29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : കുറ്റ്യാടിയിൽ സമരക്കാർക്ക് നേരെ അക്രമം : രണ്ട് പേർക്ക് പരിക്ക്

25th of February 2022

കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ആക്ഷൻ കമ്മറ്റി നടത്തി വരുന്ന  അനിശ്ചിതകാല സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ അടക്കമുള്ളവരെ ആക്രമിച്ചതായി പരാതി.
ഇന്ന് ഉച്ച തിരിഞ് രണ്ടരയോടെയാണ് ആക്രമണം നടന്നത് . 
സമര പന്തലിൽ നിന്ന് പ്രകടനമായി നീങ്ങിയ ഇരകളെ കുളങ്ങരത്താഴ വെച്ചാണ് ആക്രമിച്ചത്. 
ബൈക്കിൽ എത്തിയ സംഘം സമരക്കാരുടെ ശരീരത്തിലേക്ക് ചവിട്ടുകയും കയ്യിൽ ഉണ്ടായിരുന്ന വടി കൊണ്ട് അടിക്കുകയും ചെയ്തെന്നാണ് പറയപ്പെടുന്നത്. ആക്രമണത്തിൽ പരിക്കേറ്റ മൊകേരി സ്വദേശി അഷീറ , ചെക്യാട് സ്വദേശി മുഹമ്മദ് എന്നിവർ കുറ്റ്യാടി ആശുപത്രിയിൽ  ചികിൽസയിലാണ്.
ഗോൾഡ് പാലസ് ജ്വല്ലറി ഉടമകളും മാനേജർമാരും കൂടുതലായുള്ള കുളങ്ങര താഴയിൽ കെട്ടിയ സമര പന്തലിൽ സ്ത്രീകളും പ്രായമുള്ളവരും ഉൾപ്പടെ നൂറുകണക്കിനാളുകളാണ് ദിവസവും സമത്തിനെത്തുന്നത്.  സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും സമര പന്തലിലെത്തുന്നുണ്ട്.  വിഷയം പരിഹരിക്കാൻ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒത്തുതീർപ്പി ലെത്താൻ കഴിഞ്ഞിട്ടില്ല. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു . ജ്വല്ലറിയിൽ നിന്നും സ്വർണം എടുത്തുകൊണ്ട് പോയവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉടമകൾ സ്വീകരിക്കുന്നതെന്നു ആക്ഷൻ കമ്മറ്റി ആരോപിക്കുന്നു.

Related UPdates