29
Wednesday
June 2022

29
Wednesday
June 2022

ബിസിനസ്സ്

ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി മലബാർ ഗോൾഡ്; വിവിധ സംസ്ഥാനങ്ങളിലായി 9,860ലെ കോടി രൂപയുടെ നിക്ഷേപം നടത്തും.

8th of June 2022

വടകര: ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മൂന്നുവർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860ലെ കോടി രൂപയുടെ നിക്ഷേപം നടത്തും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഇൻവെസ്റ്റേഴ്സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, മലബാർ ഗോൾഡ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിങ് ഡയറക്ടർ ഒ അഷർ  എന്നിവർ ആണ് പ്രഖ്യാപനം നടത്തിയത്.
മലബാർ ഗോൾഡ് ബുള്ള്യൻ ആൻഡ് ട്രഷറി ഹെഡ് ദിലീപ് നാരായണനും സംബന്ധിച്ചു. മലബാർ ഗോൾഡിന്റെ മെയ്ക്ക്‌ ഇൻ ഇന്ത്യ മാർക്കറ്റ് ടു ദ വേൾഡ് കാമ്പയിന്റ ഭാഗമായി ആഗോളതലത്തിൽ കമ്പനി നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2025 ഓടെ 500 പുതിയ ഷോറൂമുകൾ തുറക്കാൻ ആണ് ലക്ഷ്യം. 11000 പേർക്ക് ഇതുവഴി ജോലി ലഭിക്കും.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പരിപാടിയുടെ ഭാഗമായാണ് കൊച്ചിയിൽ നിക്ഷേപക സംഗമം നടന്നത്. മലബാർ ഗോൾഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പീയുഷ് ഗോയൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ബി 2 ബി മാർക്കറ്റിംഗ് മലബാർഗോൾഡ് ശക്തിപ്പെടുത്തും നടപ്പുവർഷം 45000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനിയുടെ ലക്ഷ്യം.

Related UPdates
newsletter

Subscribe to our email newsletter