17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

ഹൈ-സ്‌കോർ ലേണിംഗ് സെന്റർ ഇന്ന് നാടിന് സമർപ്പിക്കും

14th of May 2022

നാദാപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പടുത്തി നാദാപുരത്ത് ആരംഭിക്കുന്ന ഹൈ സ്‌കോർ ലേണിംഗ് സെന്റർ ഇന്ന്  ( ശനി ) നാടിന് സമർപ്പിക്കും. ഉച്ചക്ക് 12 മണിക്ക് കെ മുരളിധരൻ എം പി ഉദ്‌ഘാടനം ചെയ്യും. കോവിഡ് കാലത്ത് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഹൈ സ്‌കോർ എഡ്യു ആപ്പിന് വലിയ സ്വീകാര്യത ലഭിച്ച സാഹചര്യത്തിലാണ് ഓഫ് ലൈനായി തന്നെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്‌ളാസുകൾ ആരംഭിക്കുന്നത്. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റിസ് ബാച്ചുകളിൽ മികച്ച ക്‌ളാസുകൾ നൽകുന്നതോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് കൂടി വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുകയാണ് ഹൈ സ്‌കോർ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ വി സി ഇഖ്ബാൽ, ഭാരവാഹികളായ കെ കെ നവാസ്, അസീസ് നരിക്കിലക്കണ്ടി, ഫൈസൽ എന്നിവർ അറിയിച്ചു. നാദാപുരം ഗവ. ആശുപതിക്ക് സമീപം വിശാലമായ സൗകര്യങ്ങളോടെയാണ് സ്ഥാപനം പ്രവർത്തനം തുടങ്ങുന്നത്. ഉദ്‌ഘാടന ചടങ്ങിൽ നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, മറ്റു ജന പ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കും. 

Related UPdates