സൂപ്പി (85) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കള്‍: അബ്ദുറഹിമാന്(ദുബൈ), റാബിയ, ഗഫൂര്‍, സാറ, സുഹറ, പാത്തു.
മരുമക്കള്‍: മൊയ്തു(നരിപ്പറ്റ), അമ്മത്(പെരുമുണ്ടച്ചേരി), അഷറഫ്(പരപ്പുപാറ), അബ്ദുല്‍കരീം(വെള്ളിയോട്), ജമീല, നുസ്രത്ത്.
സഹോദരങ്ങള്‍: കുഞ്ഞിപ്പറമ്പത്ത് അമ്മത്, പുളിച്ചേരി മൊയ്തു, കക്കാട്ട് അന്ത്രു, കദിയ, ബിയ്യാത്തു, പരേതയായ പാത്തു.
നാദാപുരം: കുമ്മങ്കോട് പനയുള്ളതിൽ താമസിക്കും അക്കരക്കാരൻ അമ്മദ് (75)നിര്യാതനായി.
ഭാര്യമാർ: സൈനബ തിരുവള്ളൂർ, പരേതയായ ടി. ടി കെ സൈനബ വളയം.
മക്കൾ: ഇസ്മായിൽ(അബുദാബി ), മൊയ്തു (അൽ ഐൻ ), റഫീഖ് (ഖത്തർ ), മുനീർ (ഖത്തർ ), നസീമ. മരുമക്കൾ: ഗഫൂർ പുന്നോളി, ജസീല നാദാപുരം, ഫസീല ഓർക്കാട്ടേരി, സഫീന പുളിയാവ്, സഹല വള്ളിയാട്.
സഹോദരങ്ങൾ: അമ്മദ് കുട്ടി മലപ്പുറം, മറിയം വിലാതപുരം.
എടച്ചേരി : ചെട്ടീന്റവിട മമ്മിഹാജി നിര്യാതനായി.
മക്കൾ : മഹറൂഫ് , നൗഫൽ ,റിയാസ് ,റാബിയ ,സവാദ് , സി എച്ച് മൊയ്ദു മാസ്റ്റർ (നരിക്കുന്ന് യൂ പി ) , മുഹമ്മദ്
മരുമക്കൾ : റഷീദ് നാദാപുരം , റസിയ , സമീറ , നുസ്റത്ത് ,റൈഹാനത്ത് ,മാജിദ.
മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് എടച്ചേരി ടൗൺ ജുമാമസ്ജിദിൽ.
വളയം: കുറുവന്തേരിയിലെ വയലില്‍ മായന്‍ഹാജി നിര്യാതനായി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദുബായിയില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു.
മക്കൾ: റംല,അബ്ദുല്ല, മുനീര്‍, സറീന.
ജാമാതാക്കൾ: ആലത്താങ്കണ്ടി മുജീബ് വാണിമേൽ, അബ്ദുല്ല പുതിയെടുത്ത് (താനക്കോട്ടൂര്‍).
നാദാപുരം : കുമ്മങ്കോട് കുനിച്ചം വീട്ടിൽ അന്ത്രു (80) നിര്യാതനായി. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
ഭാര്യ: മറിയം
മക്കൾ : മമ്മൂട്ടി (ദുബായ്), സലാം, ശംസുദ്ധീൻ (കുവൈറ്റ്), മാമി, ആയിഷ
ബിയ്യാത്തു, ഷാഹിന, റംല, റസിയ, ബരീറ, സാബിറ, സാജിദ.
മരുമക്കൾ: സൂപ്പി ഹാജി ചേരാപുരം, അസീസ് ചത്തോത്ത്, ഹാരിസ് സഖാഫി വള്യാട്, റാഷിദ് ചേരാപുരം
സഹോദരങ്ങൾ : കുഞ്ഞമ്മദ്, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാലി.
നാദാപുരം: ചേലക്കാട്ടെ പരേതനായ വാഴവിലങ്ങിൽ അബ്ദുല്ലഹാജിയുടെ
ഭാര്യ കദിയ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ: അമ്മത്, നാസർ (ബഹ്റൈൻ), ജമാൽ (മാനേജർ, ജാമിഅ ഫലാഹിയ്യ: നാദാപുരം), ആസ്യ.
മരുമക്കൾ: കുഞ്ഞബ്ദുല്ല കായക്കൊടി (റിട്ട. പോസ്റ്റ് മാസ്റ്റർ), ജമീല (പുറമേരി), സൈനബ(വിലാതപുരം), ജസീറ (ഏറാമല).
കുറ്റ്യാടി: റിവർ റോഡ് നഷ്മ മൻസിലിൽ കണ്ണോത്ത് കുഞ്ഞബ്ദുല്ല (കെ.കെ കുറ്റ്യാടി - 72) അന്തരിച്ചു. മുൻമണ്ഡലം കോൺഗ്രസ് പ്രസിഡൻ്റും ഐഎൻടിയുസി നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്നു.
ഭാര്യ: നഫീസ.
മക്കൾ: നഷ്മ, നിഷാദ്, നിഷിദ. മരുമക്കൾ: അബ്ദുറഹിമാൻ (വേളം), നജില (വേളം), ഫായിസ് (കുറ്റ്യാടി).
നാദാപുരം: കല്ലാച്ചി സംസ്ഥാന പാതയിൽ കസ്തൂരികുളത്ത് ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. കല്ലാച്ചി സ്വദേശി പാലോഞ്ചോല കൊയിലോത്ത് വിജേഷ് (31) ആണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയാണ് സംഭവം, നാദാപുരത്തേക്ക് ബൈക്കിൽ വരുമ്പോൾ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ വിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെട്ടു.നാദാപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്, പിതാവ് കൃഷ്ണൻ, മാതാവ് വി ശാലാക്ഷി .
വാണിമേൽ: കിടഞ്ഞോത്ത് മുക്കിലെ പരേതനായ കുണ്ടൻ ചാലിൽ മൊയ്തു ഹാജിയുടെ ഭാര്യ മാമി (65) നിര്യാതയായി.
മക്കൾ: അഷ്റഫ്, കുഞ്ഞബ്ദുല്ല, മുഹമ്മദ്, ഹുസൈൻ, ഹൈറുന്നിസ.
മരുമക്കൾ: അയ്യൂബ് ചാലപ്രം, ഹാജറ ചെറുമോത്ത്, റംല കല്ലാച്ചി, റഷീദ കുയ്തേരി, റഹീന ചേലക്കാട്.
സഹോദരങ്ങൾ: കാപ്പാട്ട് കരീം, പാത്തു , മറിയം, പരേതയായ അയിശു.
ചേരാപുരം : കാക്കുനിയിലെ കായത്തിരിക്കല്‍ നാരായണന് നായര്‍(70)നിര്യാതനായി.
ഭാര്യ: പത്മനി അമ്മ.
മക്കള്‍: വിജീഷ്(ഇന്ത്യന്‍ ആര്‍മി), വിനീത.
മരുമക്കള്‍: നീതു, പ്രദീപന്(ഇന്ത്യന്‍ ആര്‍മി).
സഹോദരങ്ങള്‍: കൊയിലോത്ത്കണ്ടി കൃഷ്ണന് നായര്‍ (പെരുമുണ്ടച്ചേരി), പരേതരായ ബാലന്, രാഘവന്.
വളയം: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കണിയാർ പൊയിൽ
കെ പി കുഞ്ഞിരാമന്റെ ഭാര്യ മാത (92) നിര്യാതയായി. മഹിളാ കോൺഗ്രസ് വളയം മണ്ഡലം മുൻ പ്രസിഡണ്ടായിരുന്നു. മക്കൾ; ജാനു, സേവി, കുമാരൻ, ലക്ഷ്മി, ബാലകൃഷ്ണൻ, രാധ.
മരുമക്കൾ; കുഞ്ഞിരാമൻ, കുമാരൻ, രാജൻ, ചന്ദ്രി, ബീന, രാജൻ.
തൂണേരി: മുടവന്തേരിയിലെ പി.കെ പാത്തു (70) നിര്യാതയായി.
ഭർത്താവ്: അമ്മത് ഹാജി.
മക്കൾ: ആയിഷ, സുബൈദ, മാമി, ആരിഫ.
ജാമാതാക്കൾ: അസീസ് (തെരുവൻപറമ്പ്) , അമ്മത് വമ്പൻ (നാദാപുരം), നാസർ (കായക്കൊടി ), ഫൈസൽ (നാദാപുരം).
സഹോദരങ്ങൾ: അബ്ദുല്ല (ദേവർ കോവിൽ ) ,കുഞ്ഞാമി (കുമ്മങ്കോട്), അലീമ (ദേവർകോവിൽ).
കുറ്റ്യാടി സ്വദേശി ഖത്തറില്‍ മരിച്ചു.
കുറ്റ്യാടി : ഊരത്ത് നാളോങ്കണ്ടി മുജീബ്(47) ഖത്തറിൽ മരണപ്പെട്ടു.
വര്‍ഷങ്ങളായി ഖത്തറില്‍ ഡ്രൈവിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: സല്‍മ.
മക്കള്‍: ജസീല്‍, ജാസ്മിന ഹാരിസ്, ജസ്ന. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
നരിപ്പറ്റ: നമ്പ്യത്താങ്കുണ്ടിലെ മൊട്ടേമ്മൽ അന്ത്രു ഹാജി (70) നിര്യാതനായി.
ഭാര്യ: ആസ്യ മുരിങ്ങോളി.
മക്കൾ: ജാബിർ ( ദുബൈ) , സുമയ്യത്ത് , സൽമ.
മരുമക്കൾ: അബ്ദുസ്സലാം ജാതിയേരി, അഷ്റഫ് വാണിമേൽ, സമീന പള്ളിയത്ത്
സഹോദരിമാർ: പരേതയായ പാത്തു, കുഞ്ഞയിശ.
വാണിമേലിലെ പൗരപ്രമുഖനായ എടപ്പള്ളി മൊയ്തു ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (64) നിര്യാതയായി. പരേതനായ കിഴക്കയിൽ സൂപ്പി ഹാജിയുടെ മകളാണ്.
മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ് , റഷീദ് , റഫീഖ്, സൗജത്ത്, സാബിറ.
മരുമക്കൾ: അബ്ദുസ്സലാം പെരുന്തോടി നാദാപുരം, അശ്റഫ് ചാത്തോത്ത് കടമേരി, ഹസീന കടമേരി, റംഷീന പുതുശ്ശേരി കല്ലാച്ചി, അഫീറ ഉമ്മത്തൂർ, റാനിയ കല്ലിക്കണ്ടി.
സഹോദരങ്ങൾ: കുഞ്ഞിമായൻ ഹാജി , മറിയം ഹജ്ജുമ്മ , പരേതരായ അബ്ദുല്ല ഹാജി, മാമി ഹജ്ജുമ്മ.
വടകര: മുസ്ലിം ലീഗ് നേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ വടകരയിലെ എസ് വി അബ്ദുല്ല നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്.
എം എസ് എഫിൻ്റെ ആവിർഭാവ കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇ അഹമ്മദ് സാഹിബിൻ്റെ സമകാലികനായിരുന്നു, നിലവിൽ പ്രവാസി ലീഗ് ദേശീയ ട്രഷററാണ്.
പുറമേരി : കുനിങ്ങാട് കാങ്ങാട്ട് കുഞ്ഞമ്മദ് മുസ്ലിയാർ (63)നിര്യാതനായി.
പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന മർഹും കാങ്ങാട്ട് കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ മകനാണ്.
ഭാര്യ: മറിയം കല്ലാച്ചി.
മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു.
മക്കൾ: അബ്ദുറഹ്മാൻ, അബ്ദള്ള റഹ്മാനി അബ്ദു സമദ് ,ആസിയ, ഫാത്തിമ, സഹ്ല
മരുമക്കൾ :മുനീർ നിട്ടൂർ, മുഹമ്മദ് കുന്നുമ്മക്കര, ആഷിഫ തൊടന്നുർ, അസ്ന ഹന്നത്ത് തിരുവള്ളൂർ.
സഹോദരങ്ങൾ :
പരേതയായ കദീജ, ആയിശു, മറിയം, മാമി, ഹലീമ, നഫീസ
നാദാപുരം: ജാതിയേരിയിലെ പൗരപ്രമുഖനും ചെക്യാട് ഗ്രാമപഞ്ചായത്ത് മെംബറുമായിരുന്ന പരേതനായ വയലോളി കുഞ്ഞാലിയുടെ ഭാര്യ ആട്ടർ പാംകുന്നത്ത് താമസിക്കും വയലോളി അയിശു ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: മമ്മൂട്ടി (ദുബൈ), അബ്ദുറഹിമാൻ, പോക്കർ ,മറിയക്കുട്ടി ഹജ്ജുമ്മ, മാമി, സാറ, ഹാജറ.
മരുമക്കൾ: സഫിയ, ഹാജറ, ബിയ്യാത്തു, റാബിയ, ചെറിയ വയലോളി അബ്ദുല്ല ഹാജി, താനിയുള്ളതിൽ കുഞ്ഞാലി ഹാജി (ഖത്തർ), അബ്ദുല്ല നാദാപുരം, പുളിയുള്ളതിൽ അമ്മദ് ഹാജി (കല്ലാച്ചി), പരേതനായ കടവത്ത് മൊയ്തു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററുമായ അബ്ദുല്ല വയലോളിയുടെ പിതാവിന്റെ രണ്ടാം ഭാര്യയാണ്.
നാദാപുരം: ജാതിയേരിയിലെ കുനിയിൽ പുത്തൻ പീടികയിൽ അമ്മദ് ഹാജി 75 നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: ഹലീമ ഹജ്ജുമ്മ കാളിയിൽ മുടവന്തേരി.
മക്കൾ: നൗഷാദ്, നൗഫൽ നൗഷിറ, നവാസ്, നസീമ.
മരുമക്കൾ: അൻവർ വില്യാപള്ളി, മുഹമ്മദ് ജാതിയേരി, ഷക്കീല, റജീന സുഫൈറ.
തുണേരി: ദീർഘകാലം തുണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി (72)അന്തരിച്ചു.
ഭാര്യ: ജാനകി അമ്മ.
മക്കൾ: ഉണ്ണികൃഷ്ണൻ (ശ്രീലക്ഷ്മി എന്റെർപ്രൈസസ് ഓർക്കാട്ടേരി ), ഉഷാറാണി( അധ്യാപിക).
ജമാതാവ്: മനോജ് (സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്ക് വള്ളിക്കുന്ന് )
വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി (78) നിര്യാതനായി.
ഭാര്യ: മാമി ഹജ്ജുമ്മ.
മക്കൾ: ടി പി അഹമ്മദ് മാസ്റ്റർ ( വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ), റഫീഖ് ( ദുബൈ വാണിമേൽ പ്രവാസി ഫോറം ട്രഷറർ ) , ഇസ്മായിൽ ( ഖത്തർ ), ശിഹാബ് ( ഒമാൻ ) , യൂനസ് ( ഖത്തർ ), ആയിശ, സമീറ, റുബീന.
മരുമക്കൾ: തുലാംപറമ്പത്ത് ജമാൽ ( ഒമാൻ ), മൊയ്തു തളിക്കര, റഫീഖ് പെരിങ്ങത്തൂർ ( ദുബൈ ), ജിഷ്റ നരിപ്പറ്റ, റജിന തളീക്കര, റസീന , ഫായിസ, ഫാരിഹ.
സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, ഹലീമ, പരേതരായ കുഞ്ഞാമി, അബ്ദുല്ല.
കുമ്മങ്കോട് അഹമദ് മുക്കിലെ ആര്യപാറ്റ മമ്മു (100) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു നരിക്കോൾ.
മക്കൾ: അബ്ദുള്ള, അബൂബക്കർ, കുനിപ്പാത്തു, മാമി, ഖദീജ.
ജമാതാക്കൾ: സലാം ഇളന്തോടത്തിൽ, കുഞ്ഞബ്ദുല്ല കട്ടിലിയേരി (തിരുവള്ളൂർ).
മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നരിക്കോൾ അബ്ദുള്ള ഭാര്യ സഹോദരനാണ്. നരിക്കോൽ ഹമീദ് ഹാജി (ചന്ദ്രിക ഗവണിംഗ് ബോഡി അംഗം) ഭാര്യ സഹോദര പുത്രനാണ്.
മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിൽ താഴെ പൊയ്യത്ത് ബാലൻ നായർ (63) നിര്യാതനായി.
ഭാര്യ: പ്രേമ (തിരുവള്ളൂർ).
മക്കൾ: അനൂപ് (ബഹ്റൈൻ), അരുൺ. മരുമകൾ: നീതു (മേപ്പയ്യൂർ).
സഹോദരങ്ങൾ: ശ്രീധരൻ നായർ, സത്യൻ, കമലാക്ഷി, ഗീത, പരേതനായ രാധാകൃഷ്ണൻ.
സംസ്കാരം രാത്രി 8 ന് വീട്ടുവളപ്പിൽ.
കക്കട്ടിൽ: കുന്നുമ്മലിലെ പൗരപ്രമുഖനും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന പെരേലക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി (95) നിര്യാതനായി.
നിലവിൽ കുന്നുമ്മൽ മഹല്ല് പ്രസിഡണ്ടുമാണ്.
മക്കൾ: അബ്ദുൽ മജീദ് ബഹ്റൈൻ, ആഷിഖ് പി.കെ, അമ്മത് ചാലപ്പുറം, ബിയ്യാത്തു എടച്ചേരി.
ഖബറടക്കം രാവിലെ 11 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദിൽ.
കുമ്മങ്കോട്: പരേതനായ തറവീട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ
മറിയം (65) നിര്യാതയായി.
മക്കൾ: മഹമൂദ് (മസ്കത്ത്), ഹാരിസ് (ഖത്തർ), മാമി, ഹഫ്സ.
മരുമക്കൾ: അസീസ് കുനിങ്ങാട്, പരേതനായ മുഹമ്മദ് കുനിങ്ങാട്, സാജിത, ഹസ്ന.
സഹോദരി: റംല
മുസ്ലിം ലീഗ് നേതാവും, മത സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.കെ.സി അബ്ദുറഹ്മാൻ (85) മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് 3 മണിക്ക് കുമ്മങ്കോട് സലഫി മസ്ജിദിൽ നടക്കും.
ഖബറടക്കം നാദാപുരം ജുമുഅത് പള്ളിയിൽ
മക്കൾ : അബ്ദുൽ ഹമീദ്, (അബുദാബി) അബ്ദുൽ ജലീൽ (അബുദാബി) മുനീർ (ബഹ്റൈൻ) ജാഫർ പേരോട് എംഐഎംഎച്എസ്) ഹൻളലത് (കുമ്മങ്കോട് ഈസ്റ്റ് എൽപിഎസ്), സഫ്വാൻ (ജനകീയ വേദി), ദാവൂദ് (ദുബൈ), അബ്ദുൽ സമദ് (ദുബൈ), സഫിയ
മരുമക്കൾ: സക്കീന കുമ്മങ്കോട്, ആയിഷ കുമ്മങ്കോട്, അസഫ കക്കംവെള്ളി,
മൈമൂനത് ജാതിയേരി, മുബീന കടവത്തൂർ, ഷബ്ന, ഹാജറ കുമ്മങ്കോട്, അബ്ദുൽ സമദ് ചെറുവാങ്കണ്ടി (ഖത്തർ)
ഇരിങ്ങണ്ണൂർ: കച്ചേരിയിലെ ഏറോത്ത്
ജാനകിയമ്മ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ.
മക്കൾ: പത്മാവതി, വിജയൻ ഡി.ആർ.ഡി.ഒ ബാംഗ്ലൂർ, പ്രേമൻ ബാംഗ്ലൂർ, സുരേഷ് കുമാർ (റിട്ടയേഡ് പ്രധാനാധ്യാപകൻ വടയം സൗത്ത് എൽ പി ), ശിവദാസൻ KEB ബാംഗ്ലൂർ.
മരുമക്കൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ മണിയൂർ, രാധ, സജിത, ശ്രീലത, രമ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9മണി വീട്ടുവളപ്പിൽ.
നാദാപുരം: കുമ്മങ്കോട് നോട്ടീന്റവിട സൂപ്പി ഹാജി (80) നിര്യാതനായി.
ഭാര്യ: ബിയ്യാത്തു.
മക്കൾ: അമ്മദ് (ഖത്തർ ), അഷ്റഫ് (അബുദാബി ), റഫീഖ് (അൽ ഐൻ ), ഇർഷാദ് (ഖത്തർ ), കദീജ, ആയിഷ, സഫിയ, സൗദ, ഷാഹിദ.
മരുമക്കൾ: കുഞ്ഞമ്മദ് (പാതിരിപ്പറ്റ ), സൂപ്പി (കൽപറ്റ ), ബഷീർ (തളീക്കര ), യൂസഫ് (കുമ്മങ്കോട് ), സലാം (കുണ്ടുതോട് ), റംല (കുമ്മങ്കോട്), റംല (മംഗലാട്), സമീറ (പാറക്കടവ്), ജസീല (ഏറാമല).
സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, ആച്ചൂട്ടി, മറിയം, മമ്മു പറമ്പത്ത്.
എടച്ചേരി :എടച്ചേരി തണൽ അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന തമ്പി ദുരൈ (55) മരണപ്പെട്ടു.
കോയമ്പത്തൂർ സ്വദേശിയായ ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് വടകരയിൽ എത്തിയതാണ് എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഡിസംബർ ഇരുപത്തി മൂന്നിനാണ് തണലിൽ എത്തിയത്.
ലിവർ സിറോസിസ് ,മഞ്ഞപ്പിത്തം എന്നിവ കാരണം അവശനായ ഇദ്ദേഹത്തെ ജനമൈത്രി പോലീസാണ് തണലിൽ എത്തിച്ചത് .
മൃതദേഹം വടകര ഗവൺമെൻ്റ് ആശുപത്രി മേൾച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തെയും ബന്ധുക്കളെയും കുറിച്ചറിയാവുന്നവർ താഴെ പറയുന്ന നമ്പറുകളിൽ എടച്ചേരി പോലീസ് സ്റ്റേഷനിലോ എടച്ചേരി തണലിലോ അറിയിക്കണമെന്ന് എടച്ചേരി പോലീസ് അറിയിച്ചു .
04962547022 എടച്ചേരി പോലീസ് സ്റ്റേഷൻ
04962549954 തണൽ എടച്ചേരി
നാദാപുരം: നരിപ്പറ്റ അരിപ്പൂൽ പാക്കറ്റിന്റവിട പൂക്കോയ തങ്ങളുടെ മകൻ ചെറിയകോയ തങ്ങൾ ഒമാനിൽ നിര്യാതനായി.
ഭാര്യ: വെള്ളിയോടൻകണ്ടി മൈമൂനത്ത് ബീവി.
മക്കൾ :സയ്യിദ് മൻസൂർ , മഹീറ ബീവി , മസ്റൂറ ബീവി, സയ്യിദ് മഷ്ഹൂദ് , സയ്യിദ് മർസൂഖ് , സയ്യിദ് മിൻഹാജ്.
മരുമക്കൾ :മെഹനാസ് (തച്ചംപൊയിൽ ), സയ്യിദ് ഇജാസ് (നാദാപുരം റോഡ് ), സയ്യിദ് ജംഷാദ് ആയഞ്ചേരി.
സഹോദരങ്ങൾ :സയ്യിദ് ആറ്റക്കോയ, സയ്യിദ് കുഞ്ഞിക്കോയ, ആറ്റബീവി, സയ്യിദ് ഹാഷിം കോയ, കുഞ്ഞിബീവി, സയ്യിദ് മുത്തുക്കോയ, സയ്യിദ് നാസർ.
കുറ്റ്യാടി: പൈക്കളങ്ങാടിയിലെ മരുതുള്ളപറമ്പത്ത് കെ.കെ.സി അബ്ദുല്ല (68).
ഭാര്യ: മറിയം.
പിതാവ്: പരേതനായ അമ്മദ്, മാതാവ്: ബിയ്യാത്തു.
മക്കൾ: ശംസുദ്ദീൻ, ഖമറുദ്ദീൻ, ശറഫുദ്ദീൻ, മുഹമ്മദ് അലി, സഹീറ.
മരുമക്കൾ: സീനത്ത് (കായക്കൊടി), ഫൈറു (പൈക്കളങ്ങാടി), നാജുന ശർവ്വിൻ (ദേവർകോവിൽ), ജുമൈലത്ത് (ദേവർകോവിൽ), സാജിദ് ചെറുവോട്ട് കുന്നുമ്മൽ.
സഹോദരങ്ങൾ: ഹസ്സൻകുട്ടി, ഹമീദ്
ഖാദർ, ആയിഷ, അലി, മൊയ്തു (വേളം).
ഇരിങ്ങണ്ണൂർ: പരേതനായ പാറോളിക്കണ്ടിയിൽ മൊയ്തുവിൻ്റെ ഭാര്യ കദീജ ഹജ്ജുമ്മ(90) നിര്യാതയായി.
മക്കൾ: അബൂബക്കർ, അബ്ദുൽ അസീസ്, കുഞ്ഞാമി, നഫീസ ജാമാതാക്കൾ: മൂസ്സ (തൃപ്പംങ്ങട്ടൂർ), ജമീല, സൈനബ, പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം ( ഉമ്മത്തൂർ), കുഞ്ഞമ്മദ് (കടവത്തൂർ).
കല്ലാച്ചി: കുറ്റിപ്രത്തെ പയന്തോങ്ങിൽ ദാമോധരൻ (84) (റിട്ട: സെയിൽ ടാക്സ് വടകര) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി.
മക്കൾ: പ്രീത ചന്ദ്രൻ ,രാജേഷ് കുമാർ (വിദേശം) ദിനീഷ് കുമാർ (ഇലക്ടീഷ്യൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ).
മരുമക്കൾ: ചന്ദ്രൻ കുഴിക്കാട്ട്, ദിവ്യ, ജിനു പ്രിയ.
നാദാപുരം: നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡന്റായിരുന്ന കുന്നത്ത് അമ്മത് (70) നിര്യാതനായി.
കല്ലാച്ചി സലഫി മസ്ജിദ് പ്രസിഡന്റും നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: ഷാഹിന കുന്നത്ത് (തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ), ഷംസീന (പുറമേരി), സഫ്ന (വടകര).
ജാമാതാക്കൾ: ഇസ്മായിൽ (ദേവർകോവിൽ), ഫൈസൽ (ഖത്തർ), ബാസിൽ ഹുബൈൽ (ദുബൈ).
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതനായ മൊയ്തു, മറിയം, ആയിഷ, സഫിയ.
നാദാപുരം: തൂണേരി ഇ.വി.യു.പി സ്കൂൾ റിട്ട. അധ്യാപിക ചെക്യാട് പൂക്കോട്ട് രമണി ടീച്ചർ (67) നിര്യാതയായി.
ഭർത്താവ്: വെള്ളൂർ നോർത്ത് എൽ.പി സ്കൂൾ അധ്യാപകനായിരുന്ന പരേതനായ പി. പ്രേമചന്ദ്രൻ.
മകൾ: ഡോ. പൂർണിമ പി .ചന്ദ്രൻ (മൊകേരി ഗവ. ആയുർവേദ ഡിസ്പെൻസറി ).
മരുമകൻ: റിജിൽ (മാനേജർ ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചക്കിട്ടപാറ)
നാദാപുരം: പരേതനായ മേക്കിലേരി പോക്കർ ഹാജിയുടെ മകൾ നസീമ (45) നിര്യാതയായി. കക്കംവെള്ളി ഉപ്പിന്റവിട കുഞ്ഞമ്മദിന്റെ ഭാര്യയാണ്.
മക്കൾ : അസ്ലം (ദുബൈ ) അർഷാദ്, മരുമകൾ ശസ്ന പാലേരി.
സഹോദരി: സക്കീന.
നാദാപുരം: വെള്ളൂരിലെ വള്ളിത്തുടയിൽ മൂസ്സ ഹാജി ( 51 ) നിര്യാതനായി.
ഭാര്യ: ഹൈറുന്നിസ. മക്കൾ: അർഷാദ്,
അർഷിന, അഫറ ഫാത്തിമ.
മരുമകൻ: ജാസിർ എടച്ചേരി.
സഹോദരങ്ങൾ: തറുവൈ ഹാജി, കുഞ്ഞാമി, പരേതരായ അമ്മദ് ഹാജി, അബ്ദുള്ള, കുഞ്ഞാലി.
ഇരിങ്ങണ്ണൂർ: റിട്ട. സബ്ട്രഷറി ഓഫീസറും നിടുമ്പ്രം കൊട്ടാരത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രസമിതി സെക്രട്ടറിയുമായ കെ.കെ മോഹൻ ദാസ് (72) ഇരിങ്ങണ്ണൂർ " കൃഷ്ണ കൃപ "യിൽ നിര്യാതനായി.
ഭാര്യ: കെ.കെ വിമല (റിട്ട. ഹെഡ്മിസ്ട്രസ്സ് ഇരിങ്ങണ്ണുർ ഹൈസ്കൂൾ).
മക്കൾ: രേഖ ( നരിക്കുനി ഗവ.ഹയർ സെക്കൻററി സ്കൂൾ), ധന്യ (ആക്സഞ്ചർ ബാംഗ്ലൂർ).
മരുമക്കൾ: രാജേഷ് (ടി.സി.എസ് കൊച്ചി), ശ്യാം (ജനിസിസ് ബാംഗ്ലൂർ).
സഹോദരങ്ങൾ: കെ.കെ രാധാകൃഷ്ണൻ (റിട്ട. എച്ച്.എം രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം), കെ.കെ കൃഷ്ണവേണി ( നിടുമ്പ്രം), പരേതരായ കെ.കെ ഗൗരിനാഥൻ നമ്പ്യാർ, കെ.കെ ജയരാജൻ നമ്പ്യാർ, കെ.കെ ആനന്ദവല്ലി.
സംസ്ക്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങണ്ണൂരിലെ വീട്ടുവളപ്പിൽ.
നാദാപുരം: തോലോന്റവിട മർഹൂം പോക്കർക്കർ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി , അഷറഫ്, റസാഖ് , ഖാലിദ് , ഹകീം, ആയിഷ.
മരുമക്കൾ: മാമി പെലാട്ടിയമ്പത് , സജിത ജി .പി , ഫൗസിയ ഓർക്കാട്ടേരി , സകീന തൂവ്വകുന്ന്, സാബിറ മുതുവടത്തൂർ സാജിത വയനാട്, ഡോക്ടർ അഹമ്മദ് കല്ലിക്കണ്ടി.
സഹോദരങ്ങൾ: പരേതരായ അമ്മദ് ജി പി, ബിയ്യാത്തു പൂലത്ത് , സൂപികുട്ടി ജി പി , കുഞ്ഞാമി പുളീകണ്ടി, ഡോക്ടർ കുഞ്ഞാലികുട്ടി ജി പി .
ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനും വാണിമേൽ എം യു .പി സ്കൂൾ അധ്യാപകനു മായിരുന്ന പരേതനായ സി എം സൂപ്പി മാസ്റ്ററുടെ
ഭാര്യ വാണിമേൽ വില്ലേജ് ഓഫീസിന് സമീപത്തെ കല്ലിൽ ഖദീജ 85 നിര്യാതയായി.
സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ
കുഞ്ഞമ്മദ് അബ്ദുല്ല, ബിയ്യാത്തു.
നരിപ്പറ്റ: പരേതനായ നടുക്കാവിൽ മൊയ്ദുവിന്റെ ഭാര്യ കുനിയിൽ അയിശു (75) നിര്യാതയായി.
മക്കൾ: റഷീദ്, റസീന, റൈഹാനത്ത്, സമീറ, സാബിറ.
മരുമക്കൾ: കാസിം വെള്ളിയോട്, നസീർ കുളങ്ങരത്ത്, ഫൈസൽ ചന്ദങ്കണ്ടി കുമ്മങ്കോട്, അഷ്റഫ് ആയഞ്ചേരി, റബീഹ.
സഹോദരങ്ങൾ :അരക്കണ്ടി മൊയ്ദു, അമ്മദ്, ആലിഹസ്സൻ,കാസിം, വാതുക്കൽ പറമ്പത്ത് മാമി.
പാതാരത്ത് മറിയം ഹജ്ജുമ്മ.
നാദാപുരം: കുമ്മങ്കോട്ടെ പതിനാറാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും, നാദാപുരം ടൗണിലെ വ്യാപാരിയുമായ പാതാരത്ത് അബ്ദുള്ള ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (64) മരണപ്പെട്ടു. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
മക്കൾ : നാസർ, മുനീർ, സുമയ്യത്ത്, റൈഹാനത്ത്
മരുമക്കൾ:
റജബ് നാസർ കുമ്മങ്കോട്,
ഫൈസൽ രാമത്ത് വില്യാപ്പള്ളി, റഹ്മത്ത് വില്യാപ്പള്ളി, ഹാജറ തലായി
സഹോദരങ്ങൾ : പോക്കർ, കുഞ്ഞാമി നഫീസ, പരേതരായ കുഞ്ഞാലി, പാത്തു
വാണിമേൽ: പഴയ കാല കോൺഗ്രസ് നേതാവായിരുന്ന കുയ് തേരിയിലെ കണ്ടം വലിയത്ത് മമ്മു ഹാജി (75) നിര്യാതനായി.ഭാര്യ: പുതുപ്പ നാങ്കണ്ടി ബിയ്യാത്തു. മക്കൾ: റംല, സീനത്ത്,മുഹമ്മദ് (അബൂദബി) നൗഫൽ (എൻ..ഐ.എം.എച്ച്. പേരോട് ) ഷാനിബടീച്ചർ (ഇരിങ്ങണ്ണൂർ ഹൈസ്കൂൾ) മരുമക്കൾ: നാസർ (നരിപ്പറ്റ) അമ്മദ് (ഇരിങ്ങണ്ണൂർ) ജമാൽ ( കല്ലിക്കണ്ടി) ഹാജറ, സബീന. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞാമി, കുഞ്ഞയിശു ,പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്തു .
നാദാപുരം: മുതിർന്ന കോൺഗ്രസ് നേതാവും കവിയും സാംസ്കാരിക പ്രവർത്തകനുമായ കടമേരി ബാല കൃഷ്ണൻ നിര്യാതനായി. കുറച്ചു കാലമായി രോഗ ബാധിതനായിരുന്നു. റിട്ട. അധ്യാപകനായിരുന്ന അദ്ദേഹം ദീർഘകാലം കെ പി സി സി നിർവാഹക സമിതി അംഗമായിരുന്നു.
ഒരു തവണ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ നിന്ന് നിയമ സഭയിലേക്ക് മൽസരിച്ചിരുന്നു. കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമായിട്ടുണ്ട്. യു ഡി എഫ് കുറ്റ്യാടി മണ്ഡലം ചെയർമാനും ഏറെക്കാലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു.
മികച്ച പ്രഭാഷകനായിരുന്ന പരേതൻ നല്ലൊരു കവി കൂടിയായിരുന്നു. മുരിക്ക്, ബാല രാമായണം എന്നീ കവിതകൾക്ക് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
നാദാപുരം: ആവോലം ചാപ്പന് നായര്കണ്ടി റാഷിദിന്റേയും ജുഫൈരയുടേയും മകള്‍ റിസ ഫാത്തിമ (12) നിര്യാതയായി.
സഹോദരിമാര്‍: റിഫാ ഫാത്തിമ, ഹംന അലീമ, ഹമ്ര മറിയം.
നാദാപുരം: ദീർഘകാലം ഖത്തറിൽ ഹോട്ടൽ വ്യാപാരിയും മുതുവടത്തൂരിലെ പൗര പ്രമുഖനുമായ ചെറിയ കനോത്ത് സീ കെ അമ്മദ് ഹാജി നിര്യാതനായി.
പളളി, മദ്രസ്സകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പരേതൻ മഹല്ല് മദ്രസ്സ കമ്മിറ്റികളുടെ മുൻ കാല ഭാരവാഹിയും കടമേരി റഹ്മാനിയ കമ്മറ്റി മുൻ അംഗവും ,രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഫാത്തിമ ഹജ്ജുമ്മ'
മക്കള്‍:- മൊയ്തു ഹാജി ,നാസര്‍ ഹാജി, ഫൈസൽ ( വൈ പ്രസി: മനാറുൽ ഹുദാ മദ്റസ കമ്മറ്റി ) സീ കെ അൻവർ (സെക്രട്ടറി മുസ്ലിം ലീഗ് പുറമേരി പഞ്ചായത്ത്, ) ഇസ്മായിൽ ( യൂത്ത് ലീഗ് മുൻ ശാഖാ സെക്രട്ടറി), സറീന, സബീന.
മരുമക്കൾ: അബ്ദുളള ഹാജി നിട്ടൂര്‍ (ഖത്തർ) നാസര്‍ ഇല്ലത്ത് കുമ്മങ്കോട് (ബാംഗ്ലൂര്‍), സക്കീന വാണിമേല്‍, സുലൈഖ വാണിമേല്‍, റസിയ ഏറാമല, റസീന ചേലക്കാട്, മുബീന വില്ല്യാപ്പള്ളി.
സഹോദരങ്ങൾ :
അബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, മൂസ്സ ഹാജി, അയിഷ കല്ലിൽ, ബിയ്യാത്തു മൂടാടി.
നാദാപുരം: ചാലപ്പുറത്തെ വണ്ണത്താൻ വീട്ടിൽ കുഞ്ഞമ്മദ് ഹാജി (82) നിര്യാതനായി.
ഭാര്യ: കുഞ്ഞാമി.
മക്കൾ: സാറ, ആയിഷ, സുബൈദ, ഇസ്മായിൽ, സമീറ, ഷാഹിദ , നുസൈബ, അഷറ.
മരുമക്കൾ: ഇബ്രാഹിം കാഞ്ഞിരോളി (കക്കംവെള്ളി), പൊന്നങ്കോട്ട് കരീം (എളയടം), അസീസ് തയ്യുള്ളതിൽ (കുനിങ്ങാട്), അബു മുളക്പാടത്തിൽ (നാദാപുരം), നദീറ (വേവം), റഷീദ് നടക്കൽ, യൂനുസ് കിഴക്കയിൽ (ഒമ്പത്കണ്ടം), അഷ്റഫ് വണ്ണാർകണ്ടി (കുറുവന്തേരി).
സഹോദരി: ബിയ്യാത്തു നമ്പിക്കുന്നുമ്മൽ.
വാണിമേൽ : ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ മുളിവയലിലെ കുന്നുമ്മൽ അബ്ദുല്ല ഹാജി 75 നിര്യാതനായി. മുളിവയൽ പള്ളി മദ്റസാ കമ്മിറ്റികളുടെ പ്രസിഡണ്ടും വാദിനുർ കോളജ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്നു.
ഭാര്യ : പാത്തു
മക്കൾ : മുഹമ്മദ് ( ദുബൈ ) , ഹാജറ , സൗദ , സുമയ്യ , സുൽഫത്ത്.
മരുമക്കൾ : പരേതനായ കാപ്പിൽ അസീസ് ചെറുമോത്ത്, സി കെ പി അലി മൗലവി , നായിക്കരിമ്പിൽ അശ്റഫ് , ഷാഹിന, മൊയ്തുട്ടി വളയം.
സഹോദരങ്ങൾ : മൂസ , ബിയ്യാത്തു , മാമി, മറിയം ,ഖദീജ , സൈന , ഹലീമ , കദിയ,
പരേതരായ അമ്മദ് , പോക്കർ , മൊയ്തു , ഷുകൂർ.
വാണിമേൽ: വാണിമേലിലെ ചെറിയ പറമ്പത്ത് ആലിക്കുട്ടി (67) നിര്യാതനായി.
ഭാര്യ: സുലൈഖ.
മക്കൾ: ഹസീബ്, ഹസീബ.
നാദാപുരം : ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ നെയ്റ്റ്യാറ്റിൽ എൻ . മൊയ്തുമാസ്റ്റർ 75 നിര്യാതനായി.
പൗര പ്രധാനിയും മുസ്ലിം ലീഗ് നേതാവുമായിരുന്നു.
മികച്ച ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ അദ്ദേഹം യുവാക്കളിൽ ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടാക്കാൻ പരിശ്രമിച്ചിരുന്നു.
ഉന്നതങ്ങളിൽ വിരാജിക്കുന്ന നിരവധി ശിഷ്യന്മാർ അദ്ദഹത്തിൻ്റെ മുതൽ കൂട്ടാണ്.
ഭാര്യ : പരേതയായ ബിയ്യാത്തു
മക്കൾ :മുനീർ (ചെന്നൈ) സിദ്ധീഖ് (ദുബായ് ) സൗദ, ആയിഷ
മരുമക്കൾ : സൈനബ ചിരികണ്ടചാലിൽ (ജാതിയേരി)
നസീറ നെല്ലോളി (എടച്ചേരി)
ഹാഷിം പുതിയാടത്തിൽ (മുതുവടത്തൂർ)
ഹമീദ് പാറോള്ളതിൽ (വിലാതപുരം)
സഹോദരങ്ങൾ :
എൻ അബുബകർ ഹാജി കുമ്മങ്കോട്, മറിയം, ജമീല
പാറക്കടവ്: പുളിയാവിലെ പടിഞ്ഞാറെ ആട്ടർപാൻകുന്നത്ത് അയിശു (65) കോവിഡ് ബാധിച്ചു മരിച്ചു. വൃക്ക രോഗിയായ ഇവർ ഡയാലിസിസ് ചെയ്തു വരികയായിരുന്നു.
ഭർത്താവ്: പരേതനായ അബ്ദുല്ല നാദാപുരം.
മക്കൾ: അഷ്റഫ്, ഷാഹിദ, മുംതാസ്, അമീർ, ഹസീന.
മരുമക്കൾ: അബു കേളോത്ത്
( പെരുവങ്കര), അഷ്റഫ് (വാണിമേൽ), അഷ്റഫ് മത്തോത്ത് ( വേവം), സീനത്ത്, ജസ്ന.
സഹോദരങ്ങൾ: മമ്മു, ആലി, മൊയ്തു, പോക്കർ, മമ്മി, കുഞ്ഞബ്ദുള്ള, കദീജ പാലോൽ, ബിയ്യാത്തു ആട്ടർപ്പാൻകുന്നത്ത്
ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറും പൗരപ്രമുഖനുമായ കുനിങ്ങാട് വാഴയിൽ പീടികയിൽ അമ്മത് ഹാജി (75 ) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ കോടച്ചാണ്ടിയിൽ (എളയടം).
തെക്കയിൽ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് ആണ്. മുസ്ലിം ലീഗ് ജില്ലാ കൗൺസിലർ,കൈതക്കുണ്ട് ശാഖാ മുസ്ലിംലീഗ് പ്രസിഡൻറ്, കുനിങ്ങാട് ഹയാത്തുൽ ഇസ്ലാം മദ്രസ കമ്മിറ്റി പ്രസിഡൻറ്, കൈതക്കുണ്ട് മഹല്ല് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മക്കൾ: കുഞ്ഞയിശ്ശ, കുനിപാത്തു, ലൈല, നസീമ, റാഷിദ് (അബൂദാബി KMCC കോഴിക്കോട് ജില്ല സർഗധാര ചെയർമാൻ), ഫൈസൽ(അബൂദാബി).
മരുമക്കൾ:
അലി മാസ്റ്റർ നമ്പോടൻകണ്ടി (ചീക്കോന്ന്). കുഞ്ഞമ്മദ് കെ ജി ( ചീക്കോന്ന്), അലി കാട്ടു നുപ്പറ്റ (ആയഞ്ചേരി)., റസാഖ് ചെറുവറ്റ (കുറുന്തോടി), ഫൈറൂസ കേളോത്ത് നരിപ്പറ്റ (RACHSS കടമേരി ), ഷഹനാസ് ചള്ളയിൽ (കുന്നുമ്മക്കര).
സഹോദരങ്ങൾ: അബ്ദുള്ള ഹാജി, മൊയ്തു, കദീശഹജ്ജുമ്മ തെക്കയിൽ (കുനിങ്ങാട്), മാമ്പുഹജ്ജുമ്മ കോറോത്ത് (കല്ലേരി ) അലീമ പുനത്തിൽ (പുതുപ്പണം) പരേതയായ കുനിപാത്തു കാറോറത്ത്, ദുബൈ KMCC കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദ് തെക്കയിൽ സഹോദരീ പുത്രനാണ്. കുറ്റ്യാടി മണ്ഡലം MSF സെക്രട്ടറി വി പി ഷക്കീൽ സഹോദരപുത്രനുമാണ്.
പാറക്കടവ്: പുളിയാവ് നാനോത്ത് അബ്ദുല്ല (55)നിര്യാതനായി.
ഭാര്യ: റംല മക്കൾ ഷരീഫ്, നിയാസ്, ആഷിക് (സുപ്രഭാതം വിതരണക്കാരൻ).
മരുമകൾ: ഹൈറുന്നിസ.
സഹോദരങ്ങൾ: അമ്മത് ഹാജി, മൊയ്തു, ഇബ്രാഹിം, മാമി, പരേതയായ അയിശു.
നാദാപുരം: കുമ്മങ്കോട് പരേതനായ പഷ്ണംകുനി സൂപ്പിയുടെ ഭാര്യ ആലക്കൽ താഴ മുരുടക്കുനി കുഞ്ഞാമി (86) നിര്യാതയായി.
മക്കൾ: അമ്മത്, അന്ത്രു , മൊയ്തു, കുഞ്ഞബ്ദുല്ല , മറിയം, അയിശ, ജമീല, പരേതയായ പാത്തൂട്ടി
മരുമക്കൾ: തയ്യുള്ളതിൽ അബ്ദുല്ല (കല്ലാച്ചി), പരേതനായ നടുങ്കണ്ടി അമ്മദ് (കുമ്മങ്കോട്), പുത്തൂർ കുഞ്ഞബ്ദുല്ല (വില്യാപ്പള്ളി), കദീശ (പേരോട്), ആസ്യ (ചേലക്കാട്), റംല (നരിപ്പറ്റ) ആയിശ്ശ (കക്കംവെളളി).
സഹോദരങ്ങൾ: പരേതരായ കരിമ്പൻ നടക്കൽ മൂസ്സ , കുഞ്ഞാലി.
ഇരിങ്ങണ്ണൂർ: കുനിയേൽ ദേവി അമ്മ (82) നിര്യാതയായി. പരേതനായ മാടപ്പീടികയിലെ പാറയിൽ മീത്തൽ കുഞ്ഞിരാമക്കുറുപ്പിൻ്റെ ഭാര്യയാണ്. മക്കൾ സജിത്ത് കുമാർ(പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ) പരേതനായ പവിത്രൻ. മരുമകൾ ശ്രീഹിത [അധ്യാപിക മൗണ്ട്ഗൈഡ് പബ്ലിക് സ്കൂൾ കരിയാട് ] സഹോദരൻ പരേതനായ ഇടവനകരുണാകരൻ നമ്പ്യാർ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
നാദാപുരം: പുറമേരിയിലും പാറക്കടവിലും കൊവിഡ് ബാധിച്ച് വീട്ടമ്മമാർ മരിച്ചു.
പുറമേരിയിലെ ഒറ്റ തെങ്ങുള്ളതിൽ മാമി (65)യാണ് മരിച്ചത്.
ഭർത്താവ്: പരേതനായ കുഞ്ഞമ്മദ് മുസ്ല്യാർ.
മക്കൾ: അയ്യൂബ്, ഹാരിസ്, നിസാർ,
നഫീസ, സുമയ്യ.
മരുമക്കൾ: സുബൈർ , അബ്ദു റഹിമാൻ, ഹഫ്സത്ത്, നസ്രിയ, ഷഫീന.
സഹോദരങ്ങൾ: ആയിഷ, കുഞ്ഞിപ്പാത്തു
ഉമ്മത്തൂരിൽ ഓട്ടിലായിൽ ആമിന ( 58 ) യാണ് മരിച്ചത് .
ഭർത്താവ്: തൈക്കണ്ടിയിൽ അഹമ്മദ്.
മക്കൾ: സഹീർ,അബ്ദുള്ള, സഫരിയ.
മരുമക്കൾ: ഹൈറുന്നിസ പുല്ലൂക്കര, മൈമൂനത്ത് ഉമ്മത്തൂർ, സുബൈർ പുളിയാവ്.
ഇരിങ്ങണ്ണൂർ: പരേതനായ കളയംകുളത്ത് പക്രൻ ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (82) നിര്യാതയായി.
മക്കൾ കുഞ്ഞമ്മദ് (വയനാട്), അബൂബക്കർ (ദുബൈ), ഇബ്രാഹിം(ദുബൈ), അസീസ്(ദുബൈ),
ഫാത്തിമ, നഫീസ, സൈനബ,ആയിഷ,റംല, ജാമാതാക്കൾ: അമ്മത് നൊട്ടയിൽ (ഇരിങ്ങണ്ണൂർ)
ഖലീൽ .എം (കരിയാട്), ഇബ്രാഹിം .ഒ.കെ (മുതുവടത്തൂർ), മജീദ്.കെ (എടച്ചേരി), പരേതനായ അമ്മത്. എം.കെ(ഇരിങ്ങണ്ണൂർ),ശരീഫ ( പുല്ലൂക്കര), ലൈല (എടച്ചേരി), ഫൗസിയ(കടവത്തൂർ), സുമയ്യ (പേരോട് ).
നാദാപുരം: കുമ്മങ്കോട്
പാലോറ സൂപ്പി (70) മരണപ്പെട്ടു. അസുഖത്തെ തുടർന്ന് ചികിത്സയിലാരുന്നു.
ഭാര്യ: രയരോത്ത് ആയിശു
മക്കൾ: സാജിദ, മുഹമ്മദ്അലി, സാദിഖ്, നജീബ, തമീം
മരുമക്കൾ: മമ്മൂട്ടി ജാതിയേരി, മുഹമ്മദ് മുടവന്തേരി, ജസീമ ചെമ്മരത്തൂർ,
അൻസിറ കായക്കൊടി. നാദാപുരം ജുമാമസ്ജിദിൽ ഖബറടക്കം നടത്തി.
ജാതിയേരി കല്ലുമ്മൽ
അക്കൂപ്പറമ്പത്ത് (കുനിയിൽ) ഖദീശ ഹജജുമ്മ (65) നിര്യാതയായി.
ഭർത്താവ്: എ പി ആലിക്കുട്ടി ഹാജി (കല്ലുമ്മൽ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട്, ജാതിയേരി എം എൽ പി സ്കൂൾ മേനേജർ.
മക്കൾ: അഷ്റഫ് (വിശാഖപട്ടണം), സുബൈർ (സലാല), ഫൈസൽ (വിശാഖപട്ടണം).
മരുമക്കൾ: അഫ്സത്ത് പേരോട്, അസീന കാക്കുനി, ശമീന നരിപ്പറ്റ.
സഹോദരൻമാർ: അമ്മദ് കുണ്ട്യാൽ, മൊയിതു, മാമി നെല്ലിയോട്ട്, പരേതനായ മുസ.
നാദാപുരം: കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്ന കല്ലാച്ചിയിലെ വള്ളേരികുനി മറിയം 80 നിര്യാതയായി.
ഭർത്താവ്: അമ്മദ്.
മക്കൾ: ആസ്യ, അസീസ്, സൂപ്പി ( ദുബൈ ) , അബ്ദുല്ല ( വ്യാപാരി ) , ഹമീദ്.
മരുമക്കൾ: ഇബ്രാഹിം കുറ്റ്യാടി, ആയിഷ കല്ലുമ്മൽ, സമീറ ആയഞ്ചേരി, റഷീദ വാണിമേൽ, സുമയ്യ അരൂര്‍.
ഇരിങ്ങണ്ണൂർ: പടിഞ്ഞാറകണ്ടിയിൽ രാധ [63]നിര്യാതയായി. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ മക്കൾ ബിന്ദു,ബിജു ,ബിജേഷ് മരുമകൻ മോഹൻ ദാസ് സഹോദരങ്ങൾ. വിജയൻ, ചന്ദ്രൻ , രാജൻ. പരേതയായ ജാനകി സഞ്ചയനം ഞായറാഴ്ച വീട്ടുവളപ്പിൽ.
നാദാപുരം : കുമ്മങ്കോട്ടെ മത സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന തറവീട്ടിൽ സൂപ്പിഹാജി (73) നിര്യാതനായി.
കുമ്മങ്കോട് ബദ്രിയ്യ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, സലാഹിയതു സിബിയാൻ മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റ്, പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യ കാലത്ത് പ്രവാസലോകത്ത് എത്തിയവരിൽ പ്രമുഖനാണ്.
ഭാര്യ: മറിയം
സഹോദരങ്ങൾ: മറിയം, പരേതരായ തറവീട്ടിൽ കുഞ്ഞബ്ദുള്ള, കുഞ്ഞാലി
വളയം: പൊലീസ് സ്റ്റേഷന് സമീപം കക്കാന്റവിട അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (72) നിര്യാതയായി.
മക്കൾ: അമ്മദ്, ഇബ്രാഹിം (ഖത്തർ), കെ.വി ബഷീർ (ജന. സെക്രട്ടറി, വളയം ടൗൺ മുസ്ലിം ലീഗ്), സമീർ (ഒമാൻ), നൗഷാദ് (ഖത്തർ), ജമീല, സാറ.
മരുമക്കൾ : ഹമീദ് മരുതേരിക്കണ്ടി വാണിമേൽ, അബു വാതുക്കൽ നരിപ്പറ്റ, സുലൈഖ വടക്കേട്ടിൽ കുയ്തേരി, മൈമൂനത്ത് തയ്യുള്ളതിൽ ചെക്യാട്, ഹസീന തയ്യുള്ളതിൽ മാമുണ്ടേരി, സഫീറ ചെത്തിൽ വെള്ളിയോട് ഫസീല കുളങ്ങരതാഴ കുറുവന്തേരി.
സഹോദരങ്ങൾ: ഖദീജ, മറിയം, പരേതരായ അബ്ദുല്ല, ബിയ്യാത്തു.
നാദാപുരം: കുന്നത്ത് താഴെ ബിലാൽ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റും മുസ് ലിം ലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ നരിക്കോൾ അബ്ദുല്ല ഹാജിയുടെ ഭാര്യ റാബിയ ഹജ്ജുമ്മ (65) മരണപ്പെട്ടു. കാർത്തികപ്പള്ളിയിലെ മുസ് ലിം ലീഗ് നേതാവ് മർഹൂം എടോളി മൊയ്തു സാഹിബിന്റെ സഹോദരിയാണ്.
മക്കൾ: റാഷിദ്, നൗഫൽ (സൈതൂൻ റെസ്റ്റോറന്റ്- ചെന്നൈ), ഫൗസിയ, സറീന .
മരുമക്കൾ: പാലക്കുൽ അബ്ദുല്ല (ജാതിയേരി), അബൂബക്കർ ആര്യപറ്റ (കുമ്മങ്കോട്), ശഫ്ന ഏറാമല, സുലയ്യ ജാതിയേരി.
പുറമേരി : പുറമേരിയിലെ പൗര പ്രമുഖരായിരുന്ന പരേതരായ മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബിയ്യാത്തു( 73) നിര്യാതയായി.
മജീദ് ഹാജി മുറിച്ചാണ്ടി(ഖത്തർ-പുറമേരി പ്രവാസി വേദി ഉപദേശക ചെയർമാൻ), ബഷീർ(ജനറൽ സിക്രട്ടറി പുറമേരി പ്രവാസവേദി), ഹഖീം, ഹാഫിസ്മൂസ (വൈ:പ്രസിഡന്റ് പുറമേരി പഞ്ചായത്ത്
ഖത്തർകെഎംസിസി)
ഹംസ (എല്ലാവരും ഖത്തർ) പരേതനായ അബ്ദുറഹ്മാൻ
സാറ, ജമീല, ആയിശ, റംല, സുലൈഖ.
മരുമക്കൾ:
ഇബ്രാഹിം നരിക്കോട്ട്കണ്ടി (കുറ്റ്യാടി),
ചാത്തോത്ത് ഹമീദ്(ചീറോത്ത്),
കെ.പി. നാസർ(വട്ടോളി),
പി.പി. ബഷീർ(കുനിങ്ങാട്),
കുഞ്ഞബ്ദുല്ല പെരുവങ്കര,
സുലൈഖ മുടവന്തേരി, സുഹ്റ നാദാപുരം, ഹഫ്സകടവത്തൂർ, സലീനതൂണേരി, റഷീദജാതിയേരി, മുബഷിറ ചെക്യാട്.
നരിപ്പറ്റ: ചീക്കോന്ന് കണ്ടോത്തുകുനിയിലെ പരേതനായ ഇരുവേരി മൊയ്തുവിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (59) നിര്യാതയായി.
മക്കൾ: സുബൈർ (ദുബൈ), ഹാരിസ് (ഖത്തർ), ഷമീന, ഫൈസൽ (ഒമാൻ).
മരുമക്കൾ: നാസർ (കുണ്ടുതോട്), സമീറ (കല്ലിക്കണ്ടി), സമീറ (കുറ്റ്യാടി), ഫസീല (നാദാപുരം).
സഹോദരങ്ങൾ: അമ്മത്, അബ്ദുല്ല, ബിയ്യാത്തു, കുഞ്ഞാമി.
വടകര : എന്‍ വി ടി വി, നാട്ടുവാര്‍ത്ത എം.ഡിയും പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് സെക്രട്ടറിയുമായ ഹാഷിമിന്റെ പിതാവ് വടകര പുതിയാപ്പ് പാറോള്ളത്തില്‍ അബൂബക്കര്‍ (മനയലകത്ത്-80 ) നിര്യാതനായി. ഭാര്യ : റുബിയ. മറ്റു മക്കള്‍: ഹഫീല് (ഖത്തര്‍), അയിഷ. മരുമക്കള്‍: അബ്ബാസ് (ദുബായ്), റസ്മിത (ചൊക്ലി), ഷനില (കരിയാട്). സംസ്കാരം രാത്രി താഴെ അങ്ങാടി ഷേക്കിന്റെ പള്ളിയില്‍.
നാദാപുരം: സാനിറ്റൈസര്‍ കുടിച്ച് ചികിത്സ യിലായിരുന്ന എടച്ചേരി തണല്‍ അഗതിമന്ദിരത്തിലെ അന്തേവാസി മരിച്ചു. കല്ലാച്ചി വരിക്കോളി ഒമ്പതുകണ്ടത്തിലെ രാമത്തുതാഴക്കുനി വിനോദന്‍ (39) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് വിനോദന്‍ സാനിറ്റൈസര്‍ കുടിച്ചത്. മാനസിക വൈകല്യമുള്ള ഇയാള്‍ ഒരു വര്‍ഷത്തോളമായി അഗതിമന്ദിരത്തിലായിരുന്നു. എടച്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അച്ഛന്: പരേതനായ കണാരന്. അമ്മ: ലീല സഹോദരങ്ങള്‍: രമേശന് (പുരാവസ്തുവിഭാഗം ജീവനക്കാരന് കുഞ്ഞാലിമരക്കാര്‍ സ്മാരകം, കോട്ടക്കല്‍), മനോജന്.
തൂണേരി: വിമുക്ത ഭടനും മീത്തലെ വീട്ടിൽ കൈതേരി കുടുംബാംഗവുമായ തയ്യുള്ളതിൽ ഗംഗാധരൻ നമ്പ്യാർ (88) നിര്യാതനായി.ഭാര്യ ലക്ഷ്മി കുട്ടി അമ്മ. മക്കൾ ശ്രീജ (കോഴിക്കോട്) ദീപ (തിരുവള്ളൂർ) സുനിൽകുമാർ (അബുദാബി), സുധീഷ് (ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്രം ജീവനക്കാരൻ ). ജാമാതാക്കൾ മധുസൂദനൻ (ദുബായ്) രാമചന്ദ്രൻ (ഷാർജ), തുഷാര, ബിജിത. സഹോദരങ്ങൾ പരേതരായ കുറുമാഞ്ഞിയിൽ അപ്പനമ്പ്യാർ. ചാപ്രത്ത് ബാലൻ നമ്പ്യാർ, സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണി വീട്ടുവളപ്പിൽ.
കുറ്റ്യാടി: വടയം നെല്ലിക്കണ്ടി വെള്ളാപ്പറമ്പത്ത് ചിക്കീസ് ബഷീർഹാജി 63 നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ : നസീമ നായർകണ്ടി
മക്കൾ: :റുമാന, റുംഷാദ് (ഗോൾഡ് പാലസ്).
മരുമക്കൾ: ആശിഖ് കൊല്ലങ്കണ്ടി, സജ്ന.
നാദാപുരം : പുളിയാവിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കാട്രോളി മൊയ്തുവിന്റെ മകൻ മുഹമ്മദ് അഷ്റഫ് (20 ) ആണ് മരണപ്പെട്ടത്. . മാതാവ്: സാറ. മാക്കൂട്ടതിൽ. സഹോദരി: ഷംസീറ.
തൂണേരി: കുരിക്കൾ പൊയിൽ മഹല്ല് കമ്മറ്റി മുൻ പ്രസിഡണ്ടും പൗരപ്രമുഖനുമായിരുന്ന
തയ്യുള്ളതിൽ മൊയ്തു (79) നിര്യാതനായി.
മുസ്ലിം ലീഗ് കണ്ണങ്കൈ ശാഖ മുൻ പ്രസിഡണ്ടാണ്.
ഭാര്യമാർ:ബിയ്യാത്തു, ശരീഫ.
മക്കൾ: അലി, ഇല്ല്യാസ് (ഇരുവരും ദുബായ് ), റഫീഖ് (ബഹ്റൈൻ), മുഹമ്മദ്.
മരുമക്കൾ: ഷംസീന നെല്ല്യാക്കര, സീനത്ത്, ഫസീല പേരോട്.
സഹോദരി: കോറോത്ത് കുഞ്ഞിപ്പാത്തു.
ഇളയിടം : ഇളയിടം എൽ പി സ്കൂൾ അധ്യാപകനായ കണ്ണങ്കണ്ടിയിൽ ചന്ദ്രമോഹനൻ (സണ്ണി, 48 വയസ്സ്) നിര്യാതനായി. പരേതനായ കുരുമ്പേരി ബാലചന്ദ്രൻ അടിയോടിയുടെ മകനാണ്. അമ്മ : ശ്രീകുമാരി, ഭാര്യ:രമിള(അധ്യാപിക, ദാറുൽ ഹുദാ നാദാപുരം), മക്കൾ: ദേവാനന്ദ് (ബിടെക് വിദ്യാർഥി അഹല്യ പാലക്കാട് ), ശ്രേയ (എട്ടാം ക്ലാസ് വിദ്യാർഥിനി, ആർ എ സി കടമേരി). സഹോദരങ്ങൾ ചന്ദ്രലേഖ (വിസിഎം എം എൽ പി വല്ലപ്പുഴ പാലക്കാട്), ചന്ദ്രജ്യോതി( ഡയറ്റ് കോഴിക്കോട്).
നാദാപുരം: പരേതനായ ടി.വി.സി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കനവത്ത് കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതരായി. മക്കൾ: അയിശു ,അമ്മദ് (Late)സൈന, ജമീല, സുബൈദ. ജാമാതാക്കൾ: അ മ്മദ് ഹാജി (വേട്ടന്നൂർ),ck കുഞ്ഞമ്മദ് ഹാജി (കൊമ്മിളി) കുഞ്ഞബ്ദുള്ള (വണ്ണത്താങ്കണ്ടി) മഹമൂദ് കിഴക്കേക്കണ്ടി. റാബിയ പള്ളത്തിൽ
സഹോദരങ്ങൾ: കനവത്ത് മൊയ്തു ഹാജി (Late) അബ്ദുള്ള, അന്ത്രു ഹാജി, ഹമീദ് (Late) കുഞ്ഞാലി ഹാജി ,ഇബ്രാഹിം, മറിയം (എടച്ചേരി) ബിയ്യാത്തു ( ദേവർ കോവിൽ) പാത്തു.
നാദാപുരം: പരേതനായ ടി.വി.സി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ കനവത്ത് കുഞ്ഞാമി ഹജ്ജുമ്മ (88) നിര്യാതരായി. മക്കൾ: അയിശു ,അമ്മദ് (Late)സൈന, ജമീല, സുബൈദ. ജാമാതാക്കൾ: അ മ്മദ് ഹാജി (വേട്ടന്നൂർ),ck കുഞ്ഞമ്മദ് ഹാജി (കൊമ്മിളി) കുഞ്ഞബ്ദുള്ള (വണ്ണത്താങ്കണ്ടി) മഹമൂദ് കിഴക്കേക്കണ്ടി. റാബിയ പള്ളത്തിൽ
സഹോദരങ്ങൾ: കനവത്ത് മൊയ്തു ഹാജി (Late) അബ്ദുള്ള, അന്ത്രു ഹാജി, ഹമീദ് (Late) കുഞ്ഞാലി ഹാജി ,ഇബ്രാഹിം, മറിയം (എടച്ചേരി) ബിയ്യാത്തു ( ദേവർ കോവിൽ) പാത്തു.
നരിക്കാട്ടേരിയിലെ പരേതനായ കുഞ്ഞി തയ്യുള്ളതിൽ കുഞ്ഞമ്മതിന്റെ ഭാര്യ മറിയം(85) നിര്യാതയായി. മക്കൾ. പരേത യായ കുഞ്ഞാമി, ആസ്യ, മരുമക്കൾ, മലോൽ മൊയ്തു( തലായി), പുളിയുള്ള മഠത്തിൽ അബ്ദുറഹ്മാൻ( ചേലക്കാട്)
പാറക്കടവ് : ഉമ്മത്തൂരിലെ മീത്തലെ രയരോത്ത് അമ്മദ് (77) നിര്യാതനായി.
ഭാര്യ: പൊയിക്കര ബിയ്യാത്തു.
മക്കൾ: ഉബൈദ് (ഖത്തർ) റാഷിദ് (ദുബൈ) താഹിറ, റാഹിന.
മരുമക്കൾ: വണ്ണാന്റവിട അബ്ദുല്ല ഉമ്മത്തൂർ, ഉസ്മാൻ കാട്രോളി പുളിയാവ്, സൗദ കായിപ്പനിച്ചി, ആരിഫ പുളിയാവ്.
സഹോദരങ്ങൾ : ആമിന, മറിയം, പരേതരായ അയ്ശു, പാത്തു.
നാദാപുരം: കല്ലാച്ചി ടൗണിലെ അഭിഭാഷകൻ്റെ മുറിയിൽ ക്ലാർക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ അഭിഭാഷകൻ കണ്ണോത്ത് വിജയൻ്റെ ഗുമസ്തനായി ഒന്നര പതിറ്റാണ്ടിലധിക മായി സേവനം അനുഷ്ടിച്ച് വരുന്ന കെ.എം സുരേഷ് (42) നെയാണ് അല്പസമയം മുമ്പ് ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനാണ്. നാദാപുരം പൊലീസ് സ്ഥലത്തെത്തി. ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരൻ കൂടിയായ സുരേഷ് പതിവു പോലെ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയതാണ്.
നാദാപുരം : കക്കംവെള്ളിയിലെ കിഴക്കയിൽ മൊയ്തു മുസ്ലിയാർ (78) നിര്യാതനായി. ദീർഘ കാലം വയലിൽ മദ്രസയിൽ അധ്യാപക നായിരുന്നു. ഖബറടക്കം നാളെ ( ബുധൻ ) രാവിലെ എട്ട് മണിക്ക് നാദാപുരം ജുമുഅത്ത് പള്ളിയിൽ.
ഭാര്യ : അയിഷു.
മക്കൾ : സുമിയത്ത്, മുഹമ്മദ്.
മരുമക്കൾ: പരേതനായ കുഞ്ഞമ്മദ് കായക്കൊടി, റഫീന.
സഹോദരങ്ങൾ: ഹസ്സൻ മുസ്ലിയാർ, അമ്മത് മുസലിയാർ, കുഞ്ഞബ്ദുല്ല മുസ്ലിയാർ.
എടച്ചേരി തയ്യുള്ളതിൽ ചെക്കൻ ഹാജി (കുഞ്ഞമ്മത്) നിര്യാതനായി.
ഭാര്യ: അയിശു
മക്കൾ : ഖദീജ, കുഞ്ഞബ്ദുല്ല, നസീമ, സാബിറ , റസീല
മരുമക്കൾ: അമ്മദ് ചുണ്ടയിൽ, ഹസീന കുന്നുമ്മൽ, മൊയ്ദു കച്ചേരി, ഹംസ മുതുവടത്തൂർ ഇബ്രാഹീം കല്ലാച്ചി
സഹോദരങ്ങൾ :കുഞ്ഞബ്ദുള്ള, മൊയ്തു, ആയിശു, അലിയുമ്മ, പരേതയായ കുഞ്ഞാമി.
നരിപ്പറ്റ: മണ്ണങ്കണ്ടി കുഞ്ഞമ്മദ് (72) s/o അബ്ദുല്ല ഹാജി നിര്യാതനായി.
ഭാര്യ : ബിയ്യാത്തു ഹജുമ്മ
മക്കൾ : ഇർഷാദ്, നൗഷാദ്, ഷാദിയ, അലി, സാദിഖ്, ഹസീബ്
മരുമക്കൾ : ഫൈസൽ(തളീക്കര).
നാദാപുരം : വരിക്കോളി കുനിയയിൽ അമ്മദ് (80) നിര്യാതനായി.
ഭാര്യ : കുഞ്ഞാമി
മക്കൾ : യൂസഫ്, അബ്ദുല്ല, അഷ്റഫ്, മജീദ്, റസാഖ്, അബ്ദു റഹ്മാൻ, ജമീല, റംല,
മരുമക്കൾ : സുഹറ ചെറ്റക്കണ്ടി, അസ്മ പുറമേരി, നസീറ കക്കംവെള്ളി, സുലൈഖ വാണിമേൽ, ആയിഷ ആയഞ്ചേരി, ജുവൈരിയ വാണിമേൽ, അബ്ദുള്ള ഹാജി പേരോട്,
ഹമീദ് പേരുമുണ്ടശ്ശേരി.
തൂണേരി: പ്രമുഖ പണ്ഡിതനും പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളി ഖതീബുമായ മുടവന്തേരി ഒലിപ്പിൽ സ്വദേശി ആനപ്പാറക്കൽ കുഞ്ഞമ്മത് മുസ്ലിയാർ (73). നാലു പതിറ്റാണ്ടിലേറെയായി കരിയാട് ഒലിപ്പിൽ മദ്രസത്തുൽ അലിയ്യയിൽ അധ്യാപകനായിരുന്നു.
ഭാര്യ: മറിയം.
മക്കൾ: നഫീസ, റൈഹാനത്ത്, റാഷിദ് (അധ്യാപകൻ, ഫറോക്ക് ഹൈസ്കൂൾ), ബഷീർ (ഖത്തർ).
മരുമക്കൾ: അമ്മത് ഹാജി (കടവത്തൂർ), അഷ്റഫ് (പുളിയനമ്പ്രം), സബീന (നമ്പ്യാതാംകുണ്ട്), മാഷിദ (കുമ്മങ്കോട്).
നാദാാപുരം :തൂണേരിയിലെ മത,സാമൂഹിക പ്രവർത്ത്തകനും പൗരപ്രമുഖനുമായ തറമ്മൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി.
ദീർഘകാലം തുണേരി മഹല്ല് കമ്മറ്റി പ്രസിഡണ്ടും, മുദ്രപത്ര വേണ്ടറുമായി രുന്നു .
ഭാര്യ : ഖദീജ പുല്ലൂക്കര .
മക്കൾ,: എ.ബഷീർ മാസ്റ്റർ (റിട്ട: അധ്യാപകൻ പേരോട് എം.ഐ.എം.എച്ച്.എസ്.എസ്) ജമീല , സാറ.
മരുമക്കൾ: കുഞ്ഞമ്മദ് മീമുള്ളകണ്ടി നരിപ്പറ്റ, അബ്ദുൽ ഗഫൂർ നാഗത്താംകാവിൽ മൂരാട്, ജമീല മാക്കൂൽ പാറക്കടവ്.
സഹോദരങ്ങൾ: അരവലത്ത് അബ്ദുള്ള ഹാജി, പരേതരായ കല്ലാട്ട് ബിയ്യാത്തു , കുന്നത്ത് കുഞ്ഞിപ്പാത്തു ഓർക്കാട്ടേരി, പുതുക്കുടി അയിശു ,കുനിയിൽ അലീമ.
വളയം : ചെറുമോത്ത് പള്ളി മുക്കിലെ പൊയിൽ മമ്മു (57) നിര്യാതനായി.
ഭാര്യ: സുബൈദ.
മക്കൾ: റാഷിദ് (ദുബൈ), ഹാരിസ് (അജ്മാൻ), റീസത്ത്.
മരുമകൻ: റഷീദ് ഇ.പി പാറക്കടവ് (അബുദാബി).
സഹോദരി: സുലൈഖ.
ചെറുമോത്ത് മഹല്ല് പ്രസിഡണ്ട് ഒ.പി അബ്ദുല്ല ഭാര്യാ പിതാവാണ്.
കുറ്റ്യാടി: കുറ്റ്യാടി സ്വദേശി ഖത്തറിൽ മരിച്ചു. കൂടലിൽ എളവനപൊയിൽ കുഞ്ഞബ്ദുല്ലഹാജി-കദിയ ഹജ്ജുമ്മ എന്നിവരുടെ മകൻ ഇ.പി നാസർ (52) ആണ് മരിച്ചത്. കാൻസർ ബാധിതനായി ഏറെനാളായി ദോഹയിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കെ.എം.സി.സി എന്നിവയുടെ സജീവ പ്രവർത്തകനായ നാസർ ബനധനാഴ്ച്ച അർധരാത്രിയാണ് മരിച്ചത്.
ഭാര്യ: ജമീല.
മക്കൾ: ജാസിർ ( പ്രസിഡന്റ്, ഖത്തർ കൂടൽ മഹല്ല് കമ്മിറ്റി, ഖത്തർ കെ.എം.സി.സി കാവിലുംപാറ പഞ്ചായത്ത് സമിതി അംഗം), ജാബിർ (എസ്.കെ.എസ്.എസ്.എഫ് കൂടൽ ശാഖ മുൻ പ്രസിഡന്റ്), ജുനൈന.
മരുമക്കൾ: ജംഷിദ് (ദേവർകോവിൽ), മുഹ്സിന, ശറിൻ.
സഹോദരങ്ങൾ: അശ്റഫ്, ലത്തീഫ്, നൗഷാദ്,നജ്മൽ (ഖത്തർ), നൗഫൽ, സൗദ, സ്വാലിഹ. മയ്യിത്ത് ദോഹയിൽ ഖബറടക്കി.
നാദാപുരം: വളയത്ത് സി പി ഐ നേതാവ് ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വളയം ലോക്കൽ അസി.സെക്രട്ടറി വണ്ണാർകണ്ടിയിലെ തിരുവങ്ങത്ത് കുമാരൻ (49) ആണ് മരിച്ചത്. കണ്ണവം ഫോറസ്റ്റ് വാച്ചറുമായിരുന്നു. ടി.വി കണ്ടു കൊണ്ടിരിക്കെ ഇന്നലെ രാത്രി ഒമ്പതരയോടെ വീടിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
ഭാര്യ: ഷീന ( വളയം മാവേലി സ്റ്റോർ ജീവനക്കാരി).
മക്കൾ :അജ്ഞന ,ആദിദേവ് (വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞ്യോണക്കൻ, ടി കണാരൻ (സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് കമ്മറ്റി അംഗം), ദേവി.
വളയം : കുയ്തേരിയിലെ മത സാമൂഹ്യ പ്രവർത്തകനും റിട്ട . പ്രധാനാധ്യാപകനുമായ
വന്മേരിക്കണ്ടി സൂപ്പിമാസ്റ്റർ നിര്യാതനായി. ദീർഘ കാലം ചെക്യാട് ഗവ.എൽ പി സ്ക്കൂളിൽ പ്രധാനാധ്യാപകനായിരുന്നു. കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു
നാദാപുരം : പൗര പ്രമുഖനും, ഖത്തറിലെ വ്യാപാരിയുമായിമായിരുന്ന കുമ്മങ്കോട് ഐമങ്കണ്ടി കുഞ്ഞബ്ദുള്ള ഹാജി (80) മരണപ്പെട്ടു. നിലവിൽ കുമ്മങ്കോട് ബദ്രിയ്യ മസ്ജിദ് ട്രഷററും, കുമ്മങ്കോട് പതിനേഴാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയും, നാദാപുരം ജുമാമസ്ജിദ് നടത്തിപ്പ് കമ്മിറ്റി അംഗവുമാണ്. കുമ്മങ്കോട് - ഖത്തർ റിലീഫ് കമ്മിറ്റി പ്രസിഡന്റ്, എസ്.എസ് മദ്രസ ഖത്തർ കമ്മിറ്റി പ്രസിഡന്റ്, ഖത്തർ സംസ്ഥാന കെ.എം.സി.സി കൗൺസിലർ, ചന്ദ്രിക റീഡേഴ്സ് ഫോറം സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞിപ്പാത്തു
മക്കൾ : അസീസ്, റഷീദ്, സുഹൈൽ, (മൂവരും ഖത്തർ) അബ്ദുൽ റഹീം, (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം) റംല, സൗദ, സൽമ, താഹിറ
മരുമക്കൾ : കോരങ്കണ്ടി കുഞ്ഞാലി, നാളോങ്കണ്ടി മജീദ് കടമേരി, ഹാരിസ് നടുക്കണ്ടി (ദേവർ കോവിൽ), അബ്ദുൽ അസീസ് കുന്നത്ത് (അരൂർ), അസ്മ ചേരാപുരം, ഹസീന വില്യാപ്പള്ളി, സനീഹ എടോളി (കക്കംവെള്ളി), പരേതനായ ഐമങ്കണ്ടി മമ്മുഹാജി, ചങ്ങോത്ത് മറിയം (നാദാപുരം)
വളയം: കുയ്തേരിയിലെ പടിഞ്ഞാറയിൽ ജെ.എം വിജയകുമാർ നിര്യാതനായി. ദീർഘകാലം മാധ്യമം ദിനപത്രത്തിൽ ഫീൽഡ് ഓർഗനൈസറായി പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം. പരേതനായ കോൺഗ്രസ് നേതാവ് ജെ.എം കോരന്റ മകനാണ്. അമ്മ ദേവി. സഹോദരങ്ങൾ : ചന്ദ്രൻ ,റീന , ശ്രീജിത്ത്
നാദാപുരം: ആവോലം പുതിയ തെരുവിലെ കുണ്ടന്റവിട കൃഷ്ണൻ (72 ) നിര്യാതനായി
ഭാര്യ : ശാന്ത .
മക്കൾ : നിവേഷ് (ഖത്തർ ) , നിഷ,
മരുമക്കൾ: രാജീവൻ മടപ്പള്ളി, ജിഷ.
സഹോദരങ്ങൾ: ശിവദാസൻ , വത്സലൻ , പുഷ്പ, പരേതനായ ശ്രീധരൻ.
നാദാപുരം : നാദാപുരം ചീരാച്ചം വീട്ടിൽ അമ്മോറ്റി ഹാജി (96) നിര്യാതനായി.
നാദാപുരം ജുമാമസ്ജിദ്
കാരണവർ കുടുംബത്തിലെ അംഗമാണ്.
മക്കൾ : സി.വി സുബൈർ ഹാജി (സെക്രട്ടറി നാദാപുരം ജുമാമസ്ജിദ്)
സഫിയ
മരുമക്കൾ: ഹമീദ് ചാലപ്പുറം.
സഹോദരങ്ങൾ
മറിയം, പരേതരായ സി.വി കുഞ്ഞബ്ദുള്ള, കുഞ്ഞാലി
പോക്കർ, അബ്ദുറഹ്മാൻ, കുഞ്ഞിസൂപ്പി.
നാദാപുരം: നാടക നടനും സംവിധായകനുമായ ചാലപ്രത്തെ പറക്കണ്ടി രാജൻ മാസ്റ്റർ (64) നിര്യാതനായി . ചെറുവെള്ളൂർ എൽ പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്.
സാമൂഹ്യ സാംസ്കാരിക പ്രവർത്തകനായ ഇദ്ദേഹം ഇരുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.എം .ടി.
യുടെ ഇരുട്ടിൻ്റെ ആത്മാവ് എന്ന നോവലിലെ പ്രധാന കഥാപാത്രമായ വേലായുധനായി
നിരവധി വേദികളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാദാപുരം മൊയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം അംഗമാണ്. ഭാര്യ: സുമതി.
മകൻ: അനൂപ് (അധ്യാപകൻ വെള്ളൂർ എം എൽ പി സ്കൂൾ) മരുമകൾ: സ്നേഹ (അധ്യാപിക സി സി യു പി സ്കൂൾ നാദാപുരം) . സഹോദരങ്ങൾ: ബാലകൃഷ്ണൻ അടിയോടി (റിട്ട അധ്യാപകൻ ചങ്ങരോത്ത് എം എൽ പി സ്കൂൾ) ,സരോജിനി, വത്സല, പരേതനായ ഭാസ്കരൻ (കേന്ദ്രീയ വിദ്യാലയം കണ്ണൂർ).
വാണിമേൽ: ഭൂമിവാതുക്കലിൽ ഞായറാഴ്ച രാത്രിയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും
മരിച്ചു . പുതുക്കയം പായിക്കുണ്ടിൽ ധനേഷ് 32 ആണ് മരിച്ചത് . സുഹൃത്ത്
പുതുക്കയത്തിലെ തെക്കേ നെല്ലിയുള്ള പറമ്പത്ത് കൃഷ്ണൻ്റെ മകൻ രജീഷ് എന്ന രഞ്ചു (32) അന്ന് തന്നെ മരണപ്പെട്ടിരുന്നു . സാരമായി പരിക്കേറ്റ ധനേഷ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .
ഇന്ന് രാത്രി എട്ടര മണിയോടെയാണ് മരിച്ചത് . അവിവാഹിതനാണ് .
അമ്മ : ലീല
സഹോദരൻ : സുഭാഷ് .
നാദാപുരം : ചെക്യാട് ബാങ്കിന് സമീപം കാർ ഓടിച്ചു പോകുന്നതി നിടയിൽ മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു. കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു
ചെക്യാട് പീടികക്കണ്ടിയിൽ കുഞ്ഞബ്ദുള്ള (60)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം
ചെക്യാട് പാറക്കടവ് ഭാഗത്തു നിന്ന് കാറോടിച്ചു അങ്കണവാടിക്കടുത്ത് ചെറു റോഡിലൂടെ പോകുമ്പോഴാണ് അപകടം. കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. സമീപവാസികൾ ഓടിയെത്തിയപ്പോൾ ഇദ്ദേഹം കാറിൽ കുഴഞ്ഞു വീണ നിലയിലായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകട മരണമല്ലെന്നും കാറോടിക്കുന്നതിനിടയിൽ ഉണ്ടായ ഹൃദയഘാതമാകാം മരണകാരണമെന്നും നാട്ടുകാർ പറഞ്ഞു.
മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചേലക്കാട്ടെ മാതാഞ്ചേരി ഇബ്രാഹിം (95)നിര്യാതനായി.
ഭാര്യ: പാത്തു ചാമക്കാലിൽ - ചേലക്കാട്
മക്കൾ: ആസ്യ, സാറ, റംല, സുബൈർ (സെക്രട്ടറി നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് - കൺവീനർ സീവോക് ചേലക്കാട്), ഷറഫുദ്ധീൻ (ഖത്തർ), സിറാജുദ്ധീൻ
(എൻ.എസ്.ബി. കക്കട്ടിൽ)
മരുമക്കൾ: യൂസുഫ് ഹാജി കോമത്ത് - ചേലക്കാട് , യുസുഫ് പടിഞ്ഞാറത്തറ, കുഞ്ഞമ്മദ് കാർത്തിക പളളി, സുനീറ എടച്ചേരി, അസ്മ ചേരാപുരം, റജീന വാണിമേൽ.
ജാതിയേരി: പ്രമുഖ മതപണ്ഡിതനും തലശ്ശേരി കേഴി കുടുംബാംഗവുമായ പുന്നോളി പൊയിൽ അബ്ദുറഹിമാൻ മുസ്ല്യാർ (80) നിര്യാതനായി. അരനൂറ്റാണ്ട് കാലം പുളിയാവ് മഞ്ചേരി പള്ളി ഖാസിയായും, നാദാപുരം തഅലീമുൽ ഇസ്ലാം മദ്രസ .പെരുവങ്കര സിറാജുൽഹുദ മദ്രസ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായും ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു. പ്രമുഖ പണ്ഡിതനായ ശൈഖുനാ കീഴന ഓറുടെ ശിഷ്യൻമാരിൽ പ്രധാനിയായിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: നഫീസ്സ, കദീശ്ശ 'മറിയം, സഫിയ, ഹഫ്സത്ത്, റംല, സൗദ, ആയിഷ,
കുഞ്ഞബ്ദുല്ല, ( ദുബൈ) മുഹമ്മദ്, ഹംസ, ഉമ്മർ മാസ്റ്റർ (സി.സി.യു.പി അധ്യാപകൻ),
മരുമക്കൾ:
അബൂബക്കർ പെരുവങ്കര, ഹംസ വരിക്കോളി, കുഞ്ഞി കോയ തങ്ങൾ ചേലക്കാട്, ഹാരിസ് ബാഖവി കടമേരി ,യൂസഫ് മുസല്യാർ ചേരാപുരം, ബഹാഉദ്ധീൻ റഹ് മാനി നിട്ടൂർ, അബ്ദുല്ല വരിക്കോളി, നിസാർ ദാറാനി വേവം,
റൈഹാനത്ത് വരിക്കോളി, റംല കുയ് തേരി ,റമീസ ചേലക്കാട്, സഫീദ പാറാട്
സഹോദരങ്ങൾ:
അബൂബക്കർ മുസ്ല്യാർ, ഫാത്തിമ, പരേതരായ യൂസഫ്, ആയിഷ, നഫീസ്സ
കല്ലാച്ചി: പുത്തൻപുരക്കൽ അക്സ സൂപ്പി ഹാജി ( 76) നിര്യാതനായി.
ഭാര്യ :കുഞ്ഞിപ്പാത്തു
മക്കൾ :സഫിയ , റഫീഖ് , സറീന , നൗഷാദ് , ഫൈസൽ അക്സ
മരുമക്കൾ: സൂപ്പി എക്സ്ചേഞ്ജ്,
മമ്മൂട്ടി വളയം , സമീറ പെരിങ്ങത്തൂർ , ശരീഫ കടവത്തൂർ , ഹസ്ന പാലേരി.
സഹോദരങ്ങൾ : മമ്മു , മൊയിതു , അന്ത്രു , മാമി , ഇബ്രാഹിം , പോക്കർ
നാദാപുരം : തൂണേരിയിലെ മത സാമൂഹിക പ്രവർത്തകനും പൗര പ്രമുഖനുമായ കല്ലാട്ട് താഴെ കുനി
കെ.ടി.കെ. കുഞ്ഞബ്ദുല്ല ഹാജി 90 നിര്യാതനായി. തൂണേരി മഹല്ല് കമ്മറ്റി ട്രഷറർ, സിറാജുൽ ഹുദ മദ്രസ കമ്മറ്റി പ്രസിഡന്റ്, കുണ്ടാഞ്ചേരി പള്ളി കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ നാദാപുരം പൂച്ചാക്കൂൽ മജ്ലിസ് ഉപദേശക സമിതി അംഗമാണ്.
ഭാര്യ: അയിശു പൊട്ടന്റവിട.
മക്കൾ : അമ്മദ് ഹാജി, കെടികെ മൂസ (ഷാർജ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ), ഹമീദ്, ഇസ്മായിൽ, ഇബ്രാഹിം, സഫിയ, നഫീസ.
മരുമക്കൾ : അബ്ദുള്ള എടച്ചേരി, മഹമൂദ് ചാലപ്പുറം, ജമീല, സറീന, ഫൗസിയ, ഹാജറ, സലീന.
സഹോദരങ്ങൾ:പരേതരായ മൊയ്തു ഹാജി, അമ്മദ് ഹാജി, ഫാത്തിമ.
നാദാപുരം: കുമ്മങ്കോട് പുത്തൂക്കണ്ടി മമ്മു (68) നിര്യാതനായി
ഭാര്യ: പരേതയായ സൈനബ വലിയപറമ്പത്ത്
മക്കൾ: ഹാരിസ് (ദുബൈ), റംല, സൽമ, സമീറ, നംസീറ, ഹഫ്സ
മരുമക്കൾ : ഉബൈദ് കുറ്റ്യാടി, അബ്ദുല്ല കുമ്മങ്കോട്, സുലൈമാൻ ഇയ്യങ്കോട്, സജീർ പയന്തോങ്ങ്, നൗഷാദ് വാണിമേൽ.
സഹോദരൻ: മൊയ്തുഹാജി.
നാദാപുരം : നടുക്കണ്ടി അമ്മത് ഹാജി 60 നിര്യാതനായി.
ഭാര്യ : റംല.
സഹോദരങ്ങൾ: അബ്ദുല്ല ദുബായ്, പാത്തു, മറിയം, ആയിശു.
ഖബറടക്കം നാളെ രാവിലെ ഒമ്പത് മണിക്ക്.
നരിപ്പറ്റ: പാതിരിപ്പറ്റയിലെ പരേതനായ പുന്നോൾകണ്ടി പര്യയി ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (70) നിര്യാതയായി.
മക്കൾ: പാത്തു, ആസ്യ, കുഞ്ഞബ്ദുല്ല, ആയിഷ, മജീദ്, അസീസ്, ജമീല.
മരുമക്കൾ: കെ.എം.പി അബ്ദുല്ല പതിരിപ്പറ്റ, കുനിയിൽ അബ്ദുല്ല പാതിരിപ്പറ്റ, ആസ്യ, സി.കെ മൊയ്തു പാതിരിപ്പറ്റ, സൗദ, സീനത്ത്, റഹീം ചങ്ങരംകുളം.
സഹോദരങ്ങൾ: പരേതരായ തെക്കയിൽ അമ്മത്, മൊയ്തു. തെക്കയിൽ അന്ത്രു, ആയിഷ നാരോത്ത്, ആസ്യ.
കുറ്റ്യാടി : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത് സ്വദേശിയാണ് മരിച്ചത്.
ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി ബഹ്റൈനിലായിരുന്ന ഇദ്ദേഹം കലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
കുറ്റ്യാടി : കൊവിഡ് സ്ഥിരീകരിച്ച അർബുദ രോഗി മരിച്ചു . കുറ്റ്യാടി തളീക്കര സ്വദേശിയായ കാര്യ പറമ്പത്ത് ബഷീർ ആണ് മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗ ചികിൽസക്ക് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ട്രീറ്റ്മെൻറ് സെന്ററിലേക്ക് മാറ്റിയിരുന്നു .ഇന്ന് വൈകിട്ടോടെ രോഗം മൂർച്ചിക്കുകയായിരുന്നു.
നാദാപുരം : പുറമേരിയിലെ കാര്യാട്ടുമ്മൽ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല 53 നിര്യാതനായി. ഇന്ന് കാലത്ത് ഹൃദയാഘാതത്തെ തുടർന്നാണ് മരണം .
പരേതനായ മൊയ്തുവിന്റെയും മാമിയുടെയും മകനാണ്.
ഭാര്യ : സുലൈഖ .
മക്കൾ : അഫ്സൽ( ഖത്തർ ) , അഫ്സിന.
മരുമകൻ : ഷാഹിദ് അറക്കിലാട് വടകര.
നാദാപുരം: കഴിഞ്ഞ ബുധനാഴ്ച്ച കാണാതായ വിലങ്ങാട് കമ്പിളിപ്പാറ കരുവാൻ കണ്ടിയിൽ കുമാരൻ 60 ഒടുവിൽ മണത്തിന് കീഴടങ്ങി . വീട്ടിൽ നിന്ന് അപ്രത്യക്ഷനായ ഇയാളെ രാത്രി തന്നെ നാട്ടുകാർ പരിസരമാകെ അന്വേഷിച്ചെങ്കിലും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല.
ഒഴുക്കിൽ പെട്ടെന്ന സംശയത്തെ തുടർന്ന് ഫയർ ആന്റ് റസ്ക്യു ടീം ഒരു ദിനം മുഴുവൻ പുഴയിലും തിരച്ചിൽ നടത്തി .പിന്നീട് വെള്ളിയാഴ്ച്ച കാവിൽ ക്ഷേത്രപരിസരത്തു അവശ നിലയിൽ കുമാരനെ കണ്ടത്തുകയായിരുന്നു . കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു .
നാദാപുരം : ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയ യുവാവ് താഴേക്ക് വീണു മരിച്ചു.
കല്ലാച്ചി വിംസ് ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവർ വിലങ്ങാട് സ്വദേശി ജോമോനാണ് മരിച്ചത്. മൃതദേഹം വടകര ആശുപത്രിയിൽ.
നാദാപുരം : പേരോട്ടെ മത സാമൂഹിക പ്രവർത്തകനും പൗര പ്രമുഖനുമായ തേമങ്കണ്ടി കെ വി കുഞ്ഞബ്ദുള്ള ഹാജി (85) നിര്യാതനായി .
മുസ്ലിം ജമാഅത്ത് പേരോട് യൂണിറ്റ് പ്രസിഡന്റ്, തേമങ്കണ്ടി പള്ളി കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മുൻ നാദാപുരം ഗ്രാമ പഞ്ചായത്ത് അംഗമാണ് .
ഭാര്യ: കുഞ്ഞാമി.
മക്കൾ: ഹമീദ്, സുബൈർ, അസീസ്, ജാഫർ, പരേതനായ മുഹമ്മദ്, മറിയം, ജമീല, സഫിയ.
മരുമക്കൾ: ഇബ്രാഹിം ഹാജി തയ്യിൽ കുനിങ്ങാട്, മൊയ്തു ഹാജി നെല്ലിയുള്ളതിൽ പേരോട്, ഹമീദ് വാണിമേൽ, ഹാജറ ചെക്യാട്, മാമി, സൈനബ, നുസ്രത്ത്.
സഹോദരങ്ങൾ: പരേതനായ തറുവൈ, മാമി ഹജ്ജുമ്മ കുന്നോത്ത്.
വടകര: അഴിയൂര്‍ ചുങ്കം ബീച്ചില്‍ വൈദ്യുതാഘാതമേറ്റു രണ്ടുപേർ മരിച്ചു. കീരിത്തോട് നെല്ലോളി ഇര്ഫാന് (26), അയല്‍വാസി സഹല്‍ (12) എന്നിവരാണ് മരിച്ചത്. രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. വൈദ്യുതി ലൈന്‍ പൊട്ടിവീണത് അറിയാതെ തോട്ടിലിറങ്ങിയ സഹലിനാണ് ആദ്യം ഷോക്കേറ്റത്. ഇത് കണ്ട സ്ത്രീകളുടെ നിലവിളി കേട്ട് എത്തി സഹലിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇര്‍ഫാനു ഷോക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാറക്കടവ്: പൗര പ്രമുഖനും പാറക്കടവ് മഹല്ല് കമ്മറ്റി വൈസ് പ്രസിഡൻ്റും സജീവ ലീഗ് പ്രവർത്തകനുമായ നെച്ചോളി ടി.കെ പോക്കർ ഹാജി 63 നിര്യാതനായി. താനക്കോട്ടൂർ ശിഹാബ് തങ്ങൾ നൂറുൽ ഇസ്ലാം മദ്രസ സ്ഥാപകനും ജീവിതാവസാനം വരെ അതിൻ്റെ പ്രസിഡൻ്റുമായിരുന്നു. വളരെ കാലം പാറക്കടവിലെ കച്ചവടക്കാരനായിരുന്നു. പൗര പ്രമുഖൻ മർഹും ടി.കെ കുഞ്ഞബ്ദുല്ല ഹാജിയുടെ മകനാണ്.
ഭാര്യ: നഫീസു.
മക്കൾ: ഷംസു, ഹാജറ.
ജാമാതാക്കൾ: അലി കൊളവല്ലൂർ, തറുവയിഹാജി ഉമ്മത്തൂർ.
സഹോദരങ്ങൾ: ഹംസ, ഹമീദ് ഹാജി, അഷ്റഫ്, കുഞ്ഞമ്മത് കുട്ടി, മുഹമ്മദലി, കുഞ്ഞിപ്പാത്തു, ആസ്യ.
നാദാപുരം: കുമ്മങ്കോട്ടെ കുന്നുംപുറത്ത് കുഞ്ഞബ്ദുല്ല മുസ്ലിയാർ (അമ്പിളിയേരി) മരണപ്പെട്ടു.
മക്കൾ: അമീൻ, സുഹറ, ഹുസ്ന
മരുമകൻ: റഊഫ് കുളങ്ങരത്ത്.
ഭാര്യമാർ: കുൽസു വേളം, പരേതയായ റാബിയ ചീക്കിലോട്ട്
നരിപ്പറ്റ: പാതിരിപ്പറ്റ യുപി സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകനും സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാനിദ്ധ്യവും കോൺഗ്രസ്സ് നേതാവുമായ ടി.ടി നാണു മാസ്റ്റർ അന്തരിച്ചു.
ഭാര്യ: കമല നെല്ലിയുള്ള പറമ്പത്ത് കക്കട്ടിൽ.
മക്കൾ: രാഹുൽ ദേവ് , യതുദേവ്, നമിശാബായ്.
മരുമക്കൾ: വിനിൽ ഗൾഫ് (വടകര), ലന്യ, കനിഷ്ക രവീന്ദ്രൻ.
നാദാപുരം : സംസ്കൃത പണ്ഡിതനും കവിയുമായ തരണി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി 91 നിര്യാതനായി .
ദീർഘകാലം വൈക്കം ശ്രീ മഹാദേവ ക്ഷേത്രം കാരായ്മ മേൽശാന്തിയായിരുന്നു.
ഭാര്യ : പരേതയായ ലീല അന്തർജനം.
മക്കൾ : നാരായണൻ നമ്പൂതിരി, തങ്കമണി, ശ്രീകുമാരി, ശ്രീധരൻ.
മരുമക്കൾ : നാരായണൻ നമ്പൂതിരി - ( റിട്ട . റവന്യൂ വകുപ്പ് ) , കൃഷണൻ നമ്പൂതിരി വടക്കത്തില്ലം അനിത. രേഷ്മ.
സംസ്കാരം ഇന്നു വൈകിട്ട് 5 മണിക്ക് നരിക്കാട്ടേരി തരണിയില്ലത്ത് വീട്ടു വളപ്പിൽ.
പാനൂർ : മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ മകൻ കെ.പി.ദിവാകരൻ [78] നിര്യാതനായി . ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ്. പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ, പി.ആർ.എം പാനൂർ ഹയർ സെക്കൻ്ററി സ്കൂൾ, കെ.കെ.വി എം പാനൂർ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ മാനേജരാണ്.
ഉച്ചക്ക് 12ന് പാനൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് 4.30ന് പുത്തൂരിൽ മകന്റെ വസതിയിൽ സംസ്കരിക്കും .
ഭാര്യ : സരള .
മക്കൾ: പി.കെ പ്രവീൺ ( ലോക് താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട്), പി.പി പ്രശാന്ത് , ഡോ. പ്രജീഷ്. സഹോദരങ്ങൾ: ഡോ.കെ.പി ബാലഗോപാൽ (മലപ്പുറം), കെ.പി മോഹനൻ(മുൻ മന്ത്രി), നിർമല, ബേബി സുജയ, പുഷ്പ വേണി, പരേതരായ പ്രേമലത, രാജരത്നം.
ഇരിങ്ങണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു ഇരിങ്ങണ്ണൂരിലെ കൊല്ലൻ്റവിട ഗോപാലൻ്റെ മകൻ സുധീഷ് ( ഉണ്ണി 38 വയസ്സ്) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി നിര്യാതനായത്. ഇരിങ്ങണ്ണൂരിൽ അൽ ടെച്ച് അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് നടത്തുകയായിരുന്നു.
അമ്മ: ദേവി.
സഹോദരങ്ങൾ: നിധീഷ്, നിഷ.
ഇന്ന് രാവിലെ 10 മണിക്ക് വീട്ടുപരിസരത്ത് ശവസംസ്കാരം നടത്തി .10 മണി വരെ ഇരിങ്ങണ്ണൂർ ടൗണിൽ ഹർത്താലാചരിച്ചു.
എടച്ചേരി: നോർത്ത് യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ പുറമേരി കോടഞ്ചരിയിലെ കേളോത്ത് താമസിക്കും കര്യാടങ്കണ്ടിയിൽ പദ്മനാഭൻ നമ്പ്യാർ (82 വയസ്സ്) നിര്യാതനായി. ഭാര്യ ചന്ദ്രമതി.
മക്കൾ: റീജ ജയരാജ്, രാജേഷ് (ട്രാഫ്കോ, ബഹ്റൈൻ), രജനീഷ് (കെ.എസ്.എഫ്.ഇ), ഡോ. റിജീഷ് (ഐ.ഐ.ടി ഹൈദരാബാദ്).
മരുമക്കൾ: ജയരാജൻ പനായി (ബിസിനെസ്സ്), രേഷ്മ രാജേഷ് (പള്ളൂര്‍ ), ഡോ. രമ്യ രാഘവൻ കുറുവങ്ങാട് കൊയിലാണ്ടി (കോഴിക്കോട് മെഡിക്കൽ കോളേജ്).
സഹോദരങ്ങൾ: പരേതരായ കുഞ്ഞിമാധവിയമ്മ (കരിയാടൻ കണ്ടിയിൽ ), കുഞ്ഞിലക്ഷ്മിയമ്മ (മേ മുണ്ട)കുഞ്ഞിരാമൻ നമ്പ്യാർ ( കരിയാടൻ കണ്ടിയിൽ റിട്ടയർഡ് എച്ച്. എം .എടച്ചേരി നോർത്ത് യുപി സ്ക്കൂൾ).
ഇയ്യങ്കോട്: ആശാരിന്റെ വിട സൂപ്പി ഹാജി (85) മരണപ്പെട്ടു.
ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ മക്കൾ: മമ്മുട്ടി, ജമാൽ.
മരുമക്കൾ: സുഹറ പുറമേരി, റംല പാറക്കടവ്
നരിപ്പറ്റ : കണ്ടോത്ത് കുനിയിലെ പരേതനായ കെ എം അബ്ദുള്ള ഹാജിയുടെ മകൻ അഷ്റഫ് 44 നിര്യാതനായി.
ഭാര്യ : നാദാപുരത്തെ മർഹൂം മുക്രിൻ്റവിട കുഞ്ഞബ്ദുള്ള ഹാജി മകൾ സുഹറാബി.
മക്കൾ: റുക്സാന, റഫ്സൽ, റഫ്നാസ്, റിസ്ന.
ജാമാതാവ്: അഫ്സൽ മേക്കുന്ന്.
നരിപ്പറ്റ: നരിപ്പറ്റ തിനൂർ പ്രദേശത്തെ ഏറ്റവും പ്രായമുള്ള നമ്പാപ്പോയിൽ പോക്കർ എന്ന നാട്ടുകാരുടെ പ്രിയങ്കരനായ പോക്കർക്ക 105 ആം വയസ്സിൽ നിര്യാതനായി. മോന്തോമൽ ജുമാമസ്ജിദിന്റെയും കൊറ്റോത്ത് നിസ്കാര പള്ളിയുടെയും സ്ഥാപന കാലത്ത് ഏറെ സേവനം ചെയ്ത അദ്ദേഹം അവസാന കാലത്ത് തെന്നിവീണ് കിടപ്പിലാകുന്നത് വരെ പള്ളിയിൽ സജീവ് സാന്നിധ്യമായിരുന്നു. മൗലൂദ്, റാത്തീബ് വിഷയങ്ങളിൽ ഏറെ താല്‍പരനും മുൻകാല റാത്തീബ് സംഘത്തിലെ പ്രധാനിയുമായിരുന്നു അദ്ദേഹം. കേരള മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന് ഒളിവു കാലത്ത് ഏറെ സഹായം ചെയ്തിരുന്നു.
മക്കൾ: അമ്മത്, മറിയം, അബ്ദുല്ല, ഇബ്രാഹിം, മൊയ്തു, ആമിന.
മരുമക്കൾ: സൈന, അബ്ദുല്ല തൊട്ടിൽപാലം, ആയിഷ, ഹലീമ, ആയിഷു, അബ്ദുല്ല മുള്ളൻകുന്ന്.
വാണിമേൽ : താവോട്ടു മുക്കിലെ നെല്യാംപുറത്ത് പടയൻ മുസ (73) നിര്യാതനായി.
ഭാര്യ: സഫിയ
മക്കൾ: ഫൈസൽ, സമീർ, ഷമീമ.
മരുമകൻ : ബഷീർ.
സഹോദരങ്ങൾ : അമ്മദ് മാസ്റ്റർ, അബ്ദുല്ല ഹാജി, പരേതനായ ആലി ഹസ്സൻ, അന്ത്രു, ഡോ. കുഞ്ഞാലി, മാമി ഹജ്ജുമ്മ, പരേതയായ കുത്തിപ്പാത്തു.
വളയം: കുയ്തേരിയിലെ ദീർഘ കാല റേഷൻ വ്യാപാരിയും കച്ചവടക്കാരനുമായ ചെറുവലത്ത് കുഞ്ഞബ്ദുല്ല ഹാജി (83) നിര്യാതനായി.
ഭാര്യ: ഹലീമ ഓണപ്പറമ്പത്ത്.
മക്കൾ : മുഹമ്മദലി (യു.എ.ഇ), അബ്ദുസ്സലാം (ഖത്തർ) ലൈല, ജസീറ.
മരുമക്കൾ: മജീദ് കൊയിലോത്താംകണ്ടി ഭൂമിവാതുക്കൽ (ഒമാൻ), സാദത്ത് കുറ്റിയിൽ മാമ്പിലാക്കൂൽ(യു.എ.ഇ), ഫസീല ഇയ്യംകോട്, നജ്മുന്നിസ ഉമ്മത്തൂർ.
വാണിമേൽ : കൊറോണ ബാധിച്ച് വാണിമേൽ സ്വദേശി ദുബൈയിൽ മരിച്ചു . പുതുക്കയത്തിലെ കുനിയിൽ അബ്ദുൽ മജീദ് 47 ആണ് മരണപ്പെട്ടത് . ദുബൈ സറാരിയിൽ ജോലി ചെയ്യുന്ന മജീദ് രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചു പോയത് .
രോഗ ലക്ഷണത്തെ തുടർന്ന് അഞ്ചു ദിവസമായി അവിടെ ആശുപത്രിയിലായിരുന്നു.
ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത് .
രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ : റംല വരിക്കോളി .
മാതാവ് : കദിയ .
മക്കൾ : റജിനാസ് (ഖത്തർ ) , മുഹമ്മദ് ( വിദ്യാർത്ഥി ) .
സഹോദരൻ : ലത്തീഫ് സഖാഫി.
നാദാപുരം : കൊവിഡ് സംശയിച്ച് ചികിത്സ തേടിയ ഇരിങ്ങണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു. ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ താമസിക്കുന്ന എടച്ചരി കുന്നത്ത് ഫൈസൽ(46) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ച മുമ്പ് ന്യുമോണിയ സ്ഥിരീകരിക്കുകയും കൊവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ പരിശോധന ഫലം ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂവെന്ന് ഇവർ വ്യക്തമാക്കി. ദുബൈയിൽ പാർക്കോ ഗ്രൂപ്പ് ജീവനക്കാരനാണ്. എടച്ചേരി കുന്നത്ത് അമ്മദ് - നബീസു ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കൾ: നാസിഫ്, ആസിഫ്.
സഹോദരങ്ങൾ: നാസർ(ബഹ്റൈൻ), ജാഫർ(ദുബൈ), സുലൈഖ.
നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ മുൻകാല മുസ്ലിം ലീഗ് നേതാവ് നമ്പ്യാത്താംകുണ്ട് - കിയക്കേടത്തുവയലിലെ മീമുള്ളകണ്ടി പോക്കർ (92) നിര്യാതനായി.
ഭാര്യ: അയിഷ
മക്കൾ: അമ്മത്, ഫാത്തിമ, നഫീസ, സുബൈദ.
മരുമക്കൾ: ആയിശ ചേലമുക്ക്, പോക്കർ ചീക്കോന്ന്, മൊയ്തു ചിയ്യൂർ, മജീദ് ചീക്കോന്ന്
വാണിമേൽ: കൊടിയൂറയിലെ കുനിയിൽ കെ.സി മൊയ്തു (68) നിര്യാതനായി.
ഭാര്യമാർ: ബിയ്യ പെരിന്തലിക്കുനി, ജമീല.
മക്കൾ: ബഷീർ, ജലീൽ, അബ്ദുല്ല, മുത്തലിബ്, സമീറ , ശമീന, സഹീറ, മൈമൂനത്ത്.
മരുമക്കൾ: മുജീബ് (ദേവർ കോവിൽ), ഇസ്മയിൽ (ജാതിയേരി), ഷൗക്കത്ത് (കുറുവന്തേരി) മുഹമ്മദ്, (മുടവന്തേരി ) റാഹിദ, അർഷിന, ഹസീന.
സഹോദരങ്ങൾ: ഇബ്രാഹിം, ആസ്യ.
വളയം: ചെറുമോത്ത് കരുവാൻകണ്ടി മമ്മു ഹാജി (84) നിര്യാതനായി.
ഭാര്യ: കദീജ ഹജ്ജുമ്മ.
മക്കൾ: കുഞ്ഞബ്ദുല്ല (ജന.സെക്രട്ടറി, നൂറാനിയ്യ ജുമാ മസ്ജിദ് ചെറുമോത്ത്), അബ്ദുൽ അസീസ്, നാസർ.
മരുമക്കൾ: മാമി പെരുവങ്കര, നബീസു വെള്ളിയോട്, സജീറ വാണിമേൽ.
സഹോദരങ്ങൾ: പരേതരായ എ.പി അബ്ദുല്ല മാസ്റ്റർ, പാത്തു, അയിശ, കദിയ, മറിയം, ഉമ്മാച്ച.
നാദാപുരം: പ്ലസ് വൺ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു . താനക്കോട്ടുരിലെ കൊമ്പൻ്റവിട ഹംസയുടെയും സാബിറയുടെയും മകൾ ഹിസാന (17). യാണ് മരണപ്പെട്ടത് . ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. പനിയെ തുടർന്ന് രണ്ടു ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. കൊവിഡ് കാലമായതിനാൽ ലിമിറ്റഡ് ഓട്ടോപ്സി നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സഹോദരങ്ങൾ : മുഹമ്മദ് ഹംദാൻ, നൂർ മുഹമ്മദ്.
നാദാപുരം:നരിക്കാട്ടേരി ചാലിൽ അബ്ദുള്ള(72) പുത്തൂരിടത്തിൽ നിര്യാതനായി.
ഭാര്യ: നഫീസ കൊല്ലന്റവിട.
മക്കൾ: റൈഹാനത്ത്, ഷമീന, റംഷാദ്, സറീന.
മരുമക്കൾ: കുഞ്ഞബ്ദുള്ള കാവുതിയാം പറമ്പത്ത് നമ്പ്യത്താംകുണ്ട്. ബഷീർ ആലക്കൽ കുമ്മങ്കോട്. നൗഫൽ നങ്ങാണ്ടിയിൽ ഭൂമിവാതുക്കൽ.
സഹോദരങ്ങൾ : പരേതനായ സൂപ്പി, ഖാദർഹാജി ചാലിൽ, അന്ത്രുഹാജി ചാലിൽ, ആയിഷ ചാലിൽ.
അരൂര്‍: പെരുമുണ്ടച്ചേരിയിലെ
പാറചാലിൽ മത്തത്ത് പോക്കർ ഹാജി(68) നിര്യാതനായി. തൊട്ടിൽപ്പാലം ടൗണിൽ
കച്ചവടക്കാരനായിരുന്നു.
ഭാര്യ: കദീശ.
മക്കൾ: റഫീഖ്, റാഷിദ് (ദുബായ്), റാമിസ് (തൊട്ടിൽപ്പാലം കച്ചവടം), മുഹമ്മദ് (ഖത്തർ), നജ്മ.
മരുമക്കൾ: അജ്മൽ (അടുക്കത്ത്) റസീന (മുള്ളൻകുന്ന്), ഷാഹിന (കടിയങ്ങാട്)
സഹോദരങ്ങൾ: ബിയ്യാത്തു , പരേതരായ അന്ത്രു, സൂപ്പി, കുഞ്ഞമ്മദ്.
നാദാപുരം : രണ്ട് ദിവസം മുമ്പ് കാണാതായ വൃദ്ധന്റെ ജഡം പുഴയിൽ കണ്ടെത്തി. വെള്ളൂർ കോടഞ്ചേരി ലക്ഷം വീട്ടിൽ അമ്മതിനെയാണ് വിട്ടിനടുത്ത പുഴയിൽ മരിച്ച നിലയിൽ കണ്ടത് . നാട്ടുകാർ പുറത്തെടുത്ത മൃതദേഹം നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി .
വാണിമേൽ : കുയ്യലത്ത് ഇബ്രാഹിം മുസ്ലിയാർ നിര്യാതനായി.
ഭാര്യ : റംല.
മക്കൾ: സിദ്ധീഖ്, സലാം, സഹല.
സഹോദരങ്ങൾ: മൊയ്തു, കഞ്ഞബ്ദുല്ല, മാമി, ഖദീജ , ഹലീമ ,ആയിശ.
നാദാപുരം: കുമ്മങ്കോട് മത്തത്ത് താമസിക്കും കോക്കണ്ടേരി മമ്മു ഹാജി മരണപ്പെട്ടു.
മക്കൾ: ജമീല, ഇസ്മായിൽ (ഇരുവരും മുമ്പ് മരണപ്പെട്ടു), സലാം (ഖത്തർ) റംല, റൈഹാനത്ത്, ത്വാഹിറ, സീനത്ത്,
നാദാപുരം: ചെക്ക്യാട് പിലാതോട്ടത്തിൽ അമ്മദ് 67 നിര്യാതനായി. ദീർഘ കാലം പ്രവാസ ജീവിതം നയിച്ചിരുന്നു.
ഭാര്യ: മറിയം
മക്കൾ: അഷ്റഫ്, നാസർ, ആയിഷ, സൈനബ.
മരുമകൻ : കടവത്ത്കണ്ടി അബ്ദുല്ല
വളയം: കുയ്തേരിയിലെ പരേതനായ ചെറുവത്തന്റവിട കണാര കുറുപ്പിന്റെ ഭാര്യ മാളു അമ്മ (90) നിര്യാതയായി.
മക്കൾ: ബാലകൃഷ്ണൻ (റിട്ട: മാനേജർ കനറാ ബാങ്ക്), മുകുന്ദൻ, സി ശങ്കരൻ (ഗ്രാമീണ ബേങ്ക് വളയം), പത്മാക്ഷി, കമലാക്ഷി, പത്മനാഭൻ.
മരുമക്കൾ: പ്രേമ മേപ്പയ്യൂർ, സുകുമാരി കരിയാട്, സവിത വടകര, ബാബു രാജ് വടകര, ദിവാകരൻ വളയം, സിന്ധു അരുര്.
സഹോദരങ്ങൾ: നാണു, നാണി അമ്മ.
വടകര : കോവിഡ് ബാധിച്ച് വടകര സ്വദേശി മരിച്ചു. പുത്തൂര്‍ 110 കെവി സബ്സ്റ്റേഷന് സമീപം താമസിക്കുന്ന ഒതയോത്ത് അഷ്റഫാണ് (62) മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് ബറക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന അഷ്റഫ് ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ദുബായിലുള്ള അഷ്റഫ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലിചെയ്തു വരികയായിരുന്നു. ലൈലയാണ് ഭാര്യ. ഖത്തറിലുള്ള ജംനാസ്, ജസ്മിന എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ദുബായില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നരിപ്പറ്റ: തിനൂർ തൂണേരിക്കുനിയിൽ കുഞ്ഞമ്മത് നിര്യാതനായി.
ഭാര്യ: മറിയം
മക്കൾ: ഷക്കീല, ഹാജറ, റഫീഖ്
മരുമക്കൾ: വി.കെ സൂപ്പി തിനൂർ, തോട്ടത്തിൽ ഹമീദ് കായക്കോടി, സുമയ്യ
പാറക്കടവ് : ഉമ്മത്തൂരിലെ പൗരപ്രമുഖനും സഖാഫത്ത് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സാരഥികളിലൊരാളുമായ വലിയേലിപ്പാട്ടിൽ കുഞ്ഞമ്മദ് കുട്ടി ഹാജി 75 നിര്യാതനായി. ഏറെക്കാലം കുവൈറ്റിൽ വ്യാപാരി ആയിരുന്നു. കോഴിക്കോട് ബസ്റ്റാന്റിലെ റോയൽ കൂൾബാർ പാർട്ണറാണ്.
ഭാര്യ: ആയിഷ ഹജ്ജുമ്മ.
മക്കൾ: വി.പി. അബ്ദുള്ള (കുവൈറ്റ്), സുഹറ, റസിയ, കമറുന്നിസ, മരുമക്കൾ റൈഹാനത്ത്, കണ്ടോത്ത് അബ്ദുറഹിമാൻ, പി.വി അബ്ദുൽ ഹമീദ് കുയ്തേരി, കേളോത്ത് കണ്ടി മുസ്തഫ ചെറുപ്പറമ്പ്,
സഹോദരങ്ങൾ: പറമ്പത്ത് അമ്മദ് ഹാജി മുടവന്തേരി, പരേതയായ കണ്ടോത്ത് അയിശു, നന്തോത്ത് മറിയം ചെറുപ്പറമ്പ്.
വാണിമേൽ : ഭൂമിവാതുക്കലിലെ മത രാഷ്ടീയ സാമൂഹ്യ പ്രവർത്തകൻ എsപ്പള്ളി അബ്ദുല്ലക്കുട്ടി ഹാജി 70 നിര്യാതനായി. ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട്, വാർഡ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിവാതുക്കൽ നൂറുൽ ഹുദാ മദ്രസ്സയിൽ അധ്യാപകനായിരുന്നു. ഇപ്പോൾ വെള്ളിയോട് മദ്രസാ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു .
ഭാര്യ: മാമി.
മക്കൾ: നൗഫൽ, സവാദ്, ഹാജറ, സാബിറ, സമീറ, റസീന.
മരുമക്കൾ : ആലിഹസൻ തെക്കത്ത്കണ്ടി,, അമ്മത് പട്ടാണീൻ്റവിട (കുറുവന്തേരി), നൗഷാദ് തിരുവട്ടേരി (നരിപ്പറ്റ), ഇഖ്ബാൽ മണ്ണംകണ്ടി ( നരിപ്പറ്റ).
സഹോദരങ്ങൾ: അമ്മത്,അയിശു .
കക്കട്ടിൽ : കുന്നുമ്മൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുന്നോത്ത് സൂപ്പി ഹാജി നിര്യാതനായി. പ്രാദേശിക ലീഗ് നേതാവും മത സാമൂഹ്യ പ്രവർത്തകനുമായിരുന്നു. മക്കൾ: ഹുസൈൻ, ഷാഹിന ടീച്ചർ, നസീബ.
ഓർക്കാട്ടേരി: പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറ സാനിധ്യവുമായ മലയന്റവിട എ.കെ കാസിം ഹാജി (54)
ദുബൈ സബഖയിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി.
ഭാര്യ: മാന്തോടി സുബൈദ.
മക്കൾ: അഫ്ത്താസ്, അഫ്ഷാദ്, അഫ്നാസ്, അഫ്നിദ.
മരുമകൾ: റിൻഷ.
സഹോദരങ്ങൾ: എ.കെ ബീരാൻ ഹാജി (ഓർക്കാട്ടേരി എം.എം. യത്തീഖാന ജനറൽ സെക്രട്ടറി) അയ്യൂബ്, ഫാറൂഖ്,കരീം (മൂവരും ദുബൈ) സൈനബ, ആയിഷ.
നാദാപുരം: ടൗണിലെ വ്യാപാരി ആവോലം പുതിയ തെരുവിൽ കെ.സി.നാരായണൻ (88) നിര്യാതനായി.
ഭാര്യ: പരേതയായ ദേവി, കല്ല്യാണി.
മക്കൾ: കെ.സി.മുരളി, പത്മിനി (വടകര) ,സുജിത (മുക്കാളി), ഷാജി (കണ്ണൂർ) ഷീബ (പേരാമ്പ്ര) രാഗി (മേലടി) വിജയലക്ഷ്മി (വടകര) ജിസ്സി (പേരാമ്പ്ര)
മരുമക്കൾ: ജ്യോതി ,രാജൻ, ശ്രീനിവാസൻ , പുഷ്പരാജൻ, രാധാകൃഷ്ണൻ ,ബാബു, മനോജ്, അനിൽ.
സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക് .
ആദര സൂചകമായി 2 മണിമുതൽ 4 വരെ നാദാപുരം ടൗണിൽ ഹർത്താൽ ആചരിക്കും
നാദാപുരം : തൂണേരിയിലെ പരേതനായ വെള്ളിയേരി മൂസയുടെ മകൻ നാവത്ത് താഴെക്കുനിയിൽ റഷീദ് (40) ദുബായിയിൽ വെച്ച് മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
മാതാവ്: ജമീല
ഭാര്യ: വലിയാണ്ടിയിൽ സമീറ മുതുവടത്തൂർ.
മക്കൾ: റിഷ, റിദ, മുഹമ്മദ് റമീൻ,
സഹോദരങ്ങൾ: സലീം, സമീർ (ഇരുവരും ദുബായ് ) ഷമീൽ.
നാദാപുരം : ചെക്യാട് ഉള്ളിപ്പാറ ക്വാറിയിലെ വെള്ളത്തിൽ ചാടി മരിച്ച യുവതിയുടെ പിതാവ് മരണപ്പെട്ടു . ചെക്യാട് കൂച്ചേച്ച് കണ്ടി, കനിയിൽ കെ.കെ.എച്ച് ഹസ്സൻ ഹാജിയാണ് ഇന്ന് രാവിലെ മരിച്ചത് . ഇക്കഴിഞ ആറാം തീയതിയാണ് ഹാജിയുടെ മകൾ ഫസ്നയും പേരക്കുട്ടികളായ ആമിന നസ്റിൻ (5) ,റിസ്ന നസ്റിൻ (4) എന്നിവർ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടത് . ചാലപ്പുറത്തെ പഴയ കോവുമ്മൽ റംഷാദിന്റെ ഭാര്യയായ ഫസ്ന സ്വന്തം വീട്ടിനടുത്തെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ക്വാറിയിൽ എത്തി മക്കളെയും കൊണ്ട് ക്വാറിയിലെ വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു .ഇതിന് ശേഷം മാനസികമായും ശാരീരികമായും തളർന്ന ഹസൻ ഹാജി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഭാര്യ : ആയിഷ.
മറ്റു മക്കൾ : റാഷിദ് (ദുബൈ) നിസാർ, അൻവർ (ദുബൈ), ഹാഷിം (ദുബൈ), മുനീർ (ഖത്തർ) , റിയാസ് (ഖത്തർ) ആഷിഫ, ഫിറോസ്.
നാദാപുരം : ശരീരത്തിൽ മുറിവുകളുമായി ഗൃഹ നാഥൻ മരിച്ച നിലയിൽ'.
തൂണേരി കളപീടികയിൽ രവീന്ദ്രനെയാണ് ഇന്ന് രാവിലെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത് .
പൊലീസ് വീട്ടിൽ പരിശോധന നടത്തുകയാണ് .
മേപ്പയ്യൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ,ക്വിറ്റ് ഇന്ത്യ സമര പോരാളിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന പരേതനായ രഘു കല്ലൂരിന്റെ [ രാഘവൻ അടിയോടി ] ഭാര്യ മേപ്പയ്യൂർ ഇളം കൂറ്റിൽ ഇ.സി ലീലാവതി അമ്മ (83) നിര്യാതയായി. മുയിപ്പോത്തെ പരേതരായ പ്രമുഖ മർമ്മ ചികിത്സകൻ കോവുമ്മൽ ഗോവിന്ദൻ നായരുടെയും കല്യാണി അമ്മയുടെയും മകളാണ് . മക്കൾ ഹരി എച്ച്.പി ദാസ് [എൽ.ഐ.സി പേരാമ്പ്ര ], ഗീത ഇ.സി ( കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട്), അഡ്വ.ഇ.സി രമ ( വടകര ബാർ). ജാമാതാക്കൾ മിനി (സെക്രട്ടറി മoത്തും ഭാഗം ക്ഷീര സംഘം), മലയിൽ വേണുനായർ കീഴരിയൂർ (ധനലക്ഷ്മി ടെക്സ്റ്റയിൽസ് കൊല്ലൂർ), മണലാട്ട് ഗോപാലകൃഷ്ണൻ (ഇരിങ്ങണ്ണൂർ), സഹോദരങ്ങൾ ഇ.സി രാധ അമ്മ വിളയാട്ടൂർ, പരേതരായ കോവുമ്മൽ ഇ.സി ഗോപാലൻ നമ്പ്യാർ, ഇ.സി നാരായണൻ നമ്പ്യാർ എരവട്ടൂർ, ഇ.സി രാമചന്ദ്രൻ നമ്പ്യാർ മേപ്പയ്യൂർ.സഞ്ചയനം ഡിസംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Subscribe to our email newsletter