23
Saturday
January 2021

23
Saturday
January 2021

വിദ്യാഭ്യാസം

കല്ലിക്കണ്ടി എൻ എ എം കോളജിൽ സ്കിൽ ഡവലപ്പ്മെൻ്റ് കോഴ്സുകൾ ആരംഭിക്കുന്നു

27th of October 2020

പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജിൽ 
യു.ജി സി യുടെ സ്കിൽ ഡവലപ്പ്മെൻ്റ് കോഴ്സുകൾ ആരംഭിക്കുന്നു. 
ദേശിയ നൈപുണി  വികസന കോർപ്പറേഷൻ  രൂപകൽപ്പന ചെയ്ത ആധുനിക തൊഴിലധിഷ്ഠിതമായ മൂന്ന് ഡിപ്ലോമയും 
ഏഴ് സർട്ടിഫിക്കറ്റ് കോഴ്സുകളുമാണ് 
ഈ വർഷം മുതൽ ആരംഭിക്കുന്നത്. 
യു.ജി സി യുടെ അംഗീകാരത്തോടെയാണ് മേൽപറഞ്ഞ കോഴ്സുകൾ തുടങ്ങുന്നത്.
ഡിപ്ലോമ കോഴ്സുകളായ പ്ലബിങ്ങ് ഇഞ്ചിനിയറിംഗ്, ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, യോഗ ആൻ്റ് ഫിറ്റ്നസ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ ഇലക്ട്രീഷൻ, 
ഹൗസ് കീപ്പിങ്ങ്, 
യോഗ ഫിറ്റ്നസ്, ഫെക്കേഡ് ഫിനിഷിങ്ങ് ആൻ്റ് അലൂമിനിയം ഫാബ്രിക്കേഷൻ, ഫർണിച്ചർ ആൻറ് ഫർണ്ണിഷിംങ്ങ്, കൺസ്ട്രഷർ വെൽഡർ, കേംബ്രിഡ്ജ് ലിംഗ്വാസ്റ്റിക്ക് ബിസിനസുമാണ് ഈ വർഷം ആരംഭിക്കുന്നത്. നിർമ്മാണമേഖലയിലും ഐ.ടി രംഗത്തും  പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ സർവ്വീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും  യു.എൽ എഡ്യുക്കേഷൻ്റെയും സാങ്കേതിക സഹകരണത്തിലാണ് തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ തുടങ്ങുന്നത്.
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ  യു എൽ സി സി യുടെ കൗശൽ കേന്ദ്ര വഴി  ലഭ്യമാക്കും. പഠിച്ചിറങ്ങുന്ന മികച്ച വിദ്യാർത്ഥികൾക്ക് യു എൽ സി സി യും എൽ ആൻറ് ടി യും ചേർന്ന് പ്ലേസ്മെൻറ് സൗകര്യവും ഒരുക്കുന്നതാണ്. 
എല്ലാ കോഴ്സുകൾക്കും
പ്ളസ് ടു വാണ് യോഗ്യത.  ഹൗസ് കീപ്പിങ്ങ് കോഴ്സ് പെൺകുട്ടികൾക്കായി പരിമിതപെടുത്തിയിരിക്കുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യ മുണ്ടായിരിക്കും. ഇത് സംബന്ധിച്ച് യു എൽ സി സിയുമായി ധാരണാപത്രം ഒപ്പ് വെച്ചിരുന്നു.
അടുത്ത വർഷം യു.ജി സി യുടെ മൂന്ന് വർഷത്തെ ബി വോക്ക് ഡിഗ്രി കോഴ്സുകളായ ഡാറ്റാ സയൻസ്, യോഗ ആൻറ് വൽനസ് കോഴ്സുകളും തുടങ്ങുമെന്ന് കോളജ് പ്രിൻസിപ്പാൾ ഡോ. കെ കെ മുഹമ്മദ് കുട്ടി, കോഴ്സ് കോഡിനേറ്റർ ഡോ. എം കെ മധുസൂധനൻ, അസിസ്റ്റൻറ് കോഡിനേറ്റർ 
ലഫ്. എ പി ഷമീർ , ഐ ക്യു എസി കോഡിനേറ്റർ കെ.എം മുഹമ്മദ് ഇസ്മായിൽ
എന്നിവർ  അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9447342230, 2463067 നമ്പറിൽ ബന്ധപ്പെടുക.

Related UPdates
newsletter

Subscribe to our email newsletter